#തടവുകാർ#

#തടവുകാർ#

#തടവുകാർ#

#തടവുകാർ#

           """""""""""""""""""

എനിക്കുനേരേ തിരിച്ചുവച്ച ചോദ്യങ്ങ

ളുടെ ചൂണ്ടുപലകാ......,

നീതന്നെ എടുത്തുമാറ്റുകാ

ചോദ്യങ്ങൾക്കും ഉത്തരങ്ങള്‍ക്കുമിട

യിൽ നീറിയൊടുങ്ങാൻ.....,

ഇനി ഞാനൊരുക്കമല്ലാ

 

വിശുദ്ധ പശുവായി നീ തെളിച്ച ഇടവ

ഴികൾ........,

ഏകയായി ഞാന്‍ നടന്നു തീർത്തൂ

സംർവ്വംസഹയായി ഉരുകി തീർന്ന

എത്ര ദിനരാത്രങ്ങൾ.......,

 

മിഴി ചോർന്ന് കടലാക്കുമ്പോഴും

കനവുകളിൽ കനല്‍ എരിയുമ്പോഴും

അർത്ഥനാരീശ്വര തത്വാസംങ്കൽപ്പങ്ങ-

ളാടി തീർത്തൂ

ഇനിവയ്യൊരു മാത്രപോലും

വിശുദ്ധവേഷങ്ങളഴിച്ചു വക്കാം..,മെന്റെ

സ്വപ്ങ്ങൾ തിരിച്ചെടുക്കാം

 

ജരാനരകൾ ബാധിച്ച ചിന്തകള്‍ 

കടന്നൽ കൂടുപോലെ ഇരമ്പിയാർ-

ക്കുന്ന മോഹങ്ങൾ

ജന്മബന്ധങ്ങൾക്കും കർമ്മബന്ധങ്ങ-

ൾക്കും ഇടയിൽ

ഞാന്‍ അറിയാതെ എന്നിൽ നിന്നും-

ചോർന്ന്പോയ യൗവ്വനം

ഇന്നലകളിലെ മധുരവും കൈപ്പും

നുകർന്ന്

ശേഷിച്ച കാലം ഒരു ഏകാന്തയാത്ര

 

ശോഷിച്ചുപോയ പാദങ്ങൾ പെറുക്കി

പെറുക്കി വയ്ക്കണം

കുഴിച്ചുമൂടിയ കാമനകളെ തേടി പിടി-

ക്കണം

ചുരുങ്ങിപോയ മുല കണ്ണുകളിൽ പാൽ

ചുരത്തണം

ചുംബന സീൽക്കാരങ്ങളിൽ മനംനിറ

ക്കണം

 

നീ...,,എനിക്ക് നേരേ തിരിച്ചുവച്ച ചോദ്യ-

ങ്ങളുടെ ചൂണ്ടുപലകാ

നീ...,തന്നെ എടുത്തുമാറ്റുകാ

ചോദ്യങ്ങള്‍ക്കും  ഉത്തരങ്ങള്‍ക്കു മിട

യില്‍ നീറിയൊടുങ്ങാൻ 

ഇനി ഞാനൊരുക്കമല്ലാ

ലിനിഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ