#അമ്മ#

#അമ്മ#

#അമ്മ#

----------------അമ്മ-----------------

 

സാന്ത്വനച്ചിരിതൂകി മനസ്സിന്റെ ചില്ലയിൽ 

മാരിവിൽ നിറമാർന്ന് നിൽക്കയാണമ്മ 

പുഞ്ചിരി തൂകിയെൻ ഹൃദയത്തിലിങ്ങനെ

യെന്നും വസിപ്പതാണെന്റെ  പുണ്ണൃം

പാലിൻ മണമുള്ള ബാല്യകാലം

താരാട്ടുപാട്ടിന്റെ ആദ്രതയും

ഒാർത്തുപോകുമ്പോൾ പെയ്യുമീ കണ്ണുകള്‍ തോരുവതില്ലിനി

ഇന്നു ഞാനേകനാണ്.........

 

അമ്മമനസ്സിൻ വിങ്ങലുകൾ

ഇന്നുമെൻ നെഞ്ചിലെ നൊമ്പരങ്ങൾ

നിന്നോർമ്മയിൽ നീറി ദഹിക്കുമീ പുത്ര

ന്റെചാരത്തണയുമോ.....,

ഒരു ചുംബനം നൽകുമോ

 

അമ്മ മനസ്സുള്ള ചെമ്പരത്തി

നാംചേര്‍ന്നു നട്ടൊരാ സൂരൃകാന്തി

മുറ്റത്തുനിന്ന് വിതുമ്പുന്നതിപ്പോഴും 

മഞ്ഞിൻ പുതപ്പുമായി ഇനിവരുമോ

 

രാവുകളിൽ ഖിന്നയായി നിയുണരുന്നതും

യാത്രകളിലെന്നെ കാത്തിരിക്കുന്നതും

ഉണ്ണാവ്രതം നോറ്റെന്റെ മോഹങ്ങളെ നെ

ഞ്ചിലേറ്റുന്നുതും

പെയ്തുതോരാത്ത വിഷാദമൗനങ്ങളിൽ

കുളിർ തെന്നലായി തൊട്ട് തലോടിനിൽ

ക്കുന്നതും

നിദ്രാവിഹീനം കറുത്ത യാമങ്ങളിൽ

സാന്ത്വന ദീപമായി തെളിഞ്ഞുകത്തു

ന്നതും

എല്ലാം ശൂനൃം...മനസിൻ മരീചികാ

ജീവതാളങ്ങളിൽ മിഴിയോർമ്മകൾ പെയ്യുമ്പോൾ

ആകെനനഞ്ഞീ മഴകൂട്ടിൽ ഞാനേകനാ

ണിന്നും

          ലിനിഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ