വിൽക്കാനുണ്ട് ബന്ധങ്ങൾ

വിൽക്കാനുണ്ട് ബന്ധങ്ങൾ

വിൽക്കാനുണ്ട് ബന്ധങ്ങൾ

വിൽക്കാനുണ്ട് ബന്ധങ്ങൾ........................................

 

നഗരത്തിലെ വൃദ്ധസദനത്തിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു. ഡോർ തുറന്നു പുറത്തേക്കിറങ്ങിയവരുടെ കൂട്ടത്തിൽ ഖദർ ധാരി യും ഒരു വൃദ്ധയും ചെറുപ്പക്കാരിയുമുണ്ടായിരുന്നു. ഏകദേശം 80 വയസ്സ് തോന്നിക്കുന്ന വൃദ്ധയുടെ കണ്ണുകൾ ഏതോ വിഷാദ കയം പോലെ തോന്നിച്ചു. ചുക്കി ചുളിഞ്ഞു കൂനി കൂടി നടക്കുന്ന അവർക്കു താങ്ങായി കൂടെയുള്ള ചെറുപ്പക്കാരി അവരുടെ ചെറുമകളാണ്. മൂവരും അകത്തേക്കു കടന്നു. റിസെപ്ഷനിൽ നിന്നിരുന്ന പെൺകുട്ടിയുടെ മുഖത്ത് നിസ്സംഗത കളിയാടിയിരുന്നു. പേരും അഡ്രസ്സും പറഞ്ഞു കൊടുത്തത്‌ ഖദർ ധാരിയാണ്. കമ്പ്യൂട്ടറിൽ അവ ടൈപ്പ് ചെയ്തുകൊണ്ടിരുന്നപ്പോൾ പെൺകുട്ടിയുടെ മൊബൈൽ ചിലച്ചു. സംഭാഷണം നീളും തോറും ഖദർ ധാരിയുടെ മുഖത്ത് അക്ഷമ കൂടി കൂടി വന്നു. പെൺകുട്ടി വീണ്ടും തന്റെ ജോലി തുടർന്നു. താമസത്തിനും ഭക്ഷണത്തിനുമുള്ള പൈസ അടച്ച ശേഷം വൃദ്ധയെ മുറിയിൽ കൊണ്ടു ചെന്നാക്കി. "മുത്തശ്ശി ഒന്നു കൊണ്ടും പേടിക്കണ്ട.. മാസം തോറും ഞാൻ കാണാൻ വരില്ലേ ?"... സ്നേഹത്തിൽ ചാലിച്ച കുറെ  വാക്കുകൾ  ആവർത്തിച്ച ശേഷം ചെറുപ്പക്കാരി യാത്ര പറഞ്ഞിറങ്ങി. ഖദർ ധാരി അതിനു മുൻപേ കാറിൽ സ്ഥലം പിടിച്ചിരുന്നു. ഏതോ ബാധയൊഴിഞ്ഞ ശേഷം കൈവന്ന മനസുഖത്തോടെ ചെറുപ്പക്കാരി ഒന്നു കൂടി ആ നരച്ച കെട്ടിടത്തെ നോക്കി നെടുവീർപ്പിട്ടു. ഇനി വൃദ്ധയിലേക്ക് തിരിച്ചു വരാം. ചെറുമകൾ പോയ ശേഷം അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഏക മകൾ സുജാത പോലും എന്നേ തന്നെ തള്ളിക്കളിഞ്ഞിരിക്കുന്നു. ഇപ്പൊ സ്നേഹവാത്സല്യത്തോടെ വളർത്തിയ കൊച്ചു മകൾ ക്കു പോലും താനൊരു ഭാരമായി തീർന്നുവല്ലോ. മകൾക്കില്ലാത്ത സ്നേഹം കൊച്ചുമകളിൽ നിന്നും എങ്ങനെ താൻ പ്രതീക്ഷിക്കും ?തനിക്കുള്ളതെല്ലാം താൻ മകൾക്കു കൊടുത്തില്ലേ ?ഇപ്പോൾ ഞാൻ വെറുമൊരു കറിവേപ്പില. ചിന്തകൾ ഓരോന്നായി തികട്ടി വരുന്നു. ദിവസങ്ങൾ കടന്നു പോയി. പതുക്കെ പതുക്കെ വൃദ്ധ തന്റെ ഭൂതകാലം മറന്നു തുടങ്ങി. അവിടെയുള്ള ഒരേ തൂവൽ പക്ഷികൾക്കൊപ്പം, മായാത്ത മുറിവുകൾ മനസ്സിൽ കോറിയിട്ട ചിത്രങ്ങൾ

കൂടുതൽ വ്യക്തമായി തെളിഞ്ഞു വരുമ്പോൾ കരയാതെ പിന്നെ എന്താണ് ചെയ്യുക ? വൃദ്ധയുടെ മനസ്സ് മരംചാടി  കുരങ്ങനെ പോലെ ചാഞ്ചാടി കൊണ്ടിരുന്നു. വീടും ഗ്രാമവും കാണാനുള്ള ത്വര മനസ്സിൽ പതഞ്ഞു പൊങ്ങും. ആറു മാസം കഴിഞ്ഞിട്ടും ചെറുമകൾ വന്നില്ല. അതോടെ ആ പാവം മോഹഭംഗത്തിന്റെ തടവറയിൽ അകപ്പെട്ടു കഴിഞ്ഞിരുന്നു.        അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പതിവില്ലാതെ പുലർച്ചെ മഴ പെയ്തു. സൂര്യൻ കിഴക്കുണർന്നില്ല. വൃദ്ധ കണ്ണുകൾ തുറന്നു. അവരുടെ മനസ്സിൽ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം തിരയിളക്കി. ഇന്ന് തന്റെ പിറന്നാളാണ്. ആഘോഷങ്ങൾ ഉണ്ടാകാറില്ല എങ്കിലും താൻ ഈ ദിവസം മറക്കാതിരുന്നിട്ടില്ല.

പ്രാതൽ കഴിക്കുന്നതിനിടയിൽ അയൽ മുറിയിലെ ദേവകി അമ്മയോട് പിറന്നാളിനെ പറ്റി സൂചിപ്പിച്ചു.  അവരുടെ മുഖത്തെ പ്രസാദം കണ്ടപ്പോൾ വൃദ്ധയുടെ മനം നിറഞ്ഞു.   " എന്തായാലും അമ്മയെ കാണാൻ,  കൊച്ചു മകൾ  വരാതിരിക്കില്ല.  ചിലപ്പോൾ പിറന്നാളിന് വരാനായിരിക്കും ഇത്രയും നാൾ വരാതെ മാറി നിൽക്കുന്നത്.  " ദേവകിയമ്മയുടെ വാക്കുകൾ വൃദ്ധയിൽ പുത്തൻ ഉണർവ്വുണ്ടാക്കി.   "വൃദ്ധ സദനം " എന്ന ഇളകിയാടുന്ന ബോർഡിന് മുന്നിൽ പെട്ടെന്ന് ഒരു കാർ സഡൻ ബ്രേക്കിട്ടു നിന്നു.  മുൻപ് വന്ന ഖാദർദാരിക്കും ചെറുമകൾക്കും ഒപ്പം ഇത്തവണ ഒരു മധ്യ വയസ്ക കൂടി ഉണ്ടായിരുന്നു.  അത് വൃദ്ധ യുടെ മകളായിരുന്നു. കാറിൽ നിന്നു ഇറങ്ങി ഉടൻ മൂവരും കൂടി മുറ്റത്തു അല്പം മാറി നിന്നു എന്തോ ചർച്ചയിൽ മുഴുകി.

വൃദ്ധയുടെ പേരിൽ ഉള്ള പത്തു സെന്റ്‌  വസ്തു വിന്റെ പ്രമാണം കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പഴയ വസ്തുക്കൾ അടുക്കുന്ന കൂട്ടത്തിൽ ചെറു മകളുടെ കണ്ണിൽ പെട്ടു. വൃദ്ധയുടെ ഇഷ്ടത്തോടെ നൽകിയിട്ടുള്ള സ്വത്തുക്കളുടെ കൂട്ടത്തിൽ പെടാത്ത ഈ വസ്തുവിന്റെ അവകാശത്തിനായി അമ്മയും മകളും കൂടി ഒരു ധാരണയിലെത്തി.   വൃദ്ധയെ തിരികെ കൊണ്ടു വരിക. കുറച്ചു ദിവസങ്ങളിലെ സ്നേഹ നാടകങ്ങൾക്കൊടുവിൽ തങ്ങളുടെ ലക്ഷ്യം സാധിച്ചെടുക്കുക. വൃദ്ധ യുടെ പിറന്നാൾ ദിനം തന്നെ അവരെ കൊണ്ടു വരാൻ തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ള ബുദ്ധി ഖദർ ധരിയുടേതാണ്.    പിറന്നാൾ സമ്മാനവുമായി പടി കടന്നു വരുന്ന മകളെയും ചെറുമകളെയും ആദ്യം വൃദ്ധ തിരിച്ചറിഞ്ഞില്ല. അടുത്തു ചെന്ന് നിന്നപ്പോൾ അവരുടെ ഹൃദയം ആനന്ദത്താൽ തുടി കൊട്ടി.    എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ വൃദ്ധക്കു തന്റെ ഹൃദയ വേദനകൾ അലിഞ്ഞില്ലാതാകുന്നതായി അനുഭവപ്പെട്ടു. സ്വാർത്ഥ മോഹങ്ങൾക്ക് ബലിയാടായി തീരാനാണ് തന്റെ ഈ മടക്ക യാത്ര എന്നറിയാതെ,  ബന്ധങ്ങൾ വില്പനക്ക് എടുക്കുന്ന പുതിയ തലമുറയുടെ ലോകത്തേക്ക്  വൃദ്ധ തന്റെ യാത്ര തുടർന്നു.

ഒരു മാസം നീണ്ട വിരുന്നൂട്ടൽ,  സ്നേഹ പ്രകടനങ്ങൾ,  ഒടുവിൽ വൃദ്ധയുടെ വാത്സല്യത്തെ പത്തു സെന്റ് ഭൂമിയുടെ വിലയാക്കി മാറ്റുന്നതിൽ അവർ വിജയിച്ചു. ദിനങ്ങൾ പോകെ  കാലത്തിന്റെ കണക്കെടുപ്പിൽ വൃദ്ധയുടെ മൂല്യം ഇടിയാൻ തുടങ്ങി. പിന്നീടുള്ള ദിനങ്ങളിൽ " വൃദ്ധ സദനം " എന്ന വാക്ക് അവിടെ ആരും ഉച്ചരിചില്ല.  വിശപ്പിന്റ വിളി കാത്തു കിടക്കുന്ന വൃദ്ധയ്‌ക്ക് സമയത്തു ആഹാരം കിട്ടുന്നത് തന്നെ അപൂർവ്വ മായിരുന്നു. കുടുസ്സ് മുറിയുടെ തടവിൽ നിന്നും പുറത്തേക്കിറങ്ങാൻ കിട്ടിയ ഒരവസരത്തിൽ ജീവിതം മുപ്പതടി താഴ്ചയിൽ തെളിനീരുറഞ്ഞ കിണറിന്റെ ആഴങ്ങളിൽ സ്വതന്ത്രമാക്കാൻ സാധിച്ചു എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമായി തീർന്നു. ലാഭ നഷ്ടങ്ങൾ ചികയുന്ന സ്നേഹത്തിന്റെ പുതിയ മുഖത്തിൽ നിന്നൊരു രക്ഷ തേടൽ.Priyanka binu

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പ്രിയങ്ക മോഹൻ, ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിൽ വർക്കലയിലുള്ള ഇടവ എന്ന ഗ്രാമത്തിൽ ആണ്. അച്ഛൻ മോഹനദാസൻ നായർ, അമ്മ ബേബി ഗിരിജ. പ്രാഥമിക വിദ്യാഭ്യാസം വെൺകുളം ഗവണ്മെന്റ് എൽ. പി. എസ്, എൽ. വി. യു. പി. എസ് എന്നിവിടങ്ങളിലും ഹൈ സ്കൂൾ വിദ്യാഭ്യാസം ഇടവ എം. ആർ. എംകെ. എംഎം. എച്ച്.എസ്. എസ് ലും പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വർക്കല എസ്. എൻ കോളേജിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ