ഞാനും നീയും

ഞാനും നീയും

ഞാനും നീയും

ഞാനും നീയുമില്ലാ 

                     നമ്മളെന്നൊറ്റ വാക്ക്

********************************************

 

എന്റെ പ്രണയകുറിപ്പിനു താഴെ 

വലതുഭാഗത്തു നീയും

നിന്റെ പ്രണയാക്ഷരങ്ങൾക്കു താഴെ

വലതുഭാഗത്തു ഞാനും

ഹൃദയ രെക്തംകൊണ്ടൊരു

                                          കൈയ്യൊപ്പ്                                        

ഞാൻ കുറിച്ചത് എന്റെ പ്രണയം

നീ വരച്ചത്   നിന്റെ ഹൃദയം 

രണ്ടും രണ്ടായിരുന്നു 

ഒന്നിനോടൊന്നു ചേർന്നുപോകാത്ത...,

രണ്ട്  ഇഷ്ടങ്ങൾ

 

പ്രണയത്തിന്റെ ഇന്ദ്രജാലം...........,,

 

എനിക്കും നിനക്കും തെറ്റി

മിഴികളിൽ പതിഞ്ഞത്.....,,ഇടതുഭാഗം 

മുകളിലായി 

നാമാദ്യംകുറിച്ച ഇഷ്ടമെന്ന ഒറ്റവാക്ക്

താഴെ ചിതറികിടപ്പുണ്ട് നമുക്കിടയിൽ ചേരുംപടിചേരാത്ത ആയിരമിഷ്ടങ്ങൾ

രണ്ടുകടലാസുകളിൽ രണ്ടായിതന്നെ

 

വായിച്ചില്ലാ..............,,ഞാനും നീയും മുഴുവനായി നമ്മെ 

 

എന്നില്‍ തുടങ്ങി നിന്നിലേക്കെത്തി.....,

നമ്മളായില്ലാ

തിരച്ചും അങ്ങിനെ തന്നെ 

പിന്നെയെങ്ങനെയാണ് നമ്മള്‍ പ്രണയത്തിലായത്

 

നീയും ഞാനും ചേർന്നു നമ്മളെന്നെഴുതു

ന്നിടത്ത്

ചേര്‍ത്തുവെക്കാൻ കഴിയുന്ന ചില-

ഇഷ്ടങ്ങളുടെ ബലത്തിൽ

എന്റെ പ്രണയകുറിപ്പിനും......,നിന്റെ

പ്രണയാക്ഷരങ്ങൾക്കും താഴെ

ജീവിതംകൊണ്ടൊരു 

 .                              കൈയ്യൊപ്പ്

ഇഷ്ടമെന്ന മറുവാക്ക്.......

ഇനി ഞാനും നീയുമില്ലാ....,,

നമ്മളെന്നൊറ്റ വാക്കിൽ നനയാം

 

പക്ഷേ അപ്പോഴും ബാക്കിയാകും ചേരുംചേരാത്ത ചിലയിഷ്ടങ്ങൾ

    ലിനീഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ