ജൂണ്‍

ജൂണ്‍

ജൂണ്‍

♥♥    ജൂണ്‍ ♥♥

•••••••••••••••••••••••••••••••••••••••••••••••••••••••••••••

മഴക്കാലത്തിന്‍ ഓര്‍മ്മകള്‍ നെയ്തെടുത്ത മാസം.

വിദ്യയുടെ പടിവാതില്‍ ചവിട്ടാനായി കൊതിക്കുന്ന ബാല്യത്തിന്‍റെ തെളിവാര്‍ന്ന മാസം.

ചാറ്റല്‍ മഴയുടെ താളം നല്‍കിയ രാഗങ്ങള്‍. മേഘമല്‍ഹാര്‍ രാഗങ്ങളുമായി സംഗീത പെരുമഴയായി മഴ പെയ്തിറങ്ങുന്നു ഭൂമിയില്‍.

തണുപ്പിന്‍ കുളിര്‍മ്മയില്‍ നഗ്നയായ ഭൂമി പച്ചപ്പിന്‍ പുടവ ചുറ്റി നാണം മറയ്ക്കുന്നു. പെയ്തിറങ്ങട്ടെ മഴ മനസ്സില്‍ പ്രണയത്തിന്‍ താളങ്ങളുമായി.

വരവറിയിക്കുന്ന വസന്തക്കാലത്തിനായി കാത്തിരിക്കുന്ന ശലഭങ്ങള്‍.

ഇരുള്‍ പൊലിഞ്ഞ പുലരിയില്‍ ഒരു ഗസല്‍ രാഗം കേള്‍ക്കുന്നു. ഉമ്മറപ്പടിയില്‍ ചാരു കസേരയിലിരുന്നു കേള്‍ക്കുന്ന ഗസല്‍ രാഗത്തിനൊത്ത് കെെകള്‍ താളം പിടിക്കുന്നു.

കൂട്ടിനായി മഴയുടെ നേര്‍ത്ത നാദം കാതുകളില്‍ മുഴങ്ങുന്നു. ജൂണിലെ മഴയുടെ താളം പ്രണയത്തിന്‍റെ മാത്രം താളമാകുന്നോ മനസിനുള്ളില്‍ ആരോ മന്ത്രിക്കുന്നു.

ഇനി വരും ജൂണിലെ മഴകളെല്ലാം എന്നെ പ്രണയിക്കട്ടെ. മനസിനോട് സ്വയം മന്ത്രിക്കുന്നു.

മരുഭൂമിയില്‍ പെയ്തിറങ്ങിയ മഴ പേമാരിയായി മനസില്‍ കുളിര്‍മഴയായി.

ജൂണെ നിന്നെ പ്രണയിച്ചും നീ നല്‍കിയ മഴയും മറക്കാതെ മനസില്‍ കുറിച്ചിടുന്നു.

ജൂണിലെ നിലാമഴയില്‍ എന്ന ഗാനം മതിവരുവോളം കേട്ട് മനസിനു അല്‍പം വിശ്രമം നല്‍കി ഗസല്‍ രാഗത്തിന്‍ ലോകത്തിലേക്ക് പതിയെ പോകുകയാണ്.

വരുന്ന പുലരികളില്‍ പെയ്തിറങ്ങുന്ന മഴയെല്ലാം പുതുമഴയായി പെയ്തിറങ്ങി ഭൂമിയെ പ്രണയിക്കട്ടെ.

ജൂണിലെ ചാറ്റമഴയിലെ കിലുക്കം കൊലുസിന്‍ കൊഞ്ചലായി കാതില്‍ പ്രണയം മന്ത്രിക്കുന്നു.

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

                                                  സജി ( P Sa Ji O )

                                            30.05.2017      === repost ===

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ