കുട്ടേട്ടൻ.

കുട്ടേട്ടൻ.

കുട്ടേട്ടൻ.

കുട്ടേട്ടാ ഇനിയെങ്കിലും സത്യം പറ.. എന്നെ ഇഷ്ടല്ലേ..

 

ഇല്ല മോളേ..

നിന്നെ കാണാൻ തൊടങ്ങിയ അന്നുതൊട്ട് കുട്ടേട്ടന് നീ കൊച്ചു പെങ്ങൾ തന്നെയാ..  അതിനിനി ഒരു മാറ്റവും ഇല്ല.

നിന്നെ എന്റെ ഭാര്യ പദവിയിലേക്ക് കാണാൻ എനിക്ക് പറ്റില്ല...

അന്നു കുട്ടേട്ടനോടുള്ള എന്റെ ദേഷ്യം തീർത്തത് വർഷങ്ങളോളം ഞാനെണ്ണി സൂക്ഷിച്ച മഞ്ചാടിക്കുരുക്കളെയെല്ലാം വലിച്ചെറിഞ്ഞായിരുന്നു....

 

വെക്കേഷൻ ലീവിന് നാട്ടിൽ വരുമ്പോ പുതിയ പുതിയ ഉടുപ്പുകൾ വാങ്ങി സമ്മാനിക്കുന്നതും ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങൾ വാങ്ങി തരുന്നതും ഒക്കെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ.. ശ്രീമാമനും അമ്മായിയും വാങ്ങി തരുന്ന ഓണക്കോടിക്കും വിഷുക്കോടിക്കും പുറമേ കുട്ടേട്ടന്റ വക കിട്ടിയിരുന്ന സ്പെഷൽ കോടി കുപ്പായം... അമ്പലപ്പറമ്പിൽ കുട്ടേട്ടനാപ്പം തെണ്ടി നടക്കലും.. ഒക്കെ വെറുതെയായിരുന്നോ..

 

ഞാനും ആഗ്രഹിച്ചിട്ടുണ്ട് കുട്ടേട്ടനൊപ്പമുള്ള കുറെ യാത്രകൾ....ആ നെഞ്ചിൽ തല ചായ്ച്ച് പരിഭവങ്ങൾ പറയാൻ.... അമ്മായി നെക്കുറിച്ച് ചെറിയ ചെറിയ പരാതികൾ പറയാൻ.... പക്ഷേ എല്ലാം വെറും സ്വപ്നങ്ങൾ മാത്രമായി കെട്ടടങ്ങി..

 

കുട്ടേട്ടനെ സ്വപ്നം കാണാൻ പഠിപ്പിച്ചത് പത്താം ക്ലാസിലെ പ്രിയ കൂട്ടുക്കാരി ജാനി ആയിരുന്നു...

കുട്ടേട്ടന്റെ കട്ടത്താടിയും മുണ്ടും മടക്കിയുള്ള ആ നടത്തവും ഒക്കെ......

 

ഓ മതിയെടി ജാനി...

നിന്റെ കണ്ണേറ് കൊള്ളും....

 

ആമി... നിന്നെപ്പോലൊരു മുറപ്പെണ്ണ് കുട്ടേട്ടന് ഇല്ലായിരുന്നെങ്കിൽ ഞാൻ സ്വന്തമാക്കിയേനെ നിന്റെ കുട്ടേട്ടനെ......

 

കുട്ടേട്ടനെക്കുറിച്ച് എന്നെപ്പോലെ ജാനിയും സ്വപ്നം കണ്ടിരുന്നു.. അവളിലെ കുട്ടേട്ടനോടുള്ള താൽപര്യം മനസ്സിലാക്കിയതോടെ കുട്ടേട്ടനെക്കുറിച്ചുള്ള എന്റെ ഇഷ്ടവും കൂടി കൂടി വന്നു...

 

ജാനീ അടുത്ത തവണ ഞാൻ കുട്ടേട്ടനൊപ്പം പോവ്വാ.....

അയ്യേ കല്യാണം കഴിക്കാതെ

ഒന്നിച്ചു താമസിക്കാനോ......

അതിനെന്താ?

ആറാം ക്ലാസുവരെ ഞാൻ കുട്ടേട്ടനൊപ്പം ഒരു മുറിയിൽ ഉറങ്ങിയതല്ലേ....

പിന്നെ അമ്മായിയാ പറഞ്ഞത് മോള് വലിയ കുട്ടിയായി ഇനി വേറെ മുറിലേക്ക് കിടന്നോളാൻ..

അന്ന് ജാനിടെ മുഖം കടന്നൽ കുത്തേറ്റതു പോലെയായി...

 

 ഞാൻ വളരുന്നതോടൊപ്പം എന്റെ മനസിലെ കുട്ടേട്ടനോടുള്ള ഇഷ്ടവും കൂടി കൂടി വന്നു.

പക്ഷേ കുട്ടേട്ടൻ ഒരിക്കൽ പോലും മനസു തുറന്നില്ല..

 

കുട്ടേട്ടൻ വീട്ടിൽ വന്ന ഒരു വൈകുന്നേരത്ത് അമ്മായിടെ ശബ്ദം ഇത്തിരി കനം കൂടിയതായിരുന്നു..

അവൾ നിങ്ങളെ പെങ്ങളുടെ മോള് തന്നെയാ..

കുട്ടന്റെ ഭാര്യയായി കരുതാൻ താൽപര്യമില്ലെനിക്ക്.

അവളെനിക്ക് സ്വന്തം മോളു തന്നെയാ.....

 

അമ്മായി പറഞ്ഞത് ശരിയാ..

എന്റെ പ്രസവത്തോടെ അച്ഛൻ എന്നെ അമ്മായിടെ കൈയിൽ ഏൽപ്പിച്ചതാ..

ഇത് വരെ ഒരു കുറവും വരുത്തിയിട്ടില്ല...

 

മോളിവിടെ ഇരിക്കയാണോ....

വാ പറയട്ടെ...

ഒന്നു രണ്ടു പേർ എന്നെ കൂട്ടികൊണ്ടു പോയി...

ഇപ്പോഴാണ് ഓർമ്മ വന്നത് ഇന്ന് കുട്ടേട്ടന്റെ കല്യാണമല്ലേ......

 

പെണ്ണ് ഒളിച്ചോടി പോയാലെന്താ..... അതേ മുഹൂർത്തത്തിൽ വെറൊന്നിനെ കെട്ടണം.

 

ഇവിടെ ആമി കൊച്ചില്ലേ.. അതാകുമ്പോ നല്ല പൊരുത്തവും ചേർച്ചയും ഉണ്ടാകും.

 

അപ്പോൾ അതാണ് കാര്യം.....

കുട്ടേട്ടന്റ മുഖം കുനിഞ്ഞിട്ടുണ്ട്. എല്ലാവരും എന്റെ സമ്മതത്തിന് കാത്തിരിക്കുന്നു.

 

കുട്ടേട്ടാ ക്ഷമിക്കണം ..... ഞാനീ ചെയ്യുന്നത് തെറ്റ് തന്നെയാന്നറിയാം...കുട്ടേട്ടൻ എനിക്ക് ഏട്ടനെപ്പൊലെയോ.....

മറുത്ത് ചിന്തിക്കാൻ വയ്യെനിക്ക്......

അതും പറഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ ആ മഴയിലും എന്റെ ഉള്ളകം നീറി പുകയുകയായിരുന്നു..

 

Shalinivijayan.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ