ഞാനൊരുസുമുഖനും സുന്ദരനും

ഞാനൊരുസുമുഖനും സുന്ദരനും

ഞാനൊരുസുമുഖനും സുന്ദരനും

  ഒഴിവുദിവസതിൻ ഉച്ചമയക്കതിലായിരുന്നു, വീട്ടിൽആരുമില്ലാ, 

      അമ്മ, 

അമ്മാവന്റെവീട്ടിലേയ്ക്കു പോയിരിക്കുന്നു,

ചേട്ടത്ത്യയമ്മഅവരുടെ വീട്ടിലേയ്ക്കുംപോയി,

       ഒറ്റപ്പെട്ട ഈജീവിതത്തിൽ വല്ലപ്പോഴും അമ്മയെകാണാനുള്ള ഈ വരവുമാത്രമാണ്, ആകെയുള്ള ആശ്വസം,

 

ഇവിടെവരുന്നനേരത്താണ് എല്ലാംമറന്ന്ഒന്ന് 

ഉറങ്ങാൻകഴിയുന്നത്,

 

    കോഴിഞ്ഞുവീണുപോയ ആ നല്ലകാലങ്ങളുടെ മധുരസ്വപ്നങ്ങളിൽ എല്ലാം മറന്നോരുഉറക്കം, 

    പുതിയൊരുജീവിതം, സുന്ദരിയായൊരു പെൺക്കുട്ടിയുടെ കൈപിടിച്ച്,

      വലത്തുകാൽവെച്ച് അവൾ ഈ വീടിന്റെ ഉമ്മറപടികയറുന്നസുന്ദര സ്വപ്നത്തിലായിരുന്നു,

 

       "ഒത്തിരിഒത്തിരി സ്നേഹിച്ചൊരെല്ലാം ഒത്തിരിനൊബരം നൽകിടുന്നു "

 

     മൊബൈൽ ഫോണിന്റെറീംങ്ശബ്ദം കേട്ടാണ്, സുന്ദരസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നത്,

     നമ്പർനോക്കിയപ്പ പരിചയമില്ലാതോരു നമ്പറിൽനിന്നാണ്, ഉറക്കവും,

സ്വപ്നവും, നഷ്ട്ടപ്പെട്ടദേഷ്യത്തിൽ ഫോൺ എടുത്തു,

 

      "ഹായ്,

നിങ്ങൾ സുന്ദരനാണ്, സുമുഖനാണ്, ഭാഗ്യവാനാണ്, 

സമ്പന്നനുമാണ്,

അതിലുംവലിയൊരു മനസ്സിന്റെഉടമയുമാണ്,

     നിങ്ങളുടെജീവിതം ഇനിവളരെനല്ലൊരു ജീവിതമായിരിക്കും, നല്ലത്തുമാത്രമേഇനി നിങ്ങളുടെജീവിതത്തിൽ സംഭവിക്കു,

ഇതുവെറുംവാക്ക്അല്ലാ."

   

     സ്വപ്നവും ഉറക്കവുംപോയത്തിൽ ഒരുവിഷമവും തോന്നിയില്ലാ,    

 

   ഇത്രനല്ലൊരുകുയിൽ നാദത്തിലുള്ളവാക്കുകൾ, അവൾഎത്രമാത്രം സുന്ദരിയായിരിക്കും,

    ഉച്ചയുറക്കത്തിൽകണ്ട ആ സുന്ദരിഇതുതന്നെ,     

 

    ചിലസ്വപ്നങ്ങൾ ഫലിക്കും എന്നുകേട്ടിരിക്കുന്നു,

എന്റെസ്വപ്നം സത്യമായിരിക്കുന്നു, ആരാണ് ഇവൾ, 

 

    'എന്റെ മനസ്സിന്റെ ഉള്ളിൽ, 

ഒരുമിച്ചൊരു,

ലോഡ്ലെഡു പൊട്ടിചിതറിയനിമിഷം.'

 

      "ഹലോ നിങ്ങൾ ആരാണ്."

 

   എന്റെവാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുന്നെ ആ സുന്ദരിപറയാ,

 

   "ഈ വാക്കുകൾ നിങ്ങളുടെ കോളർറ്റ്യൂൺ സമ്പ്ക്രൈയ്മ്പ് ചെയ്യാൻ ഒന്ന് അമർത്തു, 

ആദ്യസോങ്സെല്ക്ക്ഷൻ ചാർജ്ജ്,

 തികച്ചുംസൗജന്യം, മാസംവെറും........''

   

  ആ വാക്കുകൾകേട്ട് മനസ്സിൽപൊട്ടിയലെഡു മുഴുവനും വെറും ചീമുട്ടയായി തീർന്നിരുന്നു.

 

         : ശുഭം.:

 

             =ബ്രീജ്ജൂസ്. =

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ