ന്ടെ സുഹൃത്തിന്റെ കാണാതായ കസേര

ന്ടെ സുഹൃത്തിന്റെ കാണാതായ കസേര

ന്ടെ സുഹൃത്തിന്റെ കാണാതായ കസേര

ഇന്നത്തെ ന്ടെ എഴുത്തിലെ നായകൻ ഒരു പുരോഹിതൻ ആണ്.. കക്ഷി ന്ടെ സുഹൃത്താണ് അതുകൊണ്ട് ധൈര്യമായി എഴുതാം.
തല്ലു കൊള്ളില്ല .. ക്ഷമിച്ചോളും.. ഒരു കരണത്തടിച്ചവ് മറു കരണം കൂടി കാണിച്ചു കൊടുത്തവനാണ് ഗുരു അതോണ്ട് ഞൻ തല്ലു കൊള്ളത്തില്ല. ന്നു ഉറപ്പു.
ഇതിലെ നമ്മുടെ നായകൻ ആണ് ഇരിക്കാൻ കസേര തേടി നന്നത് അതും ഇവുടെങ്ങും അല്ല.. അങ്ങ് ദൂരെ .. ന്നു വച്ചാ സാക്ഷാൽ സ്വർഗത്തിൽ .അബ്രാമിന്റെ മടിത്തട്ടിനടുത്..

സ്വർഗ്ഗത്തിലെ ഈ കസേര സെർച്ചിങ്നു ഒരു ഒരു സ്വപ്നം ആണ് അതിലേക്..

നമ്മുടെ കഥാനായകൻ ആയ അച്ഛന്റെ ന്ടെ കാലഘട്ടം ആണ് ഇടവകയുടെ സുവർണ്ണ കാലഘട്ടമായി അറിയപ്പെടുന്നത്, എന്നതിൽ ഇടവക കാർക്ക് ഒരു സംശയവും ഇല്ല കെട്ടോ.. കാരണം അച്ചൻ എല്ലാവരാലും ബഹുമാന്യനും എളിമ യുള്ള ജീവിത ശൈലിക് ഉടമയും ആയിരുന്നു എന്നത് തന്നെ ആണ് ഹൈലൈറ്റ്. ഈ കാലത്തു വാക്കൊന്നു പ്രവൃത്തി വേറെ ആയ പുരോഹിതരുടെ പ്രവർത്തനങ്ങളിൽ മനം മടുത്ത വരാണ്‌ നമ്മൾ വിശ്വാസികൾ. എന്നാൽ നായകനിൽ എളിമയും നന്മയും സ്നേഹവും പരോപകാരവും നിറഞ്ഞിങ്ങനെ നില്കുന്നു ..വല്യഅമ്മച്ചി മാരുടെ കണ്ണിലുണ്ണി... അമ്മായി 'അമ്മ മാരുടെ ചങ്കു.. മരുമകൾക്ക് റേഡിയോ ന്നു വച്ചാൽ മരുമക്കളോട് ഉപദേശം റേഡിയോ ഓൺ ചെയ്ത പോലെ വന്നു കൊണ്ടിരിക്കും. കാരണം അമ്മായി അമ്മയേക്കാൾ പ്രായം കുറഞ്ഞവർ ആയിപോയി പാവം മരുമക്കൾ എന്നതാണ് പുള്ളിക്കാരൻ എടുത്തു പ്രയോഗിക്കുന്ന ആയുധം..

അങ്ങിനെ നാട്ടിലുള്ള കള്ളുകുടിയൻ മാരുടെ പേടിസ്വപ്നം ആയി അച്ഛൻ കാരണം കണ്ണിൽ പെട്ടാൽ പിടിച്ചു നന്നാക്കി കളയും, അവരുടെ കുടുംബത്തിന്റെ മാലാഖ ആയി തിളങ്ങി നിൽക്കയാണ്... ആയിടയ്ക്കാണ് അച്ചൻ ഒരു വെളിപാട് പോലെ ഇടവകയ്‌ക്കൊരു പാരിഷ് ഹാൾ പണിയുന്നതിനെ കുറിച്ച് ആലോചിക്കുകയും അതിനു ചുക്കാൻ പിടിക്കുകയും അതോട് ഒപ്പം മനോഹരമായ ഒരു സ്കൂൾ കെട്ടിടം കൂടി പണിയുകയും ചെയ്തത്. ഇടവകയിലെ കുറെ പ്രമാണിമാർ കുറ്റവും കുറവുമാണേഷിച്ചു അങ്ങേരുടെ പിന്നാലെ പാഞ്ഞു സമയം വൈസ്റ് ആക്കി.. കാരണം അടിച്ചുമാറ്റലുകൾ ഇല്ലാതെ സത്യസന്ധമായ പ്രവർത്തനം ആയിരുന്നു അച്ഛന്ടെത്. നല്ല രീത്യിൽ പണിത് അത് ഇടവകയുടെ മൊത്തം മുഖ മുദ്ര തന്നെ മാറ്റി. അങ്ങിനെ ആ സുദിനം വന്നെത്തി ഇതിന്ടെ എല്ലാം ഉൽഘടനം അതിനോടൊപ്പം അച്ചന്റെ സെൻറ് ഓഫ് കർമ്മവും കാരണം അങ്ങേര്ക്ക് അടുത്ത സ്ഥലത്തേക്കു മാറ്റത്തിനുള്ള ഓർഡർ വന്നു..

അങ്ങിനെ ഉൽ ഘാടനത്തിനു മെത്രാനച്ചൻ അടക്കം പ്രമുഖർ പങ്കെടുത്തു.. വന്നവർ വന്നവർ അച്ചനെ പൊക്കി പറഞ്ഞു കിടിലൻ പ്രസംഗങ്ങൾ കാഴ്ച്ചവച്ചു. പാവം അച്ചൻ ഇതൊക്കെ കേട്ട് ഉയരങ്ങളിൽ എത്തി നിൽപ്പാണ് കെട്ടോ. നല്ല രീതിയിൽ അതങ്ങ് തീർന്നു. അന്ന് രാത്രി പാവം നമ്മുടെ നായകൻ ഉറങ്ങാൻ കിടന്നതു ഓർമയുണ്ട് പിന്നെ ഒന്നും ഓര്മ ഇല്ലത്രെ . ഉൽഘടന കാര്യപരിപാടികളുടെ ഓട്ടപാച്ചിലിന്റെ ക്ഷീണത്തിൽ നായകൻ കിടക്ക കണ്ടവഴി.... ബോധം കെട്ടു ഉറങ്ങിത്രെ.. അപ്പഴാണ് കസേര സ്വപ്നവുമായി ഏറ്റുമുട്ടിയത്.. സ്വപ്നത്തിൽ അച്ഛൻ മരിച്ചു.. അങ്ങിനെപാവം മെത്രാൻ അടക്കമുള്ളവർ പിന്നെയും വന്നു... കണ്ണീരിൽ കുതിര്ന്നു ഇടവക കാര് പൊതുദർശനം ഒക്കെ നടത്തി അച്ചന്റെ സ്വന്തം ഇടവകയിൽ അടക്കും
കഴിഞ്ഞത്രേ..

അങ്ങിനെ അച്ചൻ സ്വർഗത്തിലേക്കുള്ള എൻട്രി പാസ്സ് വാങ്ങാൻ st. പീറ്റർ ന്ടെ ക്യാബിനിൽ എത്തി.. സാധാരണ അച്ചന്മാർ മരിച്ചാൽ സ്വര്ഗം ഉറപ്പാലോ നമ്മൾ പാവം വിശ്വാസികൾ കാണാലോ ഞാണുമേൽ കളി.. നരകം.. തീ.. അങ്ങിനെ അങ്ങിനെ..കലാപരിപാടികൾ.. ഹാ അപ്പൊ അച്ചനങ്ങിനെ st. പീറ്റർ നെ വൈറ്റ് ചെയ്യുമ്പോ. പീറ്റർ വന്നു അങ്ങേരു സ്വാർഗ്ഗത്തിലെ വാതിൽ തുറന്നു എൻട്രി കിട്ടിട്ടോ അത്രയും സമാധാനം ഇല്ലേ മാനം പോയേനെ പള്ളിലഅച്ഛൻ അല്ലെ. അപ്പോഴാണ് അടുത്ത കുരിശു..St. പീറ്റർ പറഞ്ഞു അച്ചോ ഇവിടെ ഭൂമിയിലെ പോലെ തന്നെ സ്രേഷ്ടർ ആയവർക് കസേരകൾ ഉണ്ട്. മാർപാപ്പ മുതൽ മെത്രാൻ കന്ന്യാ മകൾ അച്ചന്മാർ പാപത്തിൽ പെടാത്ത മറ്റുള്ളവർ ഇവർക് ഒക്കെ കസേരകൾ ഉണ്ട് .

അവിടേം പാവം വിശ്വാസികൾക് പുൽപ്പായ ആണത്രേ. പീറ്റർ തുടർന്നു, നിങ്ങളിൽ പലരും നാട്ടിൽ കസേര കളി ശീലിച്ചവർ ആയോണ്ട് പേര് എഴുതിയ കസേരകൾ ആണ്. അല്ലേ ഒരുത്തൻ എഴുന്നേറ്റ് നിന്നാൽ കസേര അടിച്ചു മാറ്റിയാലോ.. അച്ചൻ പോയി സ്വന്തം പേര് എഴുതിയ കസേര കണ്ടു പിടിച്ചു ഇരുപ്പുറപ്പിച്ചോന്നു.

പാവം നായകൻ സന്തോഷത്തോടെ അകത്തു കടന്നു അപ്പോ അച്ചൻ ആദ്യ നിരയിലെ കസേരകൾ മനഃപൂർവം ഒഴിവാക്കി. അങ്ങോട്ട് നോക്കിയില്ല കാരണം അലറച്ചിലറാ പാപങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട് ഈ കൈകാരന്മാരും കപ്യാരും ഒക്കെ ചില നേരം സാത്താന്റെ രൂപത്തിൽ പരദൂഷണം പറയുന്നതൊക്കെ കേട്ടങ്ങിനെ ഇരുന്നിട്ടുണ്ട്.. ഹോ അവന്മാർ എല്ലാംകൂടി ന്ടെ കസേര കളയും.. പിന്നെ ആരേലും വന്നു പറയുന്ന കാര്യങ്ങൾ ഒക്കെ അനുഭവ സാക്ഷ്യം എന്ന പേരിൽ വല്ല പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞിട്ടുണ്ട് അല്ലാതെന്തു ചെയ്യും പ്രാസംഗികൻ പ്രസഗികണ്ടേ.. അല്ലെ ഇടവക കാര് അച്ചന് പ്രസംഗിക്കാൻ അറിയത്തില്ല എന്ന് പറഞ്ഞു കളയും.

അതാണ് ആ പാപം ചെയ്തു പോയെ. ഹോ എന്നാ ഒക്കെ പാടാ.. അങ്ങിനെ പിറകിൽ നിന്ന് മുൻനിലെ ഒഴിവാക്കിയ നിരയ്ക്കടുത്തു വരെ കസേര കൾ നോക്കി ഒന്നിലും പേരില്ല. മാതാവേ പണി പാളിയോ ഇനി നിലത്തു പുൽ പായ യിൽ ശരണം പ്രാ പിക്കേണ്ടി വരോ, നിലതിരിക്കാൻ മടി ഉള്ളോണ്ടല്ല ഇടവക യിൽ നിന്ന് ആരേലും മരിച്ചു കാലകേടിനു സ്വർഗത്തിലോട്ട് കയറി വന്നാൽ ആഹാ അച്ചൻ താഴെ ഇരിപ്പാണോ ചുമ്മാതല്ല, നാട്ടിലുള്ള കുടിയന്മാരെ ധ്യാനം കൂടിച്ചു പീഡിപ്പിച്ചതിന്ടെ പ്രാക്കു കിട്ടിതാന്നു മുഖ ത്തു നോക്കി ചോദിച്ചു കളയും അതോർത്തു നായകൻ ഞെട്ടി...

അപ്പോഴേക്കും കുർബാനയ്ക്കു മുന്നേ യുള്ള പള്ളിമണി മുഴക്കി കപ്യാര് ചേട്ടൻ രംഗത്തെത്തി... അച്ചൻ എഴുന്നേറ്റു കുർബാനയ്ക്കു
ഒരുങ്ങി പിടിച്ചു വന്നപ്പോഴേക്കും പത്തുമിനിറ് ലേറ്റ്, അഞ്ചുമിനിറ് കൂടി കഴിഞ്ഞ അർന്നേൽ കുര്ബാനയ്ക് അവധിപ്രഖ്യാപിച്ച് വിശ്വാസികൾ വീട്ടിൽ പോയേനെ.. കസേര കാണാതെ അച്ചനും പെട്ടേനെ.. ഇപ്പൊ പള്ളിമണി മുഴങ്ങി സ്വപ്നം പൂർത്തിയാകാതെ എഴുന്നേറ്റത് കൊണ്ട് ആദ്യ നിരയിലെ നോക്കതെ ഉപേക്ഷിച്ച കസേര കൂട്ടത്തിൽ തന്റെ പേര് എഴുതിയ കസേര ഉണ്ടാ കും ന്ന ഒറ്റ വിശ്വാസത്തിൽ അങ്ങ് ജീവിക്കുവാ..പാവം. . ന്താ ല്ലേ.....

-സിമി എബി (മയിൽ പീലി)

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ