എന്റെ ആമി മോൾ

എന്റെ ആമി മോൾ

എന്റെ ആമി മോൾ

ഇപ്പോ ഈ നിശ്ചയിച്ച കല്യാണം വേണ്ടാന്നു വെക്കാനുള്ള കാരണമെന്താ?
അതോ നാട്ടുക്കാരും ബന്ധുക്കളും പറയുന്നത് ഞാനും വിശ്വസിക്കണോ?
അപ്പുവേട്ടൻ സംസാരം കാതിൽ മുഴങ്ങി.. അതു കേട്ടിട്ടാകണം മടിയിലിരുന്ന ആമി ഉറക്കെ കരയാൻ തുടങ്ങി...
എല്ലാത്തിനും കാരണം ഈ കുഞ്ഞാണ്.ഇതിനെ പണ്ടെ കളയേണ്ട സമയം കഴിഞ്ഞു..
എനിക്കിപ്പോ കല്യാണം വേണ്ട....
രണ്ടു വർഷം മുന്നേ നീ ഇതന്നെയല്ലേ പറഞ്ഞത്..
ഇപ്പോ നിനക്ക് ഞാൻ വേണ്ട.
എന്നെ കാണാൻ സമയമില്ല.. എന്നോട് മിണ്ടാൻ സമയമില്ല..
ഈ കുഞ്ഞ് നിന്റെ താണോ?എന്നെ ഒഴിവാക്കിയാൽ നിനക്ക് അവനെ കിട്ടുമല്ലോ... നിന്റെ അനന്തേട്ടൻ..
ടപ്പേ.... അപ്പുവേട്ടന്റ മുഖത്ത് എങ്ങനെയോ എന്റെ കൈ ആഞ്ഞു പതിച്ചു..
എന്റെ രൗദ്രഭാവം കണ്ടിണ്ടാകണം അപ്പുവേട്ടൻ ഇറങ്ങിപ്പോയി..
അടുത്ത ദിവസം അപ്പുവേട്ടന്റെ അമ്മയും അച്ഛനും പെങ്ങളും വന്നു.. എന്റെ കൈയിലെ മോതിരം അഴിച്ചുമാറ്റിയെടുക്കുമ്പോൾ കണ്ണു നിറയാതിരിക്കാൻ ശ്രമിച്ചു ഞാൻ.. ഒരു മിച്ചുള്ള ജീവിതം സ്വപ്നം കണ്ടതായിരുന്നു ഞങ്ങൾ..ബന്ധുക്കളുടെ കുത്തു വാക്കുകൾക്കു മുന്നിൽ എന്നെ വിശ്വസിക്കാത്ത അപ്പുവേട്ടൻ.
അപ്പുവേട്ടനു നല്ലൊരു ജീവിതമുണ്ടാകട്ടെ... എന്നെങ്കിലും എന്റേം അപ്പുവേട്ടന്റയും ജീവിതത്തിൽ എന്റെ ആമി ഒരു ഭാരമായി തോന്നിയാൽ സഹിക്കാൻ കഴിയില്ലെനിക്ക് ....
നഷ്ടങ്ങളുടെ പട്ടികയിൽ ഇനി ഒരാൾ കൂടി '..... അപ്പുവേട്ടൻ...

രണ്ടു ദിവസം കഴിഞ്ഞപ്പോ വീട്ടുക്കാരെല്ലാം വീണ്ടും ഒത്തു കൂടി .
ചേച്ചിയുടെ ഭർത്താവുമായി എന്റെ കല്യാണം ഉറപ്പിക്കാൻ...
വല്യച്ഛനാണ് മുൻകൈ എടുത്തത്..
ഇനിയും വൈകിക്കണ്ടാ... അമ്മയ്ക്ക് സ്വന്തമായ തീരുമാനങ്ങളുണ്ടാവാറില്ല.
കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് താലികെട്ട്... 25 പേര് പോയാൽ മതി.

എനിക്ക് കല്യാണം വേണ്ട'.. ചേച്ചിടെ ഭർത്താവിനെ ഞാൻ എന്റെ ഏട്ടനെപ്പോലെയാ കരുതിയത്.ഇനിയും അങ്ങനെ തന്നെയാ...
നീ മൂത്തു നരച് വീട്ടിലിരുന്നോ... നിനക്ക് എല്ലാ സഹായവും ചെയ്തു തരാൻ അവനുണ്ടല്ലോ..
അതെങ്ങനെ.... എപ്പോഴും കുഞ്ഞിനേം കൊണ്ട് അവന്റെയൊപ്പം കൊഞ്ചി കുഴയ ലാണല്ലോ ജോലി...
ചർച്ചയക്കൊടുവിലാണ് അനന്തേട്ടൻ വന്നത്.
ഇവളെന്റെ പെങ്ങൾ തന്നെയാ... ഭാര്യ മരിച്ചെന്നു കരുതി ഭാര്യാ സഹോദരിയെ കല്യാണം കഴിക്കാൻ എനിക്കു പറ്റില്ല.. നാട്ടുക്കാരുടെ വായടപ്പിക്കാൻ പറ്റുമോ? ബന്ധുക്കളായ നിങ്ങൾക്കിടയിൽ സംശയം.. എന്നിട്ട്.......
അതും പറഞ്ഞ് മുറിയിലേക്ക് പോയ അനന്തേട്ടൻ തിരിച്ചു വന്നിട്ട് ഒരു കവർ കൈയിൽ തന്നു..
ഇതു നിനക്കും എന്റെ മോൾക്കും ഉള്ളതാ.. എന്റെ സമ്പാദ്യം മൊത്തം ഇതിലുണ്ട്... ആമി മോളുടെ അമ്മയായി ജീവിക്കാൻ നിനക്കേപറ്റൂ.. എന്റെ മോളേ ഭദ്രമായി നിന്നെ ഏൽപ്പിക്കുന്നു..
അതും പറഞ്ഞിറങ്ങി പോയ അനന്തേട്ടൻ തിരികെ വന്നിട്ടില്ല പിന്നെ..
ആമിമോളേം കൊണ്ട് മുറിയിൽ ചെന്നു ഞാൻ.. ചുവരിൽ ചിരിച്ചോണ്ടിരിക്കുന്ന ഗൗരി ചേച്ചി..
ആമി എന്റെ മോളു തന്നെയാ.. ഒരിക്കലും ഇവൾ അനാഥയാകില്ല..

ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഗൗരി ചേച്ചിയുടെ വിവാഹം കഴിയുന്നത്.. ചൊവ്വാദോഷം എന്നും പറഞ്ഞ് ഇരുപതാമത്തെ വയസിലാന്ന് ചേച്ചി വിവാഹിതയായത്. ചേച്ചിയെന്ന ബന്ധത്തിനപ്പുറം അവളെ നിക്ക് നല്ലൊരു സുഹൃത്തായിരുന്നു. കല്യാണം കഴിഞ്ഞപ്പോ അവളിൽ ഒരു പാട് പക്വതകൾ വന്നപ്പോലെയായിരുന്നു പെരുമാറ്റ രീതികൾ.. അനന്തേട്ടനു ഞാൻ പെങ്ങളുമായി.. അനാഥനായ അനന്തേട്ടനു നല്ലൊരു കുടുംബം കിട്ടിയ ത്രില്ലിലായിരുന്നു..
ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ ഒരു തെറ്റു പോലും അനന്തേട്ടന്റെ ഭാഗത്തു നിന്നുണ്ടായില്ല... അനന്തേട്ടന്റെ വിരലിൽ തൂങ്ങിയായിരുന്നു ഞാൻ നടന്നത്.
ചേച്ചിയുടെ പഠിത്തം കഴിഞ്ഞ് ആറു വർഷം കഴിഞ്ഞാണ് അവൾ അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞത്.. അതു വരെ ശാന്തമായി ഉറങ്ങി കിടന്ന ഞങ്ങൾടെ വീടുണർന്നു... കളിപ്പാട്ടങ്ങളും പാവക്കുട്ടികളും കുഞ്ഞുടുപ്പുകളുമായി നിറഞ്ഞു.. ചേച്ചിക്കിഷ്ടപ്പെട്ട പേരായിരുന്നു ആമി... ആന്റിപ്പെണ്ണിന്റെ ആമി കുട്ടിയെന്നും വിളിച് ഞാൻ അവളുടെ നിറവയറിൽ ഉമ്മ കൊടുത്തിരുന്നു..
വളരെ ക്ഷീണത്തോടെ വിഷമത്തോടെ പ്രസവ റൂമിലേക്ക് പോയ ചേച്ചി..
പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവം കാരണം ചേച്ചി മരണപ്പെട്ടു..
മുലപ്പാൽ കിട്ടാതെ കരയുന്ന ആമി മോളുടെ മുഖം.... .പിച്ച വെച്ചു നടന്നും പാൽപ്പല്ലുകൾ കാട്ടി പുഞ്ചിരിച്ചും ആമി മോൾ എന്റെ കൈകളിൽ വളർന്നു.. ആമിമോൾക്ക് ഞാൻ അമ്മിയായ്.... ആന്റിയായ്‌..... പിന്നീട് ഒരമ്മയായ്.... 2 വർഷങ്ങൾ...ഇതിനിടയിൽ അപ്പുവേട്ടനെ ശ്രദ്ധിക്കാൻ ഞാൻ മറന്നു പോയിരുന്നു... അതാണല്ലോ അപ്പുവേട്ടനെ ഏറെ ചൊടിപ്പിച്ചതും..

ഇനിയും ജീവിക്കണം എന്റെ ആമിമോൾക്കു വേണ്ടി...
ഒരു വാക്കു കൊണ്ട് തകർന്നു പോകുന്നതാണല്ലോ വിശ്വാസം...
നാട്ടുക്കാരുടെ മനസസിൽ ഞാനിപ്പോഴും അഴിഞ്ഞാട്ടക്കാരിയും ദുർനടപ്പുക്കാരിയും.....

ശാലിനി വിജയൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ