ഒരു പീഡനശ്രമം

ഒരു പീഡനശ്രമം

ഒരു പീഡനശ്രമം

രമേശൻ അന്ന് പത്തു മിനിറ്റ് നേരത്തെ ഓഫീസിൽ എത്തി.തന്റെ  മേശ  തുറന്നു ഫയലുകൾ എല്ലാം എടുത്തു മേശപ്പുറത്തു വച്ചുകൊണ്ടിരിക്കുമ്പോൾ സുഷമ വന്നു .

എന്താ  നേരത്തേ - രമേശൻ ചോദിച്ചു 

ഇതാ  ഇപ്പൊ നന്നായേ.ഇന്ന് ബ്ലോക്ക് കുറവായിരുന്നു. -സുഷമയുടെ മറുപടി.

സുഷമയും ജോലികളിൽ മുഴുകി .

അപ്പൊ അതാ വരുന്നു മാധവൻ.കക്ഷി നല്ല മദ്യപാനിയാണെന്നാണ് പൊതുവെ ഓഫീസിലെ സംസാരം. ഓഫീസിൽ   പ്രശ്നങ്ങൾ  ഉണ്ടാക്കാറില്ല  .അടിക്കടി ലീവ് ആയിരിക്കും എന്നതൊഴിച്ചാൽ .

മാധവനെ കണ്ടപാടെ സുഷമ ഒരു ലോഹ്യം എറിഞ്ഞു -ഇന്നലെ നല്ലവണ്ണം തട്ടിയ ലക്ഷണം ഉണ്ടല്ലോ !മുഖം കണ്ടാലറിയാം...

സാധാരണ ഈ വക വർത്തമാനങ്ങൾ ഒരു പുഞ്ചിരിയോടെ നേരിടുന്ന മാധവൻ എന്തോ പെട്ടെന്ന് 

ചൂടായി .കക്ഷി പെട്ടെന്ന് അലറി വിളിച്ചു  -നിന്റെയൊന്നും പൈസ കൊണ്ടല്ലെടി ഞാൻ കഴിക്കുന്നത് .എന്റെ കാര്യത്തിൽ ഇടപെട്ടാൽ നിന്നെ ശരിപ്പെടുത്തിക്കളയും .. 

ശബ്ദം കേട്ട് രമേശൻ  ഞെട്ടിപ്പോയി . പെട്ടെന്ന് മാധവനെ പിടിച്ചു മാറ്റി പുറത്തേക്കു കൊണ്ടുപോയി.അയാൾ  അപ്പോഴും അലറി വിളിച്ചുകൊണ്ട് ഇരുന്നു.താഴത്തെ ഹോട്ടൽ തൊഴിലാളികൾ ഓടിയെത്തി. അവരെ തിരികെ വിട്ടു .

അതിനിടെ ലതികയും വാസുവും സുഭാഷിണിയുമെല്ലാം ഓഫീസിലെത്തി ചേർന്നു.അവരെല്ലാം അടക്കിപ്പിടിച്ച സംസാരത്തിലാണ്.

ആക്ഷൻ എടുക്കണം എന്നാണ് അവരുടെ ലൈൻ എന്ന് വാസു  പറഞ്ഞു.

കൃത്യം 10 .15 ആയപ്പോൾ ഓഫീസർ പ്രകാശം സാർ എത്തി.

രമേശൻ മാധവനെ വാസുവിന്റെ കയ്യിൽ ഏല്പിച്ചിട്ട് സാറിനോട് സംസാരിക്കാൻ പോയി .ഇതിനിടെ സുഷമ ആരെയെല്ലാമോ മൊബൈലിൽ വിളിക്കുന്നത് കണ്ടു.

സാറിനോട് കാര്യങ്ങൾ മുഴുവൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു- ഇയ്യാൾ ഇങ്ങിനെ ആയാൽ നമ്മൾ എന്നാ  ചെയ്യും?

രമേശൻ പ്രതികരിച്ചു-എന്ത് ചെയ്യാൻ സാറെ, അവന്റെ ബാക്ക് ഗ്രൗണ്ട് അങ്ങിനെ ആയിപ്പോയില്ലേ ?

ശരിയാണ്, മാധവന്റെ വീട്ടിൽ വലിയ പ്രശ്നങ്ങളാണ്.അവന്റെ കുടുംബം കൂടെ ഇല്ല.ഭാര്യ കുട്ടികളെയും കൊണ്ട് പിണങ്ങിപ്പോയി.

അപ്പ്ലോ അതാ പ്രകാശൻ സാറിന്റെ ഫോൺ അടിക്കാൻ തുടങ്ങി .സുഷമയുടെ ഭർത്താവാണ്.കക്ഷി അൻപതോളം കിലോമീറ്റർ ദൂരെയുള്ള ഒരു ഓഫീസിലാണ്.

അയാൾ എന്താണ് പറഞ്ഞതെന്ന് രമേശന് പിടികിട്ടിയില്ല.സാർ ചൂടായി സംസാരിക്കുന്നതു കേട്ടു -നിങ്ങൾ ഡിക്ഷ്ണറി  എടുത്തു ആ വാക്കിന്റെ അർത്ഥം  നോക്കൂ.പിന്നെ ഞാൻ അതൊക്കെ നോക്കാനാണ് ഇവിടെ ഇരിക്കുന്നത്.നിങ്ങൾ എന്താന്ന് വച്ചാൽ പോയി ചെയ്യ് .

ഫോൺ വച്ച ശേഷം സാർ രമേശനോട് പറഞ്ഞു- അയാളുടെ ഭാര്യയെ നമ്മുടെ ഓഫീസിൽ ആരോ മോളസ്റ്റു  ചെയ്തു എന്ന് .ഇവനൊക്കെ എന്ത് വിവരമാണ് അല്ലെ?

രമേശൻ പകച്ചുപോയി .കഥ ഇപ്പൊ അങ്ങിനെ ആയോ ?

സാർ ഉടനെ മേലാവിലേക്കു വിളിച്ചു.അല്പം കഴിഞ്ഞു അവിടെ നിന്ന് കല്പന കിട്ടി-മാധവനെ ഓഫീസിൽ തൽക്കാലം  കയറ്റേണ്ട .സസ്പെൻഷൻ ഓർഡർ വരും .ഒരു മൂന്നു  മാസം പുറത്തു നിൽക്കട്ടെ .നാളെ രാവിലെ അന്വേഷണത്തിന് ആളെത്തും .

രമേശൻ പുറത്തു ചെന്ന് മാധവനോട് പറഞ്ഞു-നീ ഇപ്പൊ റൂമിൽ പൊയ്ക്കോ .വൈകീട്ട് കാണാം.

പാവം അവൻ തല താഴ്ത്തി നടന്നു .

രമേശൻ ഓർത്തു-ഈ സുഷമയ്ക്ക് എന്തിന്റെ കേടാ?അവൾ ആവശ്യമില്ലാതെ ലോഹ്യത്തിന് പോയിട്ടല്ലേ ഈ പൊല്ലാപ്പുകൾ ?

എല്ലാവരും അവനവന്റെ പണികളിൽ വ്യാപൃതരായി .

അഞ്ചു മണിയായപ്പോൾ എല്ലാവരും ഇറങ്ങാൻ റെഡിയാകുമ്പോൾ സുഷമയുടെ ഭർത്താവ് രവി വന്നു.എല്ലാവരും  പ്രകാശം സാറിന്റെ ചുറ്റും ഒരു സംരക്ഷണ വലയം എന്നോണം നിന്നു .

രവി സാറിനോട് പറഞ്ഞു -രാവിലെ ഈ സംഭവം കേട്ട് ഞാൻ വല്ലാതെ റ്റെൻസ്ഡ്

 ആയിപ്പോയി .എന്തെങ്കിലും പറഞ്ഞുപോയിട്ടുണ്ടെങ്കിൽ  ക്ഷമ ചോദിക്കുന്നു .

 

സാർ ഉടനെ പറഞ്ഞു-ഏയ് മിസ്റ്റർ ആർക്കും എവിടെയും ചുമ്മാ പ്രയോഗിക്കാവുന്ന ഒരു വാക്കായി പീഡനം മാറിയിരിക്കുന്നു .ആ മാധവന്റെ ചരിത്രം അറിയുന്നവർ ആരും അയാളെ കുറ്റം പറയില്ല.ഇത്തരം കാഴ്ചപ്പാടുകളാണ് കുറ്റം ചെയ്യാത്ത ആളുകൾ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് .നമ്മുടെ സമൂഹത്തിൽ  ശരിക്കും യാതന അനുഭവിക്കുന്ന സ്ത്രീക്ക് സംരക്ഷണം കിട്ടുന്നില്ല .  കള്ള ആരോപണങ്ങൾ  ഒരു പരിധി വരെ ഇതിനു കാരണമാവാം .  സമൂഹത്തെ വെറുതെ നശിപ്പിക്കരുത് .

ഇത്തവണ രവിയുടെ തല താഴ്ന്നു പോയി .

പുരുഷന്മാർ  മാധവന്റെ മടയിലേക്ക് നീങ്ങി.

-സി.പി.വി.നായർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ