പുഷ്പാഞ്ജലി

പുഷ്പാഞ്ജലി

പുഷ്പാഞ്ജലി

ദിവസവും കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയിട്ടെന്തായി...?

ഇപ്പോ ഭഗവാനും കൂടി ഒരു ചീത്തപ്പേരായില്ലേ...?

രാധയെന്ന പേരേ നിനക്കുള്ളൂ...

ഒട്ടും ദെെവീകതയില്ലാത്ത കേവലമൊരു മനുഷ്യസ്ത്രീ മാത്രമാണു നീ...

അതു മറക്കണ്ട....

അല്ലാതെ കണ്ണൻ നിന്റയാരുമല്ല....

അത്യധികം ദേഷ്യത്തോടെ ഇത്രയൊക്കെപ്പറഞ്ഞിട്ടും 

കണ്ണുനിറച്ചതല്ലാതെ ഓടിപ്പാഞ്ഞെത്തിയ അച്ഛനോടവൾ ഒന്നും മിണ്ടിയില്ല...

ആശുപത്രിക്കിടക്കയിൽ നിന്നും ജനലഴി തുറന്നപ്പോള്‍ ഏതോ ഒരമ്പലത്തിലെ  ശ്രുതിമധുരമായ രാമായണാലാപനം കേട്ട് അവൾ ഇരുന്ന് തൊഴാൻ ശ്രമിച്ചത് വിഫലമായി ...

അച്ഛനപ്പോൾ വീണ്ടും കളിയാക്കി...

മോളിനിയും പഠിച്ചിട്ടില്ലേ...

നടയ്ക്കല് വച്ച് തലചുറ്റിവീണപ്പോൾ കല്ലിലിടിച്ച്  പൊട്ടിയത് മോളുടെ മുട്ടാണ് ....

കുറഞ്ഞത് മൂന്നുമാസമെങ്കിലും പിടിയ്ക്കും തനിയേ നടക്കണെങ്കില്....

നിങ്ങളൊന്ന് മതിയാക്ക് മനുഷ്യാ...

അവള് രാവിലെ പോയത് അമ്പലത്തിലേയ്ക്കല്ലേ...? 

അല്ലാതെ രജിസ്ട്രാഫീസിലേയ്ക്കൊന്നുമല്ലല്ലോ ?

ഇങ്ങിനെ കിടന്നുരുട്ടാൻ....

വീണത് വിധിയാണെന്ന്  കരുതിയാല്‍ മതി...

ഒരു പ്രെെവറ്റ് കമ്പനിയിലെ കണക്കപ്പിള്ളയായ ചന്ദ്രേട്ടൻ ഭാര്യയുടെ ശകാരത്താൽ  പിന്നെയൊന്നും മിണ്ടിയില്ല....

അടുത്ത ദിവസം രാവിലെ  പൂജ കഴിഞ്ഞ് പുഷ്പാഞ്ജലിയുമായി ആശുപത്രിയിലെത്തിയ  നീലകണ്ഠൻ തിരുമേനി രാധയുടെ നെറ്റിയില്‍ ഒരു കുറിവരച്ചു...

അയ്യോ തിരുമേനീ ഞാൻ കുളിച്ചിട്ടില്ല...

അവൾ സങ്കടത്തോടെ പറഞ്ഞു...

ആരു പറഞ്ഞു രാധ കുളിച്ചിട്ടില്ലെന്ന്...

നിറഞ്ഞൊഴുകുന്ന നിന്റെ  ഭക്തിയ്ക്കു മുന്നിൽ  ശരിയ്ക്കും കുളിയ്ക്കാത്തത് ഞങ്ങളല്ലെ  ?

അതും പറഞ്ഞ് തിരുമേനി 

അവിടെക്കൂടിയവരോടായി ....

ആർക്കെങ്കിലും അനിഷ്ടത തോന്നീട്ടുണ്ടെങ്കിൽ ഇത്തിരി ശാസ്ത്രീയതയാവാം...

രാധയുടെ നെറ്റിയിലെ ചന്ദനം അവൾക്ക് തലയ്ക്ക് തണുപ്പ് കിട്ടാനുപകരിയ്ക്കും..

അതൊരു മരുന്നായ് കാണുമ്പോൾ രോഗിയ്ക്ക്  കുളി നിർബന്ധം ല്ല്യാലോ....

അമ്പലനടയിൽ നിന്ന്  വീണുപോയല്ലോന്നുള്ള ഖേദമൊന്നും വേണ്ട...

അദ്ദേഹം തന്നെ പറഞ്ഞിട്ടില്ല്യേ ...

എല്ലാം നല്ലതിനെന്ന്...

അങ്ങിനെത്തന്നെ കരുതിക്കോളൂ...

അപ്പോ ഞാനിറങ്ങായി...ഒന്നും കഴിച്ചിട്ടില്ല്യ..

അമ്പലത്തീന്നിങ്ങട് ഇവളുടെ പുഷ്പാഞ്ജലിയും കൊണ്ട് നേരെ പോന്നതാ...

രാധയുടെ ബന്ധുജനങ്ങളോടെല്ലാം നമസ്കാരം പറഞ്ഞ് തിരുമേനിയിറങ്ങി....

തീർത്തും ദെെവതുല്ല്യത ദർശിയ്ക്കാവുന്ന നീലകണ്ഠൻ തിരുമേനിയുടെ വാക്കുകൾ എല്ലാവരിലും ശുഭകരമായ ചിന്തകളുണർത്തി...

ഇരുപത്തിയേഴ് വയസ്സായിട്ടും അത്യപൂര്‍വ്വമായ  പാപജാതകത്തിന്റെ പേരിൽ രാധയുടെ  വിവാഹക്കാര്യങ്ങളൊന്നും ശരിയാവാത്തതിൽ  കുടുംബത്തിലെല്ലാവർക്കും ദുഃഖമുണ്ടായിരുന്നു..

വിവാഹയോഗമില്ലെങ്കിൽ ഞാൻ മനസാ കൃഷ്ണസമേതനാവുമെന്ന് പറഞ്ഞാണ് രാധയുടെ നിത്യവുമുള്ള ഈ ക്ഷേത്രദര്‍ശനം....

എന്നിട്ടുപോലും അവൾക്കിങ്ങനെ പറ്റിയെന്ന് പറയുമ്പോള്‍ യുക്തിവാദികള് വരെ  തലതല്ലിച്ചിരിയ്ക്കില്ലേ....

ഇതൊക്കെയായിരുന്നു ചന്ദ്രേട്ടന്റെ നിഗമനം ...

അടുത്ത ദിവസം തിരുമേനി വരുമ്പോള്‍ അവൾക്ക് വായിയ്ക്കാൻ രാമായണവും ഭഗവത് ഗീതയും കയ്യിലെടുത്തിരുന്നു....

രാധയുടെ അമ്മ വിനീതമായി ആ യൗവ്വനയുക്തനോട് പറഞ്ഞു....

തിരുമേനീ...

മോളുടെ പുഷ്പാഞ്ജലിയ്ക്ക് ഞാനാരെയെങ്കിലുമയയ്ക്കാം...

അങ്ങിത്ര കഷ്ടപ്പെട്ട് ഈ അയിത്തപ്പെടുന്ന സ്ഥലത്തേയ്ക്ക് .....

അദ്ദേഹം പുഞ്ചിരിയോടെ മറുപടി നൽകി...

അമ്മയെന്താണീ പറയുന്നത്....?

ഡോക്ടര്‍മാർ പ്രത്യക്ഷദെെവങ്ങളാവുമ്പോൾ ആശുപത്രിയും ഒരു ദേവാലയം തന്നെയല്ലേ.....

ക്ഷേത്രാചാരനിയമങ്ങൾ എന്റെജോലിസമയത്ത് മാത്രമാണ് ....

അതിനർത്ഥം നമ്പൂതിരിയ്ക്ക് കള്ള് കുടിയ്ക്കാം എന്നല്ലാട്ടോ ....

അതും പറഞ്ഞദ്ദേഹം പൊട്ടിച്ചിരിച്ചു...

അങ്ങിനെയിരിയ്ക്കെ ആഴ്ചകൾക്കു ശേഷം രാധ ഡിസ്ചാർജാവുന്ന ദിവസം  ഒരേക്സിഡന്റ് കേസ് വരികയുണ്ടായി....

അത്ര കണ്ട് പരിയ്ക്കില്ലാത്ത അമ്മയോടൊപ്പമുള്ള വശ്യതയുള്ളൊരു  മകനെ രാധ അവിടെ വച്ച്  കാണാനിടയായി..... 

പാലക്കാടു നിന്നും തലശ്ശേരിയ്ക്ക് പോവുകയായിരുന്ന അവരുടെ കാറുമായി മറ്റൊരുവണ്ടി ചെറുതായൊന്ന് തട്ടിയപ്പോൾ 

തൊട്ടടുത്ത ഹോസ്പിറ്റലില്‍ അവിചാരിതമായി കയറിയതാണ്.....

ഗോവിന്ദനെന്ന സുന്ദരനായ ആ  ചെറുപ്പക്കാരൻറെ കണ്ണിൽ രാധയും പെട്ടു...

മണിക്കൂറുകള്‍ക്കുള്ളിൽ  കുടുംബപരമായി പരിചയപ്പെട്ട അവർ വിവാഹതാൽപ്പര്യം കാണിച്ചപ്പോള്‍ അൽഭുതകരമായി  ജാതകച്ചേർച്ചയും അനുകൂലപ്പെട്ടു.....

മാസങ്ങൾക്ക് ശേഷം താലികെട്ട് കഴിഞ്ഞനുഗ്രഹിയ്ക്കുമ്പോൾ നീലകണ്ഠൻ തിരുമേനി  ചിരിച്ചു ചോദിച്ചു....

ഇപ്പൊഴെന്തൂ പറയണൂ രാധക്കുട്ടീ....

എല്ലാം നല്ലതിന് തന്നെയല്ലേ.....

അതുകേട്ടപ്പോൾ കണ്ണീർച്ചിരിയാലെ ആ ദെെവതുല്ല്യനെ അവൾ കെെകൂപ്പി  തൊഴുതു ......

-ജയരാജ് പരപ്പനങ്ങാടി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ