അമ്മ

അമ്മ

അമ്മ

ഒരുപാട് നേരം അച്ഛൻ എന്റെ കൂടെ ചിലവഴിക്കുമ്പോൾ അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറയും

 

ഒരു പാട് സ്നേഹിച്ച് വഷളാക്കി വെക്കണ്ട പിടിച്ചാൽ  പിടികിട്ടാതെയായി പോകും.

 

അച്ഛൻ ഇംഗ്ലീഷ് മീഡിയത്തിലാക്കാന്നു പറഞ്ഞപ്പോൾ

 

എന്തിനാ ഇല്ലാത്ത കാശുണ്ടാക്കി വെറുതെ കഷ്ടപ്പെടുന്നെ

നമ്മുടെ മോൾ മലയാള മീഡിയത്തിൽ പഠിച്ചാലും പഠിക്കാൻ പറ്റും.

 

ജോഷോക്കും, മിലാനും ഗൈയിം കളിക്കാൻ sച്ച് ഫോൺ വരെ വാങ്ങി കൊടുത്തപ്പോഴാ അന്ന് 

 

അച്ഛാ,, എനിക്കും വേണം അതുപോലെ ഒന്ന്

 

അതിനെന്താ അച്ഛൻ വാങ്ങി തരാലോ എന്നു പറഞ്ഞപ്പോഴും

 

പിന്നെ നീ വല്യ കോളേജ് കുമാരിയല്ലേ ഫോണും കൊണ്ട് നടക്കാനെന്നും പറഞ്ഞു അതും മുടക്കിയതും അമ്മയായിരുന്നു.

 

എന്താ സ്ക്കൂളിൽ പഠിക്കുന്നവർ ഫോൺ ഉപയോഗിച്ചാൽ കുഴപ്പം എന്ന എന്റെ ചോദ്യത്തിന് മൗനമായി നിന്നുകൊണ്ട് അച്ഛനെന്നെ സമാധാനിപ്പിച്ചു.

 

സ്ക്കൂളിലെ പ്രോഗ്രസ് കാർഡിൽ ഒപ്പിടാനെത്തിയ അമ്മ, മാർക്കു കുറഞ്ഞതിന്റെ കാര്യം പറഞ്ഞു കളിക്കാൻ പോലും സമ്മതിക്കാതിരുന്നപ്പോഴാണ്

ഇത് എന്റെ അമ്മ തന്നെയാണോന്നു സ്വയം ചോദിച്ചു തുടങ്ങിയത്.

 

പല കാര്യങ്ങളിലും തടസമായി നിൽക്കുന്ന അമ്മയേക്കാൾ അച്ഛനോടായിരുന്നു ഇഷ്ടം കൂടുതൽ

 

കാര്യങ്ങളെല്ലാം അമ്മയുടെ നിയന്ത്രണത്തിലാണെന്നറിഞ്ഞു തുടങ്ങിയപ്പോൾ അമ്മയിൽ നിന്നും ഞാൻ അച്ഛനിലേക്ക് നടന്നടുത്തു.

 

എന്നെ കൂടാതെ ഒരാൾ കൂടി അമ്മക്ക് പിറക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ വല്ലാതെ വീർപ്പുമുട്ടിക്കുന്ന പോലെ തോന്നി. 

 

അനിയനോ അനിയത്തിയോ?ആരായാലും അച്ഛനു പിന്നെ അമ്മയെ പോലെ എന്നേയും വേണ്ടാതാകും.

 

ചിന്തകൾ വീർപ്പുമുട്ടിച്ച് കടന്നു പോയപ്പോഴാണ് എന്നെ ശ്രദ്ധിക്കാത്ത അമ്മയെ ഞാൻ സ്വയം അകറ്റി നിർത്തിയതും .

 

അനിയത്തി ജനിച്ചിട്ടും ചേച്ചിയായ എനിക്ക് പ്രത്യേകിച്ച് സന്തോഷം തോന്നിയില്ല.

 

അമ്മയോടുള്ള ദേഷ്യം കൊണ്ട് നന്നായി പഠിക്കാൻ ശ്രദ്ധിച്ചു.

 

ജോലി കിട്ടും വരെ കല്യാണം വേണ്ടെന്ന കാര്യം ആദ്യം ശരിവെച്ചത് അമ്മയായിരുന്നു. അതായിരുന്നു അമ്മക്ക് എന്നോടുള്ള ആദ്യ അനുകൂല നിലപാട്.

 

നല്ലൊരു ആലോചനയിൽ ഞാനും സമ്മതം മൂളിയത് എങ്ങനെയെങ്കിലും വീട്ടിൽ നിന്നും പോയാൽ മതിയെന്നു കരുതിയായിരുന്നു.

 

അവർക്കിപ്പോൾ എന്നേക്കാൾ അനിയത്തിയോടാണ് താല്പര്യം .അച്ഛനും മാറിപ്പോയതാണ് എന്നെ വിഷമത്തിലാക്കിയത്. ഞാനും ഒറ്റപ്പെട്ടതായി തോന്നി തുടങ്ങിയപ്പോൾ വിവാഹം മാത്രമായിരുന്നു ലക്ഷ്യം.

 

വിവാഹം കഴിഞ്ഞിറങ്ങിയപ്പോൾ

അമ്മയുടെ മുഖത്തു പോലും നോക്കിയില്ല. അച്ഛനെ കെട്ടിപിടിച്ചു കരയുമ്പോഴും ആളൊഴിഞ്ഞ മുറിയിൽ അമ്മയുടെ തേങ്ങലുകൾ എന്റെ കാതുകളിലും കേൾക്കാമായിരുന്നു. എന്നിട്ടും യാത്ര പോലും പറയാതെ പടിയിറങ്ങി.

 

കെട്ടി കയറിയ വീട്ടിൽ നിന്നുമാണ് ഞാൻ എന്റെ അമ്മയെ അറിഞ്ഞു തുടങ്ങിയത്.

 

ഒരു പെണ്ണായി പിറന്നു പോയതിന്റെ എല്ലാ ആധിയും അമ്മക്കുണ്ടായിരുന്നത്രേ.

 

അതുകൊണ്ടാ മോളെ പുന്നാരിച്ച് വഷളാക്കണ്ടന്നു പറയാറുള്ളതെന്നു അച്ഛനും പറഞ്ഞപ്പോൾ വെല്ലാത്ത സങ്കടം തോന്നി.

 

"എന്റെ മോളു എവിടെ പഠിച്ചാലും അവൾ മിടുക്കിയാകും എന്ന് അച്ഛനോട് പറഞ്ഞതിന്റെ കൂടെ അമ്മയോട് ആരോ പറഞ്ഞത്രേ 

 

ഇന്നത്തെ ഇംഗ്ലീഷ് മീഡിയ വിദ്യാഭ്യസം അച്ചിൽ വാർത്ത യന്ത്രങ്ങളെ പോലെ പ്രവർത്തിക്കുന്നതാണ്. അതു കൊണ്ട് മാതാപിതാക്കളോട് സ്നേഹം ഉണ്ടാകില്ലന്ന് പറഞ്ഞിട്ടാണാത്രേ

മലയാള മീഡിയത്തിലാക്കിയത്.

 

അനാവശമായ ദുശീലങ്ങളിൽ നിന്നും സംരക്ഷിച്ച അമ്മയുടെ മകളെ പറ്റി നല്ലതു പറയുമ്പോഴും കൂട്ടത്തിൽ വളർത്തി വലുതാക്കിയ അമ്മയെക്കുറിച്ചോർത്തു എന്റെ കണ്ണുകൾ നിറഞ്ഞു.

 

ഞാനറിയാതെ എന്നെ ഞാനാക്കിയ അമ്മയെ കാണാൻ വല്ലാതെ കൊതിച്ചു. ഇനി ആ അമ്മയോടൊപ്പം കഴിയാൻ പറ്റില്ലന്നോർത്ത് കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.

 

ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ആദ്യം തിരഞ്ഞതു അമ്മയെ ആയിരുന്നു.

 

അനാവശമായ വാശികളിൽ നിന്നും നന്മയിലേക്ക് നയിച്ച അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു തീർത്തതൊരു ബാല്യമായിരുന്നു.

 

അപ്പോഴും അച്ഛൻ പറയുന്നുണ്ടായിരുന്നു. മോളെ അധികം പുന്നാരിക്കണ്ട അവൾ വഷളായി പോകുമെന്ന് .

 

അപ്പോഴും ഞാനെന്റെ അമ്മയുടെ സ്നേഹം ഹൃദയത്തിൽ വാങ്ങി കഴിഞ്ഞിരുന്നു.

 

പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ പോയ പല ശരികൾക്കും നമുക്കെല്ലാം സ്നേഹത്തോടെ വിളിക്കാൻ ഒരേ ഒരു പേരു മാത്രം    .... അമ്മ

 

സിറിൾ കുണ്ടൂർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിറിൾ പുളിയാംപിള്ളി [H] കുണ്ടൂർ pin 680 734 കുളത്തേരി , തൃശ്ശൂർ ജില്ലയിൽ മാളയിൽ.ഒരു ക്ഷേത്രം പൂജാരി '27 വയസ്. വലിയ അറിവുകളൊ ആഗ്രങ്ങളോ, ഇല്ല. എന്നാലും ജനുവരി 2018ൽ ഒരു സൃഷ്ടി -തൂലികയിൽ പിറക്കുന്നത് കാത്തിരിക്കുന്നവൻ ' അതിൽ നിന്നും കിട്ടുന്നതെല്ലാം, പാവങ്ങളുടെ അന്നതിനും, വിദ്യാഭാസത്തിനും. അതാണ് സ്വപ്നം' ഒരു കവിത അയച്ചിരിന്നു.2010 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു തവണ വന്നട്ടുണ്ട്.fb യിലെ കഥ കണ്ട് ഒരു യുവ സംവിധായകൻ എഴുതാൻ വ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ