ഒളിച്ചോട്ടം

ഒളിച്ചോട്ടം

ഒളിച്ചോട്ടം

കുഞ്ഞിരാമന്റെ മോള് കല്യാണം നിശ്ചയിച്ച അവൾടെ ചെക്കന്റൊപ്പം ഒളിച്ചോടി..

അങ്ങാടിയിലും കണാരേട്ടന്റെ ഹോട്ടലിലും ചൂടൻ ചർച്ച '
ഓൾക്കിതെന്തിന്റെ കേടാ?
3 മാസം കഴിഞ്ഞ് ഓനെത്തന്നെ കെട്ടിയാൽ പോരായിരുന്നോ?

വയറ്റിൽ ആയി കാണും. അതോണ്ടായിരിക്കും നേരത്തെ ഓന്റൊപ്പം ചാടിപോയത്...

ചൂടൻ ചർച്ചയ്ക്ക് ആവശ്യത്തിലധികം എണ്ണ ഒഴിച്ച് ആളിക്കത്തിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്..

അല്ലെങ്കിലും കല്യാണം മുടങ്ങിയതും ഗർഭം അലസിയതുമായ ചൂടൻ വാർത്തകൾക്ക് കൂടുതൽ എരിവും ഉപ്പും പുളിയും ചേർത്ത് അങ്ങാടിയിലെത്തിക്കാൻ മിടുക്കരായവർ നമുക്കിടയിലുണ്ടല്ലോ...

ഇത്ര ധൃതിപ്പെട്ട് നീ ചാടി വരേണ്ട ആവശ്യമില്ലായിരുന്നു.
എന്തായാലും മൂന്ന് മാസം കഴിഞ്ഞ് കല്യാണല്ലേ.'' ''

ഉള്ളിലെ ദേഷ്യവും സങ്കടവും അടക്കിപ്പിടിച്ച് കൊണ്ട് നീന കോമരം പോലെ ഉറഞ്ഞാടി... രാഹുൽ..
പിന്നെ എന്തു ചെയ്യണമായിരുന്നു ഞാൻ?
3 വർഷക്കാലം നമ്മൾ പ്രണയിച്ച് നടന്നിട്ട് വീട്ടിൽ ഇഷ്ടമില്ലാത്തതു കൊണ്ട് ഞാൻ ഒഴിഞ്ഞുമാറി പോകണമായിരുന്നോ?
എന്റെ ഭീഷണിക്കു മുന്നിൽ അച്ഛന്റെ തല കുനിഞ്ഞു.. പകരം നിന്റെ അമ്മാവൻമാർ വിലപേശിയത് 50 പവൻ ചോദിച്ചായിരുന്നു..

അപ്പോൾ ഇതൊഴിവാക്കാനായിരുന്നു രാത്രിക്കുള്ള നിന്റെ ഒളിച്ചോട്ടം.

ഉള്ള വീടും സ്ഥലവും വിറ്റിട്ട് 50 പവൻ തന്നിട്ട് എനിക്ക് നിന്റൊപ്പം സുഖായി ജീവിക്കാൻ പറ്റുവോ?
അതു കൊണ്ട് തന്നെയാ ഞാൻ ഇറങ്ങി വന്നാത്'.
ഇതാകുമ്പോ ആർക്കും ഒന്നും പറയാനില്ല.
എനിക്കെന്ത് സംഭവിച്ചാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിനക്കാ...
അതിബുദ്ധി ആണല്ലോ ടി നിനക്ക്..

എടി പോത്തേ നീ അപ്പുറം അമ്മു ന്റെ കൂടെ ഉറങ്ങ്.. നാളെ താലിക്കെട്ട് കഴിഞ്ഞിട്ട് മതി ബാക്കി എല്ലാം.
നീഎന്നെ വീണ്ടും ഒഴിവാക്കാൻ നോക്കണ്ട..
നാളെ രാവിലെത്തന്നെ എന്നെ എന്റെ വീട്ടുക്കാർക്ക് തിരിച്ചേൽപ്പിക്കാനല്ലേ നീ ഇതൊക്കെ പറയുന്നത്..

ഇല്ല നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നില്ല.. അതിനെനിക്ക് മറ്റൊരു തെളിവും കിട്ടിട്ടുണ്ട്..
കുറച്ചു ദിവസം മുന്നേ നിന്റെ ഫോണിൽ ഞാൻ ഓൺ ചെയ്തു വച്ച കോൾറേക്കോഡിംഗ് സിസ്റ്റം... അതിൽ നീ എന്നെ ഒഴിവാക്കാൻ ശ്രമിച്ചുള്ള നിന്റെ ഫോൺ കോൾ.. എല്ലാം കേട്ടപ്പോൾ ഞാൻ തീരുമാനിച്ചിറങ്ങിയതാ..

എടീ നീ ആദ്യം നിന്റെ അച്ചനെ ഒന്നു വിളിക്ക്.. സംസാരിച്ചു നോക്ക്....

അച്ഛനോടു പറയാനുള്ള തൊക്കെ എഴുതി വച്ചിട്ട് തന്നെയാ വന്നത്.. നിന്റെ സ്വഭാവം അച്ഛനറിഞ്ഞു കാണും ഇപ്പോ...

അപ്പോൾ എന്നെക്കുറിച്ച് വേണ്ടാത്ത തൊക്കെ എന്റെ ഭാവി അമ്മായിയപ്പനെ അറിയിച്ചിട്ടാണ് നിന്റെയീ വരവ്...

ഫോൺ ഡയൽ ചെയ്തിട്ട് അവളുടെ നേരെ അവൻ ഫോൺ നീട്ടി..
ഫോണിൽ അച്ഛന്റെ എന്നും നീട്ടി യുള്ള അതേ വിളി..
മോളേ...
നീ പോകുന്ന വിവരം അവൻ ആദ്യം വിളിച്ചു പറഞ്ഞത് എന്നോടായിരുന്നു.
നിന്റ മനസിലെ അവനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീ തന്നെ മനസ്സിലാക്കണം എന്നു കരുതി.
പിന്നെ കല്യാണ ആവശ്യത്തിനുള്ള കുറച് പൊന്നും പണവും അവന്റെ വീട്ടുക്കാർ ഇവിടെ എത്തിച്ചിരുന്നു.. നീ ഇതൊന്നും അറിയണ്ടാന്ന് അവർ പ്രത്യേകം പറഞ്ഞിരുന്നു. ഇതു പോലുള്ള ഒരു മോനേ നിന്റെ ഭർത്താവായി കിട്ടാൻ നീ പുണ്യ0 ചെയ്യണം...

മുന്നിൽ രാഹുൽ അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു .
കരഞ്ഞു കലങ്ങിയ അവൾടെ കണ്ണിലെ കണ്ണുനീരവൻ ഒപ്പിയെടുത്തു.
എടീ മരപ്പോത്തെ അപ്പുറത്തെ മുറിയിൽ പോയി കിടക്ക്..
നാളെ നമ്മുടെ കല്യാണാ...
ചൂളിപ്പോയ മനസുമായി അപ്പുറത്തെ മുറിയിലേക്ക് അമ്മയുടെയും അമ്മുവിന്റെയും ഒപ്പം പോകുമ്പോൾ അവൻ വിളിച്ചു പറഞ്ഞു..
എടീ നീർകാക്കേ...
പിന്നെ ആ റെക്കോഡിംഗിന്റെ കാര്യം.. അത് നീ നോക്കുമെന്ന് എനിക്കറിയായിരുന്നു. സ്ത്രീധനം ചോദിക്കുന്നുണ്ടെന്ന് നീ അറിഞ്ഞിട്ട് എന്നെ ഒഴിവാക്കുമോ യെന്നറിയാൻ നിന്നെ ഞാൻ പരീക്ഷിച്ചതാ മരപ്പോത്തേ...

ശാലിനി വിജയൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ