സൃഷ്ടി_ഓണം_മത്സരങ്ങൾ

സൃഷ്ടി_ഓണം_മത്സരങ്ങൾ

സൃഷ്ടി_ഓണം_മത്സരങ്ങൾ

സൃഷ്ടി_ഓണം_മത്സരങ്ങൾ.

 

പ്രീയ സൃഷ്ടികർത്താക്കളെ,

 സൃഷ്ടി വീണ്ടും ഒരു മത്സരവേദി ഒരുക്കുന്നു. കഴിഞ്ഞ മത്സരങ്ങൾ വിജയിപ്പിച്ചതുപോലെ പരിപൂർണ്ണ സഹകരണം ഇപ്രാവശ്യവും ക്ഷണിച്ചു കൊള്ളുന്നു.

മത്സര നിബന്ധനകൾ താഴെ പറയുന്ന വിധം:

 

വിഷയം: സൃഷ്ടികർത്തവിന്റെ ഭാവനക്കാനുസരണം ഏതു വിഷയവും തിരഞ്ഞെടുക്കാവുന്നതാണ്.

വിഭാഗങ്ങൾ: ചെറുകഥ, കവിത.

മത്സര ദിനങ്ങൾ: 2018 ഓഗസ്റ്റ് 1-15 വരെ

 

നിബന്ധനകൾ:

1. മത്സരത്തിനായി കഥകൾ പോസ്റ്റ് ചെയ്യുമ്പോൾ #സൃഷ്ടി_ഓണം_മത്സരങ്ങൾ_കഥ എന്നോ കവിത പോസ്റ്റുചെയ്യുമ്പോൾ #സൃഷ്ടി_ഓണം_മത്സരങ്ങൾ_കവിത എന്ന ഹാഷ്ടാഗ് തലക്കെട്ട് ആയി ഉണ്ടായിരിക്കണം. #സൃഷ്ടി_ഓണം_മത്സരങ്ങൾ_കഥ അല്ലെങ്കിൽ #സൃഷ്ടി_ഓണം_മത്സരങ്ങൾ_കവിത എന്ന ഹാഷ്ടാഗ് ഇല്ലാതെ പോസ്റ്റു ചെയ്യുന്ന കഥകളും കവിതകളും മത്സരത്തിന് പരിഗണിക്കുന്നതായിരിക്കില്ല

2. ഒരു മത്സരാർത്ഥിക്ക് ഒരു മത്സര പോസ്റ്റ് (ഒരു കഥ, അല്ലെങ്കിൽ ഒരു കവിത) മാത്രമേ അനുവദനീയമായിട്ടുള്ളൂ.

3. ഫേക്ക് ഐഡിയിൽ നിന്നുള്ള മത്സരം ഒഴിവാക്കുവാനപേക്ഷിക്കുന്നു.ഏതെങ്കിലും സാഹചര്യത്തിൽ ഫേക്ക് ഐഡി ആണെന്ന് അഡ്മിൻ ടീമിന് ബോദ്ധ്യമാകുന്ന പക്ഷം ആ മത്സരാർത്ഥിയെ അയോഗ്യനായി പ്രഖ്യാപിക്കുന്നതായിരിക്കും.

4. മത്സര വിഭാഗത്തിലെ വിജയികളെ നിർണ്ണയിക്കുന്നത് സൃഷ്ടിയുടെ അഡ്മിൻ അംഗങ്ങൾ ഉൾപ്പെടുന്ന പാനൽ ആയിരിക്കും. പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

5. സൃഷ്ടി ഗ്രൂപ്പിന്റെ / വെബ്സൈറ്റിന്റെ  നിയമാവലികൾ എല്ലാം തന്നെ ഈ മത്സരങ്ങളിലും ബാധകമായിരിക്കും.

6. സ്വന്തം സൃഷ്ടിപ്പുകൾ മാത്രം കഥ/കവിതയായി മത്സരത്തിൽ പങ്കെടുക്കുക. മറ്റു ഗ്രൂപ്പുകളിലോ മാധ്യമങ്ങളിലോ പോസ്റ്റുചെയ്തവ മത്സരത്തിൽ പങ്കെടുപ്പിക്കുന്നത് പരിഗണിക്കുന്നതല്ല. കോപ്പിയടിച്ച കഥകൾ മത്സരത്തിൽ പങ്കെടുപ്പിക്കുവാൻ പാടുള്ളതല്ല. മുകളിൽ പറഞ്ഞ പ്രകാരം ചെയ്യുന്ന പക്ഷം കഥ/കവിത അയോഗ്യമാക്കുകയും,  അഡ്മിൻ പാനലിന് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

7. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

8. മത്സര വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, പരിഗണനാർഹം അല്ലാത്തവ ഒരു മുന്നറിയിപ്പും ഇല്ലാതെ മത്സരത്തിൽ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.

9. മലയാളം ഭാഷയിൽ ഉള്ള കഥകളും കവിതകളും മാത്രമേ മത്സരത്തിന് പോസ്റ്റ് ചെയ്യാവൂ.

 

എല്ലാ സൃഷ്ടികർത്താക്കളുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

ആശംസകളോടെ,

സൃഷ്ടി അഡ്മിൻ പാനൽ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സൃഷ്ടി നൻമയുടെ വായനക്കായ് നല്ലെഴുത്ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ