പറയാതെപോയോരു പ്രണയം

പറയാതെപോയോരു പ്രണയം

പറയാതെപോയോരു പ്രണയം

എങ്ങിനെയാഞാൻ എന്റെ പ്രണയം അവളോടുപറയുന്നത്,
എന്റെമനസ്സിൽ അവളോടുള്ള ഇഷ്ട്ടം, തുലാവർഷതിലേ മഴപോലെപെയ്യാൻ തുടങ്ങിയിട്ടുനാളുകൾ എറേയായിരുന്നു, പേടിയോന്നുമില്ലായിരുന്നുപറയാൻ,
എന്നാലുമൊരുഭയം,

അവൾഎന്നെ
അങ്ങിനെകണ്ടിട്ടില്ലാ എങ്കിൽ ഇപ്പോഴുള്ള
ഈ നല്ലോരുബന്ധം ആവസാനിക്കുമല്ലോ,

മനസ്സിൽനോമ്പരവും പേറിനടക്കുന്നതിലും നല്ലത്പറയുന്നതാണ്,

(അന്ന് ഇന്നെത്തെപോലെ മൊബൈൽഇല്ലായിരുന്നു)
എന്നും വൈകീട്ട് കടയിലേയ്ക്ക്അവൾ വിളിയ്ക്കുമായിരുന്നു,

"ഹലോ."
എന്നുപറയുന്നതിനുമുന്നെ
അവളുടെ,

"ഹലോബുദ്ധു,
ഒരു കാര്യംപറയുവാൻഉണ്ട്."

എന്നുള്ള ആ കിളികൊച്ചലിൽ തന്നെ ഞാൻ പറയാനുള്ളത് മറന്നുപോയിരുന്നു,

"എന്താണു മന്തൂസ്."

" അതുസർപ്രൈസ്, നാളെനേരിട്ടുകണ്ടു പറയുന്നതുവരെ സർപ്രൈസ്ആയി ഇരിക്കട്ടെ, രാവിലേസമയത്തുതന്നെ വന്നോളു ട്ടോ."

തിരിച്ച് എന്തെലും പറയുന്നതിനുമുന്നെ ഫോൺകട്ടുചെയ്യ്തിരുന്നു,
പിറ്റെന്നുരാവില സമയതിനുമുന്നെ ബസ്സ്റ്റോപ്പിൽ അവളെയും കാത്ത്എത്തിയിരുന്നു,
ഇന്നലെ രാത്രിയോന്നുറങ്ങാൻ പോലും കഴിഞ്ഞിട്ടില്ലാ,
അവൾ എന്നോട് ഇഷ്ട്ടമാണെന്നു പറയുവാനാണ്‌വരുന്നത് എന്നെഅറിയാമായിരുന്നു,
അവൾയ്ക് എന്നെയും ഒരുപാട് ഇഷ്ട്ടമാണെന്ന് എനിയ്ക്ക്അറിയാലോ,
അവൾഎൻ അരികിലേയ്ക്കുവരുന്നത് കണ്ടപ്പോഴേ
എൻഹൃദയമിടിപ്പ് എനിയ്ക്കുതന്നെ കേൾക്കാമായിരുന്നു,

"ഹായ്,
വന്നിട്ട്ഒരുപാട്നേരായോ,
ഞാൻഅല്പംവഴുകി,
ക്ഷമിക്കണം."

"അതുകുഴപ്പമില്ലാ,
ഞാൻഇതാഇപ്പം വന്നിട്ടെയുള്ളു.''

അപ്പോഴേയ്ക്കും ബസ്സ് വന്നിരുന്നു,
ചന്തപടിയിൽഞാൻ ഇറങ്ങുമ്പോൾ അവളും ഒപ്പമിറങ്ങിയതുകണ്ട് ഞാൻ അടുതേയ്ക്കു ചെന്നു,

"എന്തുവാഇവിടെയിറങ്ങി, ഇന്നുകോളേജിൽ പോണില്ലെ, എന്തോപറയാൻ ഉണ്ട് എന്ന്പറഞ്ഞിരുന്നു."

"കാര്യം പറയാനാ ഇവിടെയിറങ്ങിയത്,
ഒരുസന്തോഷ വാർത്തയാണ് ട്ടോ."

അവളുടെ ആ വാക്കുകൾ എന്റെമനസ്സിൽ തുലാവർഷത്തിലേ
നല്ലോരുമഴയുടെ കുളിരായിരുന്നു,

"ഈ വരുന്ന 29 ന് എന്റെ വിവാഹനിശ്ചയമാണ്,
തലേദിവസംതന്നെ ബൂദ്ദുസ് വരണം ട്ടോ.''

അവളുടെ ആ വാക്കുകൾ 'എന്റെമനസ്സിലേ മഴയോടു ചേർന്നുള്ളശക്തമായോരു ഇടിമിന്നലായിരുന്നു.'

നിറഞ്ഞുപോയകണ്ണുകൾ അവൾകാണാതിരിക്കാൻ ശ്രേമിച്ചുകൊണ്ടു ഞാൻപറഞ്ഞു,

"ഹായ്,
വളരെ സന്തോഷകരമായോരു വാർത്തയാണെല്ലോ,
അതുനന്നായി, തീർച്ചയായും
ഞാൻ വന്നിരിക്കും."

29 ന് മന്തൂസിന്റ ഭാവിവരൻ അവളുടെവിരലിൽ മോതിരം അണിയുന്ന കാഴ്ചകാണാൻ കഴിയുമായിരുന്നില്ലാ,

ദിവസങ്ങൾയ്ക്കുശേഷം അവൾ എന്നെതേടി വീട്ടിലേയ്ക്കുവന്നു,
കൈയിലോരു ക്ഷണകത്തുണ്ടായിരുന്നു,

"ബുദ്ദൂസ്,
ഈ വരുന്നപത്താം തീയ്യതിഎന്റെ വിവാഹമാണ്,
വരണംവരാതിരിക്കരുത്,
ഒരുഅപേക്ഷയാണ്,
വരാതിരിക്കരുത്."

ക്ഷണപ്രകാരം രാവിലെതന്നെഅവളുടെ വീട്ടിലേയ്ക്കുചെന്നു,
എന്നെകണ്ടതും അവളുടെ മുഖം പൗർണ്ണമിരാവിലെ ചന്ദ്രനെപോലെതിളങ്ങി,
വരനുംപാർട്ടികാരും വന്നു,
അവളുടെകഴുത്തിൽ വരൻതാലിചാർത്തിയ
ആ നിമിഷം, എന്റെ കണ്ണുകൾഞാൻപ്പോലും അറിയാതെനിറഞ്ഞു,
ആ സമയം അവളുടെ കണ്ണുകൾ എൻമുഖതായിരുന്നുവോ,

വിവാഹംവളരെ മഗളമായികഴിഞ്ഞു,....

ദിവസങ്ങൾയ്ക്കുശേഷം ഒരുനാൾ അവൾ എന്നെതേടിയെത്തി,
അവൾതനിച്ചായിരുന്നു,

"ഹായ് ബുദ്ദൂസ്,
എന്തുവാവിശേഷം, സുഖാന്നോ."

"ഇങ്ങനെപോണു കൂട്ടുകാരി. "

"ഞാൻവെറുമൊരു കൂട്ടുക്കാരിമാത്രമായി ല്ലെ."

"എയ് എന്തുവാഅങ്ങിനെ പറയുവാൻ,
നീ എന്റെ നല്ലോരുകൂട്ടുകാരിയല്ലെ.''

"ആയിരുന്നു,
പക്ഷെ ഞാൻഅറിഞ്ഞിരുന്നില്ലാ, ഞാൻനിന്റെ കൂട്ടുകാരിയല്ലായിരുന്നു എന്ന്,
അന്ന്എന്റെ നിശ്ചയതിനുവരാൻ നിനയ്ക്കുകഴിഞ്ഞില്ലാ,
പക്ഷെ,
നീയെന്നെപ്രണയിച്ചിരുന്നു
നിന്റെ പ്രണയം നീ പുറത്തുകാണിച്ചില്ലാ,
ആ പ്രണയം എനിയ്ക്കു കാണുവാനും കഴിഞ്ഞില്ലാ,
ഒരു വാക്കുപറഞ്ഞിരുന്നെങ്കിൽ,
ഇന്ന് എന്റെ കഴുതിൽ കിടക്കുന്ന ഈ താലിമാലാ നിന്റെയാവുമായിരുന്നു,
നീന്നെ ഞാനുംഒരുപാട് പ്രണയിച്ചിരുന്നു,
നീ എന്നെഒരിക്കലും അങ്ങിനെകണ്ടിരുന്നില്ലാ എന്നുവിശ്വസിച്ചു,
പറഞ്ഞാൽ നീയുമായുള്ള നല്ലോരു സുഹൃത്ബന്ധം നശിച്ചാലോ എന്ന് ഭയമായിരുന്നു,
നമ്മൾഒരുമ്മിക്കാൻ വിധിയില്ലായിരുന്നു,
ഇനിയോരുജന്മമുണ്ടെൽ നമ്മൾഒന്നാവാൻ പ്രർത്ഥിക്കാം,
വീണ്ടുംഎവിടെയെങ്കിലും വെച്ചുകണ്ടുമുട്ടാം."

മറുപടിയൊന്നും പറയുവാൻ കഴിയതെ,
മറുപടിയൊന്നും കേൾക്കാൻനിൽക്കാതെ നിറഞ്ഞകണ്ണുകൾ മറച്ചുപിടിച്ച് അവൾ തിരിച്ചുനടക്കുന്നത്, നിറഞ്ഞോഴുകിയ കണ്ണുകളാൽ നോക്കിനിൽക്കാൻ മാത്രമേഎന്നാൽ കഴിയുമായിരുന്നുള്ളു....

* ശുഭം.*

- ബ്രീജ്ജൂസ്.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ