നിനച്ചിരിക്കാതെ ഒരു യാത്ര

നിനച്ചിരിക്കാതെ ഒരു യാത്ര

നിനച്ചിരിക്കാതെ ഒരു യാത്ര

"മുറ്റത്തൊരു ചെറു പന്തൽ ഒരുങ്ങിയിട്ടുണ്ട്.. അവിട വിടെയായി തേങ്ങലുകൾ... ന്ടെ തലയ്ക്കു മുകളിൽ ഒരു കുരിശു സ്ഥാനം പിടിച്ചിട്ടുണ്ട്...

കുട്ടൻ അവന്ടെ കുഞ്ഞു കൈകളാൽ കെട്ടിപിടിച്ചു ന്ടെ നെഞ്ചിൽ ആർത്തു തല്ലി കരയുന്നുണ്ട്.
ആരൊക്കെ യോ എന്നെ കാണാൻ വരുന്നു.. ചിലർ തിരക്കിട്ടു മടങ്ങുന്നു.. ചിലർ തേങ്ങലടക്കാൻ പാട് പെടുന്നു...
ചിലർ എന്നെ നോക്കി കുരിശു വരയ്ക്കുന്നു. ചിലർ ചൊല്ലി മടുത്ത പ്രാർത്ഥനകൾ വീണ്ടും വീണ്ടും ചൊല്ലി സങ്കടപെടുത്തുന്നു.
നന്മകൾ അധികം ഇല്ലാതിരുന്നിട്ടും ചിലർ എന്നിലെവിടെ ഒക്കെയോ നന്മ യുണ്ടായിരുന്നു എന്ന് പറയുന്നു

ഇതിനിടയിൽ ഒപ്പീസുകളുടെ പൂരം... വെള്ള ഉടുപ്പാണിഞ്ഞെത്തിയവരിൽ പലരും എനിക്ക് പ്രിയപ്പെട്ടവർ... പതിവ് പോൽ ഓടിച്ചെന്ന് അവരോടു കല പില കൂട്ടണം എന്നുണ്ട്.. പക്ഷെ ഇന്ന് പതിവ് തെറ്റിച്ചവർ വാക്കുകൾ കിട്ടാതെ വിഷമിക്കുന്നു... 'അമ്മ ഇന്നെന്തോ അവരെ അകത്തേക്ക് ക്ഷണിക്കുന്നില്ല.. ഏലയ്ക്ക മണക്കുന്ന ചായയില്ല അവർക്കിന്നു.. എനിക്കോടി ചെല്ലാനാവുന്നില്ലല്ലോ... പെട്ടെന്ന് പുറത്തു മഴ പെയ്യാൻ തുടങ്ങി കുട്ടന്റെ യൂണിഫോം അലക്കിവിരിച്ചത് എടുത്തു വയ്ക്കാൻ പോകണം എന്നുണ്ട്, പക്ഷെ കാലുകൾ അനക്കാൻ ആവുന്നില്ലല്ലോ ...
ആരൊക്കെയോ ചേർന്നാണ് ഇന്ന് എന്നെ കുളിപ്പിച്ചത്, എന്നിട്ട് എനിക്കൊട്ടും പാ കമല്ലാത്ത ഒരു ഉടുപ്പ് ഉടുപ്പിച്ചിട്ടുണ്ട്..എന്നിട്ട് എന്നെ ഞെരുക്കി ഒരു പെട്ടിയിൽ കിടത്തിയിട്ടുണ്ട് .

പതിവില്ലാതെ വികാരിയച്ചൻ ഈ വഴി വന്നതെന്തിനാവോ എന്ന ചിന്ത യിൽ കിടക്കവേ..

അന്ന് ഒരുപാട് സ്വപ്‌നങ്ങൾ കൊണ്ടു എനിക്ക് തന്നൊരാ മന്ത്ര കൊടിയെന്നെയവൻ പിന്നെയും പുതപ്പിച്ചു..

ഇതു ഡ്രൈ ക്ലീൻ സെന്ററിൽ നിന്നു വാങ്ങിയത് ആരാണാവോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കെ പെട്ടന്ന് ആരെക്കൊയോ.. ടപ്പ് എന്ന് പെട്ടിയുടെ അടപ്പ് അടച്ചെന്നെ ഇരുട്ടിലാക്കി..

പകൽ പോലും ഒറ്റയ്ക്ക് പോകാൻ ഞാൻ മടിച്ചിരുന്ന സെമിത്തേരിയിൽ എന്നെ ഒറ്റയ്ക്കാക്കി അവർ തിരികെ നടന്നു."

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ