കാഴ്ചവട്ടങ്ങൾ

കാഴ്ചവട്ടങ്ങൾ

കാഴ്ചവട്ടങ്ങൾ

...............കാഴ്ചവട്ടങ്ങൾ...............

            """""""""""""""""""""""""""""

അപ്പുവും അവന്റെ അമ്മയും മരിച്ചു....,

ഭൂമി പിളർന്ന് അപ്പുറമെത്തിയ നിലവിളി

കളവർ മരിച്ചതിൻ ശേഷമാണത്രേ നാം കേട്ടത്

വർണ്ണക്കടലാസിൽ പൊതിഞ്ഞ് ചില്ലു

കുപ്പികളിൽ മരിച്ചടക്കപെട്ട ബിംബങ്ങൾ

നിന്റെ വിശപ്പ് നിന്റെമാത്രം വിധിയെന്ന് ഉറക്കെപ്പറഞ്ഞവർ

വില്പനക്കു വെക്കപ്പെട്ട നഗ്നമേനികൾ

കള്ളന്റെ കൈകളില്‍ പച്ചകുത്തിയ കുരിശ്

ഒരുമുഴംകയറിൽ നീതിക്കായി പൊരു-

ത്തോറ്റവർ

അമ്മമനസ്സിലും വസ്ത്രമുരിഞ്ഞൊരു

 പെൺമക്കൾ

വെള്ളയിൽ ചെമപ്പ്കോറിയ കടലാസ് 

തുണ്ടുകളിലൊന്നിൽ അച്ഛന്റെ ജീവനാ

ണ് .........,,ഡോക്ടര്‍ തന്നത്

ശേഷിച്ചതെല്ലാം മരണപത്രങ്ങളാണ്

കാർഷീകവായ്പ...,വിദ്യാഭ്യാസവായ്പ

 

തെരുവുകളിൽ അരവയർ നിറയാതെ അന്തിയുറങ്ങുന്നവന്റ  മുന്നിലൊരു സൂചകം.                              മലമൂത്രവിസർജ്ജനം ശുചിമുറി        കളിൽ മാത്രം .....................,

കാഴ്ചകളെല്ലാം കറുത്തുചിരിക്കുന്നു 

ഒരു ഡോക്ടറെ കാണണം മിഴിപൂട്ടി 

മൗനം ഭുജിക്കണം

     ലിനിഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ