നീയെന്ന പ്രണയംപ്രണയം

നീയെന്ന പ്രണയംപ്രണയം

നീയെന്ന പ്രണയംപ്രണയം

     നീയെന്ന പ്രണയം

""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""

ഒരു മിഴിയിതളില്‍ മഴവില്ലു

തെളിയുന്ന പ്രണയങ്ങളായി

നാമൊരു ദിശയിലൊഴുകി.

മറുമിഴിയിതളില്‍ നിന്‍രൂപങ്ങളൊഴുകി

ഒരൊറ്റ ചിത്രങ്ങളായി.

ഇതളിടും ഒരോ പൂവിനുള്ളിലും

ശലഭ തേന്‍മഴയായി പൊഴിയുന്നു.

തൂമഞ്ഞിലെ വേനലില്‍ പൊഴിയുന്നു

നിന്‍ ചുംബനങ്ങള്‍ എന്‍ മിഴിയില്‍.

കനവിലും ഒരു പൂവായി

വിടരുന്നു നീയെന്‍ അരുകില്‍.

കാത്തിരുന്നുവോ നിന്നോര്‍മ്മ തുമ്പിലെ

പ്രണയത്തിന്‍ വസന്തങ്ങള്‍

എന്‍ ഓര്‍മ്മച്ചെപ്പുകളില്‍ മൗനങ്ങളായി.

ചെമ്പനീര്‍ മുകുളമായി വിടരും നാളില്‍

നുള്ളി നോവിക്കാതെ തഴുകാതെ

നിന്നരുകില്‍ ഞാനിരുന്നു.

നിന്‍ വിരല്‍ തുമ്പില്‍ തുടിച്ചു

നിന്നൊരു പ്രണയമായി ഞാന്‍ നിന്‍ മുന്നില്‍.

ഒരു മണ്ണിന്‍ ചുവരില്‍

വര്‍ണ്ണങ്ങളില്ലാതെ എഴുതിയെടുത്തു

നിന്‍ പ്രണയത്തിന്‍ രാഗങ്ങള്‍.

പടിവാതില്‍ പാതി ചാരി നീ പോകും നേരം

ഇളം തെന്നലായി വാതില്‍ തുറന്നു

ഞാന്‍ നിന്നരുകില്‍ പ്രണയവുമായി.

വിണ്ണിലൊഴുകിയ പ്രണയങ്ങള്‍

നിന്നില്‍ മാത്രമാകട്ടെ ഒന്നായി തീരും വരെ.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

                                                    സജി ( P Sa Ji O )

                                               28.05.2018

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ