#സൃഷ്ടി_മത്സരം_കാഴ്ച/ രാജു കാഞ്ഞിരംകാട്

#സൃഷ്ടി_മത്സരം_കാഴ്ച/ രാജു കാഞ്ഞിരംകാട്

#സൃഷ്ടി_മത്സരം_കാഴ്ച/ രാജു കാഞ്ഞിരംകാട്

# സൃഷ്ടി -മത്സരം- കാഴ്ച

വണ്ടി കാഞ്ഞങ്ങാടെത്തിയപ്പോൾ ഞാൻ വാതിൽക്കമ്പിയിൽ തൂങ്ങി നിന്ന് ചുറ്റുപാടും നോക്കി. ഇല്ല, യെങ്ങുമില്ല. വണ്ടി സ്റ്റേഷൻ കഴിയുന്നതുവരെ ഞാൻ തിരഞ്ഞുകൊണ്ടിരുന്നു പിന്നെസീറ്റിലേക്ക് മടങ്ങി. എന്നും ഇതുവഴിപോകുമ്പോൾഇവിടെയെത്തിയാൽ അറിയാതെഞാൻഎഴുന്നേറ്റുപോകുന്നു. വാതിൽപടിയിൽ നിന്ന് ചുറ്റും പരതുന്നു. നിരാശനായി തിരിച്ചു വരുന്നു. എത്ര കാലം കഴിഞ്ഞാലും മറക്കാത്ത ചില ഓർമ്മകളുണ്ട് അസ്വസ്ഥതപ്പെട്ടു കൊണ്ട് നമ്മുടെ ഉള്ളിൽ. വർഷങ്ങൾക്കു മുമ്പാണ് നീലേശ്വരത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു

കാഞ്ഞങ്ങാട് കൈലാസ് ടാക്കീസിൽ നിന്ന് ഫസ്റ്റ്ഷോ കഴിഞ്ഞ് നീലേശ്വരത്തേക്കു പോകുവാൻ വണ്ടിയും കാത്ത് റെയിൽവേസ്‌റ്റേഷനിലെ സിമന്റു ബെഞ്ചിലിരിക്കുകയായിരുന്നു അപ്പോഴാണ് വെളുത്ത നിറമുള്ള ഈർക്കിൽ തടിയുള്ള കഞ്ഞിപ്പശ മുക്കിയ സാരിചുറ്റി ഒരു പെണ്ണ് എന്നരികിലേക്കു വന്നത്.വയസ്സ് നന്നേ കുറവായിരുന്നിട്ടും ശോഷിച്ച ശരീരപ്രകൃതികൊണ്ട് ഒരു മദ്ധ്യവയസ്കയെപ്പോലെ തോന്നുമായിരുന്നു. കുഴിഞ്ഞ കണ്ണിൽ കണ്ണീർ തുളുമ്പിനിന്നു. പെയ്യാൻ പോകുന്ന ഒരു മേഘം പോലെ എപ്പോഴും വിതുമ്പാവുന്ന രീതിയിൽ വീർത്തു നിന്നിരുന്നു. ഒരു നേരത്തെ വിശപ്പിനുള്ള കാശു തന്നാൽ ഒരു രാത്രി കൂടെകഴിയാമെന്ന്.

ചെറുപ്പത്തിലേ കുടുംബഭാരം പേറേണ്ടിവന്നവൾ. അച്ഛനെ കണ്ട ഓർമ്മയേയില്ല .അമ്മതളർന്നു കിടക്കുന്നു. ഭർത്താവിന് മരംകയ റ്റമായിരുന്നു ജോലി.ഒരു ദിവസം മരത്തിൽനിന്നും വീണു മാസങ്ങളോളം മംഗലാപുരം ആശുപത്രിയിൽ കിടന്നു .ഉള്ളതെല്ലാം ചികിത്സക്കായി വിറ്റു പക്ഷേ ജീവൻ രക്ഷപ്പെട്ടില്ല അവസാനം പുറമ്പോക്കിൽ ഒരു കൂരകെട്ടികഴിയുന്നു. മൂന്നു പേരുടെ ജീവിതം കഴിയണം അമ്മയ്ക്ക് മരുന്നും. പലരും പലതും പറഞ്ഞ് അടുത്തുകൂടി കാര്യം കഴിയുമ്പോൾ ഇറങ്ങി നടക്കും ചില്ലിക്കാശുപോലും തരാതെ .കണക്കു പറഞ്ഞ് വാങ്ങിക്കുവാനുള്ള കഴിവോ തന്റേടമോയില്ല.കണ്ണീർതുള്ളികൾ കവിളിലൂടെ ചാലിടുന്നു. തന്റെ കുഞ്ഞു പെങ്ങളെപ്പോലൊരു പെൺകുട്ടി. വേണ്ട പെങ്ങളെ എനിക്ക് നിന്നെ വേണ്ട . പെണ്ണിന്റെ മാനം പണം കൊടുത്തു വാങ്ങുന്ന ഒരു വിടനല്ല ഞാൻ നിന്റെ വിശപ്പിനെ ചൂഷണം ചെയ്ത് നിന്റെ ശരീരം എനിക്ക് ഭക്ഷിക്കുവാൻ കഴിയില്ല. അമ്മയുംകുഞ്ഞുമുള്ള ഒരു പെണ്ണാണു നീ ജീവിക്കുവാൻ വേണ്ടി ശരീരം വിൽക്കേണ്ടിവരുന്ന ഒരു ഗതികെട്ട ജന്മം. കീശയിലുണ്ടായിരുന്ന അമ്പത് രൂപ അവളു ടെ നേരെ നീട്ടി. അവൾ വാങ്ങുന്നില്ല ഇന്നോളം ആരും അങ്ങനെ പണം കൊടുത്തിട്ടില്ല. എന്തെങ്കിലുമൊക്കെ വാങ്ങിയിട്ടുണ്ടങ്കിൽ അത് ജോലി ചെയ്തതിനു ശേഷം മാത്രം. ഞാനവളെ സാന്ത്വനിപ്പിച്ച് പണം കൊടുത്ത് തിരിച്ചയച്ചു. പോകുമ്പോൾ അവൾ എന്റെ കൈയിൽ ഒന്നു മുറുക്കി പിടിച്ചു കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ കൈപ്പടത്തിലേക്ക് വീണപ്പോൾ പൊള്ളുന്നതുപോലെ അറിയാ തെ കൈ വലിച്ചു പോയി.ആ നീറ്റൽ ഇന്നുമുണ്ടെന്റെ ഉള്ളിൽ . അന്ന്, ആ പണവും വാങ്ങി അവൾ ഏതുവഴിയാണ് പോയിട്ടുണ്ടാവുക. ഇന്നും വരാറുണ്ടാകുമോ അവൾ ഇവിടെ .എന്നെങ്കിലും കാണാൻ കഴിയുമോ അവളെ .

- രാജു കാഞ്ഞിരംകാട

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സൃഷ്ടി നൻമയുടെ വായനക്കായ് നല്ലെഴുത്ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ