വരൂ നമുക്ക് മദ്യപിയ്ക്കാം

വരൂ നമുക്ക് മദ്യപിയ്ക്കാം

വരൂ നമുക്ക് മദ്യപിയ്ക്കാം

പ്രശസ്തരും അപ്രശസ്തരും മരിച്ചു;
ആ ദുഖത്തിലും,
വരൂ നമുക്ക് മദ്യപിക്കാം.

...കരളും കാൻസറും, ഓ അതു് അപ്പോഴല്ലേ, അതു് വരുമ്പോൾ നമുക്ക് നോക്കാം.

അൽപ്പം കഞ്ചാവും ചേർത്ത്,
വരൂ നമുക്ക് മദ്യപിക്കാം... നമ്മുടെ ഉയിര് പോകുന്നത് വരെ.

നമ്മുടെ ഭാര്യയെ നമുക്ക് മറക്കാം; നമ്മുടെ രക്തത്തിൽ പിറന്ന പിഞ്ചു കുഞ്ഞുങ്ങളേയും... അവരെ കുറിച്ച് നമ്മൾ കണ്ട സ്വപ്നങ്ങളും മറക്കാം.

നമ്മളില്ലാതാകുമ്പോഴുള്ള അവരുടെ നിലവിളി നമുക്ക് കേൾക്കണ്ട; പലിശക്കാരൻ അവളുടെ മടിക്കുത്തിന് പിടിക്കുമ്പോഴുള്ള അവളുടെ അലർച്ചയും നമുക്ക് കേൾക്കണ്ട!
വരൂ നമുക്ക് മദ്യപിക്കാം.

നമ്മളുണ്ടാക്കിയ മക്കളെ അവൾ എങ്ങനെയും പോറ്റട്ടേ;
വരൂ നമുക്ക് മദ്യപിക്കാം!

നമ്മുടെ അമ്മയപ്പൻമാരുടെ ആഗ്രഹങ്ങൾ പോയിത്തുലയട്ടേ;
നമ്മുടെ പെങ്ങൻമാരെ കാമത്തവളകൾ പിടിയ്ക്കട്ടേ.
വരൂ നമുക്ക് മദ്യപിക്കാം.

നമ്മുടെ സുഖം! അതാണു നമുക്ക് വലുത്. ഭാര്യയുടേയോ മക്കളുടേയോ, ആരുടേയും കാത്തിരിപ്പും ഒന്നും അതിനേക്കാൾ വലുതല്ല നമുക്ക്.

വരൂ, നമുക്ക് മദ്യപിക്കാം. നമ്മുടെ ബോധം പോകുന്നവരെ... നീ എന്നെ കൊല്ലുന്നത് വരെ... നമ്മുടെ ഉയിര് പോകുന്നത് വരെ,
വരൂ നമുക്ക് മദ്യപിക്കാം.

ഉപദേശങ്ങളോട് പോകാൻ പറ.നമുക്ക് അതിനെ പുച്ഛിക്കാം!

വരൂ നമുക്ക് മദ്യപിക്കാം; ചുറ്റുമുള്ളത് ഒന്നും കാണുന്നില്ലെന്ന് നമുക്ക് അഭിനയിക്കാം.
ഞാൻ മരിച്ചാൽ നീ എനിയ്ക്ക് വേണ്ടി മദ്യപിയ്ക്കണം.

മദ്യം വിഷമാണെന്ന് ആരോ കളളം പറഞ്ഞതാ.

വരൂ നമുക്ക് മദ്യപിയ്ക്കാം .

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ