സത്യാന്വേഷണപരീക്ഷണ സംഗ്രഹം-14 എന്റെ അഭീഷ്ടപ്രകാരമുള്ള തീരുമാനം - എംകെ ഗാന്ധി

സത്യാന്വേഷണപരീക്ഷണ സംഗ്രഹം-14 എന്റെ അഭീഷ്ടപ്രകാരമുള്ള തീരുമാനം - എംകെ ഗാന്ധി

സത്യാന്വേഷണപരീക്ഷണ സംഗ്രഹം-14  എന്റെ അഭീഷ്ടപ്രകാരമുള്ള തീരുമാനം - എംകെ ഗാന്ധി

ലണ്ടനിലെത്തിയ ഞാന്‍  വിക്ടോറിയ ഹോട്ടലിലെ വാടക സഹിയ്ക്കവയ്യാതെ കുറഞ്ഞ സ്ഥലത്തേയ്ക്ക് മാറുകയുണ്ടായി ....

 

ഉപദേശകനായ ഡോക്ടര്‍ മേത്തയോട് ഇക്കാര്യം പറയാതിരുന്നതിനാല്‍ അദ്ദേഹം എങ്ങിനെയൊ   അഡ്രസ് തേടിപ്പിടിച്ച് എന്റെയടുത്തെത്തി.

 

പരിഷ്കാരത്തിന്റെ ഭാഗമായ സോപ്പ് കപ്പലിലെ ഉപ്പുവെള്ളത്തില്‍ കുളിയ്ക്കുമ്പോഴുപയോഗിച്ചതിനാല്‍ എനിയ്ക്ക് പുഴുക്കടി പിടിപെട്ടിരുന്നു...

 

മേത്തയുടെ അറിവു പ്രകാരം അസറ്റിക് ആസിഡ് പുരട്ടി വേദന കരഞ്ഞു തീര്‍ത്താണ് അതു  ഭേദമായത്..

 

ഒരു രക്ഷിതാവെന്ന നിലയില്‍ മേത്തയ്ക്ക് എന്റെ താമസസ്ഥലം ഒട്ടും പിടിച്ചില്ല...

 

ഇംഗ്ളീഷ് ജീവിതരീതിയും സംസ്കാരവും പഠിയ്ക്കണമെങ്കില്‍ ഒരു കുടുംബത്തോടൊപ്പം താമസിയ്ക്കണമെന്ന അദ്ദേഹത്തിന്റെ  നിര്‍ദ്ധേശം ഞാന്‍ ശിരസാവഹിച്ചു..

 

അങ്ങിനെ ഞാന്‍ മേത്തയുടെ  സുഹൃത്തിനൊപ്പം താമസമാക്കി...

 

അദ്ദേഹമെന്നെ ഒരു സഹോദരനെപ്പോലെ കാണുകയും ഇംഗ്ളീഷ് സംസാരഭാഷ പഠിപ്പിയ്ക്കുകയും ചെയ്തു...

 

ഉപ്പും മസാലയും ചേര്‍ക്കാത്ത സസ്യഭക്ഷണത്തിലെ എന്റെ വിരക്തി ഗൃഹനായികയെ വല്ലാതെ വിഷമിപ്പിച്ചു...

 

സുഹൃത്താവട്ടെ മാംസ താല്‍പ്പര്യനാക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഞാനെന്റെ അമ്മയ്ക്കു കൊടുത്ത വാക്കില്‍ ഉറച്ചുനിന്നു...

 

ഞാനൊരു തീറ്റ പ്രിയനായിട്ടും  അത്താഴസമയത്ത്  റൊട്ടിയും ജാമും തന്നതിനപ്പുറം വിശപ്പുണ്ടെങ്കിലും ലജ്ജകൊണ്ട് ചോദിച്ചിരുന്നില്ല...

 

അക്ഷരജ്ഞാനമില്ലാത്ത അമ്മയുടെ വിവരക്കേടിന് തലവച്ചുകൊടുത്തവനെന്നും പറഞ്ഞ് അദ്ദേഹമെന്നെ അന്ധവിശ്വാസിയെന്നുവിളിച്ചു....

 

എത്രകണ്ട് അവരെന്നെ നിഷേധിച്ചൊ അത്രകണ്ട് ഞാനെന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നു...

 

ഇക്കാര്യത്തിനായി ബന്താമിന്റെ 'പ്രയോജനസിദ്ധാന്തം'  വായിച്ചു കേള്‍പ്പിച്ചിട്ടും പ്രതിജ്ഞ കെെവിടാഞ്ഞപ്പോള്‍  പൂര്‍ണ്ണമായും ഉപദേശം നിര്‍ത്തി...

 

മദ്യവും പുകച്ചുരുളും ഉപയോഗിച്ചിരുന്ന ആ സുഹൃത്ത് ഒരിയ്ക്കല്‍പോലും എന്നെയതിന് നിര്‍ബന്ധിച്ചില്ലാ എന്നത് അല്‍ഭുത മുളവാക്കുന്നൊരു കാര്യമായിരുന്നു...

 

ആ വീട്ടിലെ രണ്ടു പെണ്‍കുട്ടികളുടെയും  റൊട്ടിക്കഷണം തിന്നിട്ടും വിശപ്പുമാറാഞ്ഞപ്പോള്‍ ഗൃഹനായിക പറഞ്ഞതു പ്രകാരം ഒരു സസ്യഭക്ഷണശാല വാഷിംഗ്ട്ടന്‍ തെരുവില്‍ ഞാന്‍ കണ്ടെത്തി...

 

ഇംഗ്ളണ്ടിലെത്തിയിട്ടാദ്യമായി മനസും വയറും ഒരുമിച്ചുനിറഞ്ഞ ഭക്ഷണം കഴിച്ചത് അവിടുന്നായിരുന്നു...

 

അവിടുന്ന് വാങ്ങിയ 

'സസ്യഭക്ഷണവാദം' എന്ന സാള്‍ട്ടിന്റെ ബുക്ക് വായിച്ചതിനുശേഷമാണ് സ്വന്തം ഇഷ്ടപ്രകാരം ഞാനൊരു സസ്യഭുക്കായി മാറിയത്...

 

എല്ലാ ഇന്ത്യക്കാരും സസ്യഭുക്കുകളായെങ്കില്‍ എന്ന് മോഹിച്ചതും ഞാനാ പുസ്തകത്തിലൂടെയായിരുന്നു ...

തുടരും

-ജയരാജ് പരപ്പനങ്ങാടി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ