നൻമ നിറഞ്ഞവൻ

നൻമ നിറഞ്ഞവൻ

നൻമ നിറഞ്ഞവൻ

കല്യാണം കഴിഞ്ഞ ആദ്യരാത്രിയിൽ അയ്യാൾ അവളെ ഒരുപാടു പദേശിച്ചു:
ജോ.. ഇതൊരു കൂട്ടുകുടുംബമാ'. പലയിടത്തു നിന്നും പല സാഹചര്യങ്ങളിൽ നിന്നും വന്ന നിന്നെപ്പോലുള്ള 2 പേർ ഉണ്ടിവിടെ..

ശ്രീയുടെ കല്യാണം കഴിഞ്ഞ് കുടുംബം ഓരോ വഴിക്കായി പോയെന്ന് ആരും പഴി പറയരുത്. പഠിച്ചതിന്റെ വിവരമൊന്നും ഇവിടെ കാണിക്കണ്ട. അതൊന്നും ആർക്കും ഇഷ്ടമാവില്ല.
എന്റെ ശ്രീയേട്ടാ ഇതൊക്കെ എ നിക്കറിയൂലെ.. കുറെ പഠിച്ചെന്നു കരുതി ഞാനീ കുടുംബത്തിൽ വിള്ളലൊന്നും ഉണ്ടാക്കാൻ പോണില്ല..
കുടിച്ച പാലിന്റെ പാതി അവൾക്കു നൽകി അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു..
ജോ ഇന്നു മുതൽ നമ്മളൊന്നാണ്..
അവളെ ചേർത്ത് നിർത്തി മുടിയിഴകളിൽ തലോടി.. കിടക്കയിലേക്ക് മറിഞ്ഞു.. അവൾ അയാളുടെ ചെവിയിൽ മന്ത്രിച്ചു പഠിത്തം കഴിഞ്ഞു മതി കുട്ടികൾ.

ഒരാഴ്ച്ചത്തെ മധുവിധു ക്കാലം കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയപ്പോൾ എല്ലാവരും ചുറ്റും കൂടി..
ടീ നിന്റെ ശ്രീയേട്ടനില്ലാതെ നിനക്ക് ഉറങ്ങാൻ പറ്റുമോ?
ടീ എല്ലാം കഴിഞ്ഞോ?
ടീ വേഗം പറയെടി..
എന്തു പറയാൻ? കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞ് ഞാനിങ്ങ് പോന്നു.
ചേച്ചി കള്ളം പറയുന്നതല്ലേ? എങ്ങനെയുണ്ടായിരുന്നു ആദ്യരാത്രി..? ഡിഗ്രിക്കാരിയായ അവളുടെ ചോദ്യ o...

രണ്ടു ദിവസം കൂടുമ്പോൾ റൂമിലെ മായയുടെ ഫോണിലേക്ക് അയ്യാൾ വിളിക്കും.. ഓരോ വെള്ളിയാഴ്ച്ചത്തേക്കുവേണ്ടിയുള്ള അവളുടെ കാത്തിരിപ്പ്... ഉറക്കച്ചു വടോടെയുള്ള തിങ്കളാഴ്ച്ചത്തെ യാത്ര..
ജോ എന്റെ വീടൊക്കെ ഇഷ്ടായോ? ഒരിക്കൽ പനിക്കിടക്കയിൽ കിടന്നിരുന്ന അവളോട് അയ്യാൾ ചോദിച്ചു. അയ്യാളറിയാതെ അവളുടെ കണ്ണുനിറഞ്ഞൊഴുകി.
വീട്ടിലാണെങ്കിൽ പൊടിയരി കഞ്ഞിയുമായി അമ്മ അടുത്തുണ്ടാകും. നനഞ്ഞ തുണിയിൽ വെള്ളം പിഴിഞ്ഞെടുത്ത് നെറ്റിയിൽ വച്ചു തരും. പനി വന്നു തണുത്തു വിറയ്ക്കുമ്പോൾ അമ്മയുടെ കൈകൾക്കുള്ളിൽ പുതപ്പിനടിയിൽ പൊതിഞ്ഞിരിക്കുമ്പോൾ കിട്ടുന്ന ആശ്വാസം .. അന്നാദ്യമായി അവൾക്ക് അമ്മയെ കാണാൻ കൊതി തോന്നി..

താനമ്മയുടെ ഒറ്റ മോളായിരുന്നു. പിഴച്ചവൾ എന്ന മുദ്രകുത്തി തറവാട്ടിൽ നിന്നും ആട്ടിയിറക്കിയതായിരുന്നു അമ്മയെ. മധുര കള്ളെന്നും പറഞ്ഞ് കള്ളിൽ മദ്യം ചേർത്ത് നൽകി അമ്മയുടെ ശരീരത്തിലേക്ക് ആഞ്ഞിറങ്ങിയ വൻ ... അമ്മയുടെ സഹോദരിയുടെ ജീവിതം കളയണ്ടാന്നു കരുതി അമ്മയായിരുന്നു ഒഴിഞ്ഞു മാറിയത്.. പിന്നീ്ടാരും തിരിഞ്ഞു നോക്കിയില്ല..പിന്നീടെപ്പോഴും അമ്മയുടെ അരയിലൊരു കത്തിയുണ്ടായിരുന്നു. രാത്രികാലങ്ങളിൽ വാതിൽ മുട്ടുന്നവരെ ചൂലെടുത്തും കാർക്കിച്ചു തുപ്പിയും അമ്മ പ്രതിഷേധ മറിയിച്ചു.തന്റെ വളർച്ച മുൻകൂട്ടി കണ്ടിട്ടാകണം പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പിന്നെയുള്ള പ0നം ഹോസറ്റലിൽ ആക്കി. മാറി മാറിയുള്ള ഹോസ്റ്റൽ ജീവിതം.. അവിടെ അടുത്തുള്ള കോൺവെന്റ് സ്കൂളിൽ അമ്മ കുക്കായി നിന്നു..

ഒരു ദിവസം ശ്രീയേട്ടൻ ചോദിച്ചു.. ജോ എന്തിനാ ഡോ തന്റെ ജീവിതം എന്റെയീ കൈകളിലേൽപ്പിച്ചത്‌.?
അതേയ് ശ്രീയേട്ടാ ഈ കൂലിപ്പണിക്കാരന്റെ തഴമ്പിച്ച കൈകളാണെങ്കിലും ശുദ്ധമായ കളങ്കമില്ലാത്ത ആർക്കും കടം കൊടുക്കാത്ത ഒരു ഹൃദയമുണ്ടാകും.
അപ്പോൾ നിനക്ക് നല്ലൊരു ജോലിയൊക്കെ കിട്ടിയാൽ ഞാനൊരു ഭാരമായാലോ?
അങ്ങനെ തോന്നിയാൽ ഈ ജോ മരിച്ചെന്നു കരുതുക..

6 മാസങ്ങൾക്കു ശേഷം...ജോയുടെ ക്ഷീണംകണ്ടപ്പോൾ അവൾടെ അമ്മയ്ക്കതിന്റെ പൊരുൾ മനസ്സിലായി..
ശ്രീയേട്ടാ നമുക്കിതു വേണ്ട'... എന്റെ പഠിത്തം..
ശ്രീയേട്ടന്റെ അമ്മയുടെ മുഖം മങ്ങി.
പഠിച്ച പെണ്ണിന്റെ അഹങ്കാരം കണ്ടോ?
ജോ.... വേണ്ട മോളേ ദൈവം നമുക്ക് അനുഗ്രഹിച്ച് തന്നതാ ഇത്.. പഠിത്തം കളയണ്ട. ആരെന്തു പറഞ്ഞാലും ഞാൻ നിന്നോടൊപ്പമുണ്ട്.
തുടർന്നങ്ങോട്ടുള്ള ഓരോ ചുവടിലും ശ്രീയേട്ടന്റെ സ്നേഹത്തിൽ ' ചാലിച്ച കൈകൾ ഉണ്ടായിരുന്നു ..ഒൻപതാം മാസം ആദ്യം വരെ നിറവയറുമായിട്ടുള്ള യാത്ര കണ്ടിട്ട് നാട്ടുക്കാർ ചോദിച്ചു
നിന്റെ പഠിത്തം കഴിഞ്ഞില്ലേ?
അവളും മോളും ഒരുമിച്ച് പഠിക്കുന്നുണ്ട്.ശ്രീയേട്ടൻ ഉത്തരം നൽകി.
പ്രസവം കഴിഞ്ഞ് നാലാംനാൾ വീണ്ടും കോളേജിലെ പരീക്ഷാ ഹാളിലേക്ക് പോകുമ്പോൾ....
എന്തു ധൈര്യത്തിലാ ശ്രീയേട്ടാ എന്നെ ഇത്രേം നാള് ക്ലാസിനു വിട്ട് ത്?
അതേ... നീയെന്നെ സ്നേഹിക്കുന്ന അത്രത്തോളം തന്നെ നീ നമ്മുടെ കുഞ്ഞിനെയും സ്നേഹിക്കുന്നുണ്ട്. അതിലുപരി നീയൊരു നൻമ നിറഞ്ഞ പുലിക്കുട്ടിയുടെ മോളാ.....

6 വർഷങ്ങൾക്ക് ശേഷം....

അമ്മേ ടീച്ചറമ്മേ എനിക്ക് സ്ക്കൂളിൽ പോകണ്ട.....
അതേ നീയൊരു പുലിക്കുട്ടിയുടെ കൊച്ചു മോളാ'..... പിന്നെ രണ്ടാം കൊല്ലം പി ജി ഞാനും നീയും ഒരുമിച് പഠിച്ചതാ..... അതോണ്ട് പിജി ഒരു കൊല്ലം മാത്രം പഠിച്ചാ മതിട്ടോ......

ശാലിനി വിജയൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ