മധുര പ്രതികാരം

മധുര പ്രതികാരം

മധുര പ്രതികാരം

 

ഡിഗ്രി പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് ലയയുടെ ഉപദേശം
കൃതികേ ഇപ്പോ ഒാണസീസണല്ലേ? ഏതെങ്കിലും ഷോപ്പിൽ സെയിൽസ് ഗേളായിട്ട് ആളെ എടുക്കും. അമ്മയ്ക്കു വയ്യാത്തതല്ലേ..ഓണം കഴിഞ്ഞാലും അതേ ഷോപ്പിൽ തന്നെ നിൽക്കാൻ പറ്റിയാലോ.
അടുത്ത ദിവസം അവളെന്നേം കൊണ്ട് എല്ലാ ടെക്സ്റ്റൈൽ ഷോപ്പിലും കയറിയിറങ്ങി.. ആവശ്യത്തിൽ കൂടുതൽ സ്റ്റാഫുണ്ടെന്ന് മറുപടിയും കിട്ടി.
ഒടുവിൽ അവസാനം കണ്ട ഒറ്റമുറിയുള്ള ഷോപ്പിൽ കയറി.
ഒരു മാസം മുന്നേ തുടങ്ങിയതെന്നും ഓണസീസൺ ആയതോണ്ട് തിരക്കു കൂടുമെന്നും അതു കഴിഞ്ഞിട്ടും പോന്നോളുയെന്ന് ഷോപ്പ് മൊതലാളി..

ഷോപ്പിൽ വരാൻ തൊടങ്ങിട്ട് മൂന്ന് നാല് ദിവസമായി.. എന്നിട്ടും നല്ലൊരു കച്ചോടം ഒത്തു പിടിച്ചു കൊടുക്കാൻ പറ്റീട്ടേയില്ല. ബഷീറിക്ക എപ്പോഴും ഫോണിൽ കുത്തി ഭാര്യനേ വിളിച്ചോണ്ടിരിക്കും.. ഞാൻ ആണെങ്കിൽ വഴിയേ പോകുന്ന സകലരുടെയും എണ്ണമെടുത്ത് സമയം നീക്കും..

അപ്പുറത്തേം ഇപ്പുറത്തേം കൊട്ടാരം പോലുള്ള ഷോപ്പിൽ ആൾക്കാർ വന്ന് കൊട്ടക്കണക്കിന് സാധനം കൊണ്ടു പോകുന്നതല്ലാതെ നമ്മടെ ഷോപ്പിനെ ആരും മൈന്റ് പോലും ചെയ്യുന്നില്ല.. ചിലർ വരും അതേപോലെ തിരികെ പോകും.
നിനക്ക് സാമർത്ഥ്യം ഇല്ലാടീ പെണ്ണെയെന്ന് ഇക്ക പറഞ്ഞു തുടങ്ങി..
ഉച്ചക്കു ഭക്ഷണം കഴിക്കുമ്പോൾ അപ്പുറത്തെ കവിതയുടെ വക വേറെ ഉപദേശവും.. വരുന്ന കസ്റ്റമറിനെ ആദ്യം കൈയിലെടുക്കണം.. നിർബന്ധിച്ച് അവരെക്കൊണ്ട് മേടിപ്പിക്കണമെന്നും..
രണ്ടുo കൽപ്പിച് ഞാൻ ഒരoഗത്തിന് തയ്യാറായി നിൽക്കുമ്പോൾ ഒരു മൊഞ്ചൻ കടന്നു വന്നു.
ചേട്ടാ എന്താ വേണ്ടത്?
ഷർട്ട്.. മുണ്ട്....
ഒരു ഷർട്ട്..
ചേട്ടാ ചേട്ടന്റെ നിറത്തിന് ഈ പിങ്ക് കളർ നന്നായി ചേരും.. പിന്നെയി ബ്ലാക്കും..
കൂടെ ഒരു ജീൻസും.. നന്നായിരിക്കും..
എന്റെ ഓവർ ആയിട്ടുള്ള സംസാരം കേട്ടിട്ടാകണം ബഷീറിക്ക ഇടക്കിടെ എന്നെ നോക്കുന്നുണ്ട്..
ഭാര്യക്കും അമ്മയ്ക്കും സാരിയെടുക്കട്ടെ '..
അമ്മയ്ക്ക് ഒരു സാരി വേണം
നിന്റെ ഇഷ്ട കളർ തന്നെയാവട്ടെ..
4000 രൂപയുടെ സാധനവും വാങ്ങി പോകുന്ന ആ ചേട്ടനെം നോക്കി ഞാനങ്ങനെ ഗമയിലിരുന്നു ബഷീറിക്കയുടെ മുന്നിൽ...

തുടർച്ചയായി പിന്നീടുള്ള ദിവസങ്ങളിൽ ആ ചേട്ടൻ കടയിൽ വരാൻ തൊടങ്ങി..വല്ലതും വാങ്ങിട്ട് പോകും... ഇല്ലെങ്കിൽ രണ്ടോ മൂന്നോ വാക്ക് സംസാരിക്കും..ഒടുവിൽ ഒരു ദിവസം ഇഷ്ടാണെന്ന് തുറന്നു പറഞ്ഞു.. രക്ഷപ്പെടാൻ വേണ്ടി എല്ലാവരും പറയുന്ന അടവു ഞാനും പ്രയോഗിച്ചു.
വേറൊരാളെ ഇഷ്ടാണെന്നു കള്ളം പറഞ്ഞു..മനസ്സിലെവിടെയോ ഒരു വിങ്ങൽ...
അതോടേ ബഷീറിക്ക എന്നെ കടയിൽ നിന്നും ചവിട്ടി പുറത്താക്കി..

നഷ്ടബോധം കൊണ്ടാണോയെന്തോ മനസ്സിൽ ഇടക്കിടെ ആ മുഖം കടന്നു വന്നു കൊണ്ടിരുന്നു.. പിന്നെ ഞാനാ മൊഞ്ചനേ കണ്ടിട്ടില്ല.

ഒന്നു രണ്ടു വർഷം കടന്നു പോയി.

ഒരിക്കൽ ലയയെന്നെ കാണാൻ വന്നു. എന്റെ അപ്പച്ചീടെ മോന് നിന്നെ ഇഷ്ടാണെടി... ഇന്നലെ നാട്ടിലെത്തിയതേയുള്ളൂ...

ഇന്ന് ഞങ്ങൾ ടെ വിവാഹമായിരുന്നു.. ഫോട്ടോയെടുക്കലിനിടെ ഏട്ടൻ പറയുവാ ഞാൻ നിന്നോട് മധുര പ്രതികാരം ചെയ്യുമെന്ന്.. രാത്രിയാവട്ടെയെന്ന്...എന്നെ കല്യാണം കഴിച്ചത് നമ്മടെ ഷോപ്പിലെക്ക് വന്ന മൊഞ്ചൻ.. ലയയുടെ അപ്പച്ചീടെ മോൻ...

ശാലിനി വിജയൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ