വധുവിനെ ആവശ്യമുണ്ട്

വധുവിനെ ആവശ്യമുണ്ട്

വധുവിനെ ആവശ്യമുണ്ട്

'ഡാ സുധീ, നിന്റെ കല്യാണം എന്തായി?' 'ഒന്നും ശരിയാകുന്നില്ല' 'പട്ടാമ്പിയിൽ പോയി കണ്ട കുട്ടി നല്ല കുട്ടിയാണെന്നാണല്ലോ ശങ്കരേട്ടൻ പറഞ്ഞത്, നിനക്ക് ഇഷ്ടപ്പെട്ടില്ലെന്നാ പറഞ്ഞത്' 'കുട്ടി കാണാനൊക്കെ ഓക്കേ ആണ്, സ്വഭാവം പോര' 'അതെന്താ?' 'ഞാൻ ആ കുട്ടിയോട് തനിക്ക് സംസാരിച്ചു...' 'അതിന് വേറെ പ്രേമം വല്ലതും ഉണ്ടോ?' 'ഇല്ല, ഞാൻ ചോദിച്ചപ്പോൾ അവളുടെ നമ്പർ തന്നു' 'അതിനെന്താ നീ ചോദിച്ചിട്ടല്ലേ' 'എനിക്ക് നമ്പർ തന്ന പോലെ പെണ്ണ് കാണാൻ വന്ന എല്ലാവർക്കും അവള് നമ്പർ കൊടുത്തിട്ടുണ്ടാവില്ലേ? ' 'ഇതൊക്കെ ആണോടാ കല്യാണം മുടക്കാൻ കാരണം? ഇവിടെ എത്ര എണ്ണം പെണ്ണ് കിട്ടാതെ നടക്കുന്നുണ്ടെന്നറിയോ? അത്യാവശ്യം എല്ലാം ഒത്താൽ അതിനെ അങ്ങ് കെട്ടണം' 'അതിന് എന്നെ കിട്ടില്ല. ഞാനിപ്പോ പെണ്ണ് നോക്കാൻ തുടങ്ങിയിട്ട് ആറ് മാസം ആയിട്ടല്ലേ ഉള്ളൂ, ഇനിയും കുറേ വീട്ടിൽ പോയി ചായ കുടിക്കട്ടെ' 'അപ്പൊ നീ ചായ കുടിക്കാനാണ് പോണ് ലേ? ഡാ പൊട്ടാ ഇപ്പൊ ഇങ്ങനെ നടന്നാൽ അവസാനം പെണ്ണ് കിട്ടില്ല' 'ന്റെ കുമാരേട്ടാ, എനിക്കിപ്പോ ഇരുപത്തിയേഴ് ആയിട്ടേ ഉള്ളൂ, ഇരുപത്തിയെട്ട് പകുതി ആകുമ്പോൾ മതി കല്യാണം. അപ്പൊ ഇനി ഒരു കൊല്ലം കൂടി ഉണ്ട്' 'അത് വരെ നീ പെണ്ണ് കണ്ട് നടക്കാൻ പോവാ?' 'ഉം, ഇതൊക്കെ ഒരു രസല്ലേ കുമാരേട്ടാ' 'നിനക്ക് ഇത് ഒരു രസം. നീ പോയി കാണുന്ന പെൺകുട്ടികളുടെ വീട്ടുകാരുടെ അവസ്‌ഥ ആലോചിച്ച് നോക്ക്' 'വീട്ടുകാർ, ഹും, റോട്ടിലൂടെ പോകുമ്പോഴോ പഠിക്കാൻ പോകുമ്പോഴോ നമ്മൾ ഏതെങ്കിലും പെൺകുട്ടിയെ ഒന്ന് നോക്കിയാൽ അപ്പോ ഈ വീട്ടുകാർ എന്ന് പറഞ്ഞ സാധനം നമ്മുടെ നെഞ്ചത്ത് കയറാൻ വരും. ഇപ്പൊ ദേ നമ്മളെ അങ്ങോട്ട് വിളിച്ച് ചായയും തന്ന് പെൺകുട്ടിയെ കാണിച്ച് തരാൻ പറയും. നമ്മൾ ചോദിക്കാതെ തന്നെ തനിച്ച് സംസാരിച്ചോളാൻ പറയും. അനുഭവിക്കട്ടെ എല്ലാവരും' 'ഡാ മക്കളെ വായ്നോക്കിയാൽ വീട്ടുകാർ നോക്കി നിൽക്കോ?' 'നിൽക്കണ്ട, എന്നെ കുറേ പേർ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തിട്ടുണ്ട്, അതിന് എനിക്ക് പകരം വീട്ടണം' 'നിനക്ക് തല്ല് കിട്ടിയതിന്റെ കണക്ക് നോക്കുമ്പോൾ ഒരു കൊല്ലം പോര അഞ്ചാറ് കൊല്ലമെങ്കിലും പെണ്ണ് കണ്ട് പ്രതികാരം ചെയ്യേണ്ടി വരും' 'കുമാരേട്ടാ നിങ്ങൾ ഒരുമാതിരി ഓഞ്ഞ കോമഡി അടിക്കല്ലേ. എനിക്ക് നന്നായി അടിച്ച് ഒരു ചായ എടുക്ക്' 'ചായ മതിയോ, സുഖിയൻ വേണോ?' 'രണ്ടെണ്ണം' 'എന്നിട്ട് ഫോൺ നമ്പർ തന്ന കുട്ടിയെ നീ വിളിച്ചോ?' 'പിന്നല്ലാതെ, ജാതകം ചേർന്നില്ല അത് കൊണ്ടാ ഒഴിയുന്നത് എന്ന് പറഞ്ഞു. അല്ലെങ്കിൽ എന്തായാലും അവളെ മാത്രേ കെട്ടൂ എന്നൊക്കെ തട്ടി വിട്ടു' 'അവളെ വീഴ്ത്തി ലേ?' 'ഏയ്, ഇത് കുറച്ച് നല്ല കുട്ടിയാണെന്നാ തോന്നുന്നത്. ഇപ്പൊ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. ആ, കുഴപ്പമില്ല, എന്റെ കാര്യങ്ങളൊക്കെ നടക്കാൻ രണ്ട് മൂന്നെണ്ണം കസ്റ്റഡിയിൽ ഉണ്ട്. എല്ലാവരേം ഒരുമിച്ച് മാനേജ് ചെയ്യാനാ പാട്' 'എന്നാ നീ എല്ലാവരേം ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്ക്, അപ്പൊ എളുപ്പമായില്ലേ' 'ദേ നിങ്ങൾ വീണ്ടും ചളിയടിക്കല്ലേ. വേഗം ചായ താ,, പോയിട്ട് പണി ഉള്ളതാ' 'പണിയോ? നിനക്കോ? ഈ തെക്ക് വടക്ക് നടക്കലല്ലേ നിന്റെ പണി' 'ഇത് അങ്ങനെയല്ല കുമാരേട്ടാ, ഒറ്റപ്പാലം വരെ ഒന്ന് പോകണം' 'എന്താ കാര്യം?' 'മാട്രിമോണിയലിൽ ഒന്ന് രെജിസ്റ്റർ ചെയ്യണം' 'അതിനൊക്കെ ചിലവല്ലേ, ചായ കുടിച്ച് വരാൻ ഇത്രേം പൈസ കളയാണോടാ?' 'പൈസ ഒരു വിഷയല്ല. അച്ഛൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നത് എനിക്ക് വേണ്ടിയല്ലേ' 'ഡാ അവൻ കഷ്ടപ്പെടുന്നത് നിങ്ങളൊക്കെ സന്തോഷായിട്ടിരിക്കാനാ' 'അത് തന്നെയാ ഞാനും പറഞ്ഞത്, ഇതൊക്കെയല്ലേ എന്റെ സന്തോഷം' 'ഡാ ഈ മാട്രിമോണിയലിൽ ഒക്കെ കുറച്ച് കൂടിയ ടീംസേ ഉണ്ടാകൂ' 'ഹെയ്, ഞാനെന്താ മോശാ? നമ്മുടെ നാട്ടിലെ കുട്ടികളെയൊക്കെ കണ്ട് മടുത്തു. ഇനി ഈ പാലക്കാട് ജില്ലയുടെ അതിർത്തി വിട്ട് തപ്പിനോക്കാം. ചായയും മിച്ചറും അല്ലാതെ വേറെ എന്തെങ്കിലും കിട്ടുമോ എന്നറിയാലോ' 'എന്നാ നീ കോട്ടയം വിട്ടോ, പാലിന് പകരം റബ്ബർ പാല് നിനക്ക് തരും' 'ആ പാല് കൊണ്ട് ചായ ഉണ്ടാക്കി നിങ്ങൾക്ക് തരാം. വയസ്സിൽ മൂത്ത ആളായിപ്പോയി ,അല്ലെങ്കിൽ... കുമാരേട്ടാ, സത്യം പറ, നിങ്ങൾക്ക് എന്നോട് അസ്സൂയ തോന്നുന്നുണ്ടല്ലേ?' 'നിന്നോടോ? മോനേ ചായയിൽ വിം കലക്കിതരണോ?' 'ഞാൻ പോവാ, ആദ്യം നല്ല നാല് ഫോട്ടോ എടുക്കണം. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള തരുണീമണികളേ നിങ്ങളുടെ അടുത്തേക്ക് ചേട്ടനിതാ വരുന്നൂ... അപ്പൊ ബൈ ബൈ' ⏰⏲⏱

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രജീഷ്.വി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ആണ് സ്വദേശം. അച്ഛൻ കുഞ്ഞുകുട്ടൻ , അമ്മ രത്‌നകുമാരി. കാർഷിക കുടുംബമാണ്, അച്ഛനും അമ്മയും പാടത്ത് പണിയെടുക്കും, മറ്റ് പുറം ജോലികളും ചെയ്യും. ഏക സഹോദരി രമ്യ വിവാഹിതയാണ്, ഭർത്താവും രണ്ട് ആണ്മക്കളോടും കൂടി സന്തോഷമായി ജീവിക്കുന്നു. കണ്ണമംഗലം എ.എൽ.പി സ്‌കൂൾ, വേങ്ങശ്ശേരി വി.കെ.എം.യൂ.പി സ്‌കൂൾ, വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ