വിധവ

വിധവ

വിധവ

 

മോളേ അനൂ.. ഇനിയെങ്കിലും ആ താലിയൊന്നു അഴിച്ച് വെക്ക്.. ഇനിം കുറച്ചു ദിവസം കഴിഞ്ഞ് കടയിൽ പോയാൽ മതി..

പറ്റിലമ്മേ എനിക്ക്.ഈ താലിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. മഹിയേട്ടൻ എന്നെം മോളേം തനിച്ചാക്കി പോയപ്പോഴും എന്റെ മോൾക്ക് വേണ്ടി ജീവിക്കണമെന്ന് തോന്നിയത് ഈ താലി കഴുത്തിൽ ഉള്ളതുകൊണ്ടാണ് ...

അതല്ലല്ലോ മോളേ ശരി.... നാട്ടുക്കാരൊക്കെ എന്തു കരുതും?

അമ്മേ ഒരു വിധവയുടെ വ്യക്തിസ്വാതന്ത്യത്തിനു എതിരു നിൽക്കാനും കുത്തുവാക്കുകൾ പറയാനും ഒരു പാടു പേരുണ്ടാകും ...പക് ഷേ കൈ പിടിച്ച്‌ ഒന്നു ഉയർത്താൻ ആരുമുണ്ടാകില്ല..
അചഛന്റെ നഷ്ടപ്പെട്ടതിനു പിറകെ എന്റെ മോളുടെ സന്തോഷം തല്ലിക്കെടുത്താൻ എനിക്ക് വയ്യമ്മേ... അവളുടെ പഠിപ്പ്.. ജീവിതം എല്ലാം എന്റെയീ കൈകളിൽ മാത്രമാണമ്മേ...

യാത്ര പറഞ്ഞിറങ്ങിയപ്പോൾ കണ്ണു നിറഞ്ഞെങ്കിലും അമ്മ കാണാതിരിക്കാൻ ഞാൻ ശ്രമിച്ചു..
***********
***************
ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേളായിരിക്കുമ്പോഴാണ് മഹിയേട്ടനെ കാണുന്നത് ... ഷർട്ട് വാങ്ങാനെന്ന വ്യാജേനെ ഇടക്കിടെ കടയിൽ വന്നു പരിചയപ്പെട്ടു.. .ആദ്യമൊക്കെ വെറുപ്പു കാണിച്ചു ഞാൻ..പിന്നെ ഇഷ്ടത്തിലായി... പെണ്ണുകാണലും വിവാഹവും ഒക്കെ വേഗത്തിൽ നടന്നു..

മകനു വേണ്ടി പെണ്ണിനെ അന്വേഷിച്ചു നടന്ന മഹിയേട്ടന്റെ അമ്മയ്ക്ക് എന്നെ അംഗീകരിക്കാനായില്ല.. അടുക്കളയിൽ പോലും എനിക്ക് വിലക്കുകൾ വന്നു...താഴ്ന്ന ജാതിയിൽ ജനിച്ചതു എന്റെ തെറ്റാണോ?..

അംഗീകാരങ്ങൾ നമ്മെ തേടി വരും... അതായിരുന്നു മഹിയേട്ടന്റെ ആശ്വാസവാക്കുകൾ .

മഹിയേട്ടനായിരുന്നു തന്നെ സ്വന്തം വീട്ടിൽ കൊണ്ടാക്കിയത്.. അമ്മ തനിച്ചല്ലേ .... സുഖമില്ലല്ലോ എന്നൊക്കെയുള്ള കാരണങ്ങൾ മെനഞ്ഞ് സ്വന്തം അമ്മയിൽ നിന്നും തനിക്ക് രക്ഷ നൽകി...
മോളു പിറന്നപ്പോഴും മഹിയേട്ടന്റെ അമ്മയ്ക്ക് മാറ്റമില്ലായിരുന്നു..
കുഞ്ഞിനെ ഇടക്കിടെ മഹിയേട്ടൻ അവിടത്തെ വീട്ടിലേക്ക് കൊണ്ടു പോകും.....

കളിയും ചിരിയുമായി 9 വർഷങ്ങൾ... മോളേക്കുറിച്ച് ഒരു പാട് പ്രതീക്ഷകളായിരുന്നു മഹിയേട്ടന്....

ഇരുട്ടിന്റെ മറവിൽ ആളുമാറി കുത്തേറ്റു പിടയുമ്പോൾ എന്തു വേദന സഹിച്ചു കാണും മഹിയേട്ടൻ... അച്ചൂസേ എന്നു എത്ര തവണ വിളിച്ചു കാണും...

ഞാൻ കാരണം മഹിയേട്ടൻ പോയതെന്നു അവിടുത്തെ അമ്മ പറഞ്ഞപ്പോൾ മഹിയേട്ടന്റെ കൂടെ മരണത്തിലും ഒന്നിച്ചു ചേർന്നാലോയെന്നു തോന്നിയതാണ്... ചേർത്തുനിർത്തിയ കരങ്ങളാന്ന് തന്നെ വിട്ടു പോയത്... ഇനിയീ നെറ്റിയിലെ സിന്ദൂരം എന്തിനാണ്?
***********************
നടക്കുമ്പോഴും ഈ കണ്ണുകൾ തുളുമ്പുന്നുണ്ട്... വീഴ്ച്ച പറ്റുമ്പോൾ താങ്ങായി നിൽക്കാൻ മഹിയേട്ടന്റെ വാക്കുകൾ മാത്രം.... ഇനിയും എന്റെ മോൾക്ക് വേണ്ടി... തളരാതെ.....

ശാലിനി വിജയൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ