മരണം എന്ന കള്ളൻ

മരണം എന്ന കള്ളൻ

മരണം എന്ന കള്ളൻ

രമേശൻ പനി കാരണം പുതച്ചു മൂടി കിടക്കുകയായിരുന്നു .ആകെ രാവിലെ കഴിച്ചത് ഒരു കട്ടൻ ചായ .

 

ഉറക്കത്തിനിടയിൽ ഭാര്യയുടെ ശബ്ദം കേട്ട് ഉണർന്നു -അതേയ് അപ്പുറത്തെ ജോൺ വന്നു നിൽക്കുന്നു .ചേട്ടനെ കാണണം എന്ന് പറഞ്ഞു.ഞാൻ പറഞ്ഞു പനി പിടിച്ചു കിടക്കുകയാണെന്ന് .എന്നാലും ഒന്ന് കണ്ടാൽ കൊള്ളാമെന്നു പറഞ്ഞു.

ക്ഷീണം വകവെക്കാതെ രമേശൻ മെല്ലെ സ്വീകരണ മുറിയിലിക്കെ നീങ്ങി.ജോൺ ഉണ്ട് ചുമരിൽ പിടിച്ചു വിഷമത്തോടെ നില്കുന്നു.രമേശനെ കണ്ട പാടെ അയാൾ കരഞ്ഞുപോയി.വിക്കി വിക്കി പറഞ്ഞു-രമേശാ എനിക്ക് നല്ല

നെഞ്ചുവേദന .ഒന്ന് ഡോക്ടറുടെ അടുത്ത് പോയാൽ നന്നായിരുന്നു .

 

രമേശൻ നോക്കുമ്പോൾ ജോൺ നിന്ന് വിയർക്കുന്നു.ക്ഷീണം വകവെക്കാതെ അകത്തു പോയി വേഷം മാറി കാറിന്റെ താക്കോലുമെടുത്തു വന്നു.ജോണിന്റെ ഭാര്യ ഗൾഫിൽ ജോലിയാണ്.ജോൺ പെൻഷൻ പറ്റിയിട്ടു അധികം നാളായില്ല .മക്കൾ രണ്ടു പേരും കാനഡയിലും .

 

നേരെ അടുത്തുള്ള ആസ്പത്രിയിലേക്ക് വിട്ടു.

അവിടെയെത്തിയപ്പോൾ നല്ല തിരക്ക് .എന്നാലും പരിചയമുള്ള മുഖങ്ങൾ കാഷ് വാലിറ്റിയിൽ ഉണ്ടായിരുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല.

അല്പം കഴിഞ്ഞു ഡോക്ടർ വിളിപ്പിച്ചു -അടിയന്തിരമായി ആഞ്ജിയോ ചെയ്യണം.വേണ്ടപ്പെട്ടവർ ഫോം ഒപ്പിടണം .

 

രമേശൻ പറഞ്ഞു -വേണ്ടപ്പെട്ടതായി ഇപ്പോൾ ഞാൻ മാത്രമേ ഉള്ളൂ .

 

ഡോക്ടർ കൊടുത്ത ഫോം രമേശൻ ഒപ്പിട്ടു കൊടുത്തു .

 

അര മണിക്കൂർ കഴിഞ്ഞു മറ്റൊരു ഡോക്ടർ വന്നു രമേശനോട് പറഞ്ഞു -അഞ്ചു ബ്‌ളോക്ക് കാണുന്നുണ്ട്.രണ്ടെണ്ണം അടിയന്തിരമായി മാറ്റണം.ഫോം ഒപ്പിടണം ,കാഷ് അടക്കണം .

എത്രയെന്നു രമേശൻ ചോദിച്ചു .ഡോക്ടർ പറഞ്ഞു-രണ്ടു ലക്ഷം.

 

രമേശൻ ഒട്ടും അമാന്തിച്ചില്ല.കാർ എടുത്തു നേരെ വീട്ടിൽ പോയി ചെക്ക് ബുക്ക് എടുത്തു കൊണ്ട് വന്നു.ചെക്ക് ഹോസ്പിറ്റൽ ഓഫീസിൽ കൊടുക്കുമ്പോൾ അവർ ഒരു ഫോം കൂടി രമേശനെ കൊണ്ട് ഒപ്പിടിവിച്ചു -ചെക്ക് ബൗൺസ് ആയാൽ നടപടിക്ക് .

 

വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞു .മൂന്നാമതൊരു ഡോക്ടർ വന്നു.അയാൾ പറഞ്ഞു -കണ്ടിഷൻ സാറ്റിസ്ഫാക്ടറി അല്ല.

ഒരു സർജറി കൂടി ചെയ്യണം .ഫോം ഒപ്പിട്ടു കൊടുത്തോളൂ . ഇതൊന്നും രോഗി യുടെ ജീവന് ഉറപ്പു നൽകുന്നില്ല .ഞങ്ങൾ ചെയ്യേണ്ടത് ചെയ്യുന്നു.

 

ഇപ്പോൾ രമേശന് അങ്കലാപ്പായി.

 

വീട്ടിൽ വിളിച്ചു ജോണിന്റെ വൈഫ് ലീലയെ വിളിച്ചു വിവരങ്ങൾ അറിയിക്കാനും അടിയന്തിരമായി ഇങ്ങോട്ടു വരാൻ പറയാനും പറഞ്ഞു .

അൽപ സമയത്തിന് ശേഷം ലീലയുടെ കാൾ വന്നു .വിവരങ്ങൾ പറഞ്ഞുകൊടുത്തു .മൂന്നാമത് വന്ന ഡോക്ടർ അപ്പോൾ അത് വഴി വന്നത് കണ്ടു രമേശൻ ഫോൺ അയാൾക്കു കൈമാറി .തിരികെ ഫോൺ കിട്ടിയപ്പോൾ ലീല രമേശനോട് പറഞ്ഞു -രമേശേട്ടാ ഇനി മൂന്നു മണിക്കൂർ കഴിഞ്ഞേ ഫ്ലൈറ്റ് ഉള്ളൂ ഞാൻ ടിക്കറ്റിന് ഏർപ്പാട് ചെയ്തിട്ടുണ്ട് .അത് വരെ കാര്യങ്ങൾ മാനേജ് ചെയ്യണം .

 

ഒരു അര മണിക്കൂർ കൂടി കഴിഞ്ഞു മൂന്നാമത് വന്ന ഡോക്ടർ വീണ്ടും വന്നു രമേശനോട് പറഞ്ഞു-സർജറി കഴിഞ്ഞു- രോഗി സിങ്കിങ് സ്റ്റേജിലാണ് .അപ്പോൾ തന്നെ നേഴ്സ് വന്നു ജോണിന്റെ മരണം പറഞ്ഞു .

 

രമേശൻ ഓർത്തു-എത്ര നല്ല ആളായിരുന്നു ജോൺ .തന്റെ അയൽവാസി മാത്രമല്ല , തന്റെ ഉത്തമ സുഹൃത്തു കൂടി ആയിരുന്നു .മക്കൾ സജുവും രാജുവും മക്കളില്ലാത്ത രമേശന് മക്കളെ പോലെയായിരുന്നു .രമേശൻ ഓർത്തു -മക്കളില്ലാത്ത തനിക്കു ജോൺ എന്ന തന്റെ കൂടെ ജനിക്കാതെ പോയ ചേട്ടന്റെ അന്ത്യ നിമിഷങ്ങൾ പങ്ക് വക്കാൻ ഈശ്വരൻ ഇട വരുത്തിയത് എത്ര വിചിത്രമായിരിക്കുന്നു .

 

ജോണിന്റെ ബോഡി മോർച് വറി യിൽ വച്ച് ഹോസ്പിറ്റൽ കണക്കു തീർത്തു മടങ്ങുമ്പോൾ ഒന്ന് പൊട്ടിക്കരയാൻ തോന്നി , രമേശന് .വീട്ടിൽ ചെന്ന് നേരെ കട്ടിലിൽ വീണു ഉറങ്ങിപ്പോയി.ഉറക്കത്തിൽ ജോണുമായുള്ള നല്ല നിമിഷങ്ങളിൽ ചിലതു

സ്വപ്നത്തി ൽ വന്നു.

 

മൊബൈൽ ശബ്ദം കേട്ടാണ് രമേശൻ ഉണർന്നത് .സജുവാണു അപ്പുറത്തു .കരയുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു- ദൈവ ദൂതനാണ് രമേശൻ അങ്കിൾ ഞങ്ങൾക്ക് .അപ്പച്ചന്റെ അവസാനം ഞങ്ങടെ സ്ഥാനത്തു അങ്കിൾ ഉണ്ടായല്ലോ.

ഞങ്ങൾ നാളെ ഇവിടുന്നു പുറപ്പെടും.അവിടെ വന്നിട്ട് ബാക്കി നമുക്ക് തീരുമാനിക്കാം.പിന്നെ അങ്കിൾ , പൈസ ഒത്തിരി ആയിക്കാണുമല്ലോ .എത്രയെന്നു പറഞ്ഞാൽ ഇപ്പൊ തന്നെ നെഫ്റ്റിൽ വിടാം .

രമേശന് അരിശവും സങ്കടവും ഒരുമിച്ചു വന്നു.അയാൾ പറഞ്ഞു-സജു , നിങ്ങൾ രണ്ടു പേരും പെട്ടെന്ന് വരൂ .നമുക്ക് അച്ചായനെ അടക്കണ്ടേ ?പൈസക്ക് ഇഷ്ടം പോലെ സമയമുണ്ട് .

ഫോൺ കട്ട് ചെയ്തു രമേശൻ വീണ്ടും ഉറക്കത്തിലേക്കു വീണു.ഉറക്കത്തിൽ ജോണിന്റെ ചിരി കണ്ടു. കൂട്ടത്തിൽ കർത്താവിന്റെ സമാധാനം തുളുമ്പുന്ന തിരുമുഖവും.

 

 

സി പി വേലായുധൻ നായർ

ശിവറാം ശ്രീ

ഇടപ്പള്ളി വടക്കു

കൊച്ചി

682041

ഫോൺ :9567155049

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ