#കടക്കൂ പുറത്ത്#

#കടക്കൂ പുറത്ത്#

#കടക്കൂ പുറത്ത്#

      കടക്കൂ പുറത്ത് 

       ****************

പരിപ്പുവടയും കട്ടൻചായയും മൂലധന

കപ്പലേറി ഒളിച്ചുകടക്കും  കാലം

വെളുക്കെചിരിയൊരു  പർദ്ദയാണ്.... 

ചീഞ്ഞ  ഗർഭങ്ങൾ ഒളിപാർക്കുന്നിടം 

പുലഭ്യം പറച്ചിലൊരു മറയാണ് 

സ്വയം പ്രധിരോദത്തിന്റാടായാഭരണം 

 

സഖാവേ.....,

അരുതരുത്...,തളരരുത് 

ചതിക്കപ്പെടുന്നവന്റെ ഹൃദയതിലെഴുത-

പ്പെടുന്നവക്ക് മിഴിനനവരുത്....., 

വേദാന്തികളുടെ വിശുദ്ധഗർഭങ്ങൾ തിരസ്ക്കരിക്കുക 

ചിതറിത്തെറിച്ച നിലവിളികളൊരു  ചരടിൽ കോർത്തു കടലാവുക 

ഊനയിലൊരായുധം വേവുന്നു.........., 

തീ രുചിച്ചു നീ തന്നെ....,തീയാവുക 

 

ഇന്നലകളിലൂറ്റം കൊണ്ട്........, 

ഇന്നിനെ തമസ്ക്കരിച്ച്...............,

ചോദ്യങ്ങളെറിഞ്ഞു മറുവാക്കിന് ചെവികൊടുക്കാത്തവർ 

കടക്കൂ പുറത്തെന്നൊരു സൂചകമുയ

ർത്തി...,

അപ്പുറമിപ്പുറം വിത്തെറിയുന്നു

ചങ്ങലതുമ്പിൽ ചിലഭക്തർ വാലാട്ടി ജയ് മുഴക്കുന്നു 

ശബ്ദഘോഷങ്ങൾക്കപ്പുറമിപ്പുറം ഞാനാണു സർവ്വമെന്നാരോ മുരളുന്നു 

 

സഖാവേ........, 

അരുതരുത്....., തളരരുത് 

ചതിക്കപ്പെടുന്നവന്റെ ഹൃദയതിലെഴുത

പ്പെടുന്നവക്ക് മിഴിനനവരുത് 

വേദാന്തികളുടെ വിശുദ്ധഗർഭങ്ങൾ 

തിരസ്ക്കരിക്കുക 

ചിതറിത്തെറിച്ച നിലവിളികളൊരു ചരടിൽ

കോർത്തു കടലാവുക 

ഊനയിലൊരായുധം വേവുന്നു.....,

തീ രുചിച്ചു നീ തന്നെ തീയാവുക 

    ലിനിഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ