സൗഹൃദങ്ങൾ

സൗഹൃദങ്ങൾ

സൗഹൃദങ്ങൾ

അനു വേഗം തന്റെ ഫോണിൽ മുഖപുസ്തകം ഓൺ ചെയ്തു നോക്കി... പക്ഷെ ഇന്നും അഭിയുടെ മെസ്സേ ജ് വന്നിട്ടില്ല.. അവൾ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു....

പെട്ടെന്നായിരുന്നു ഫോൺ ശബ്ദിച്ചത്... അനു ഫോൺ എടുത്തു നോക്കി അതെ അഭിയാണ് മെസ്സേ ജ് അയച്ചിരിക്കുന്നത്..
"എടീ... ഞാൻ പിന്നെ വരാം.. ഭാര്യ ഇവിടെ ഉണ്ട്"

അതു കണ്ടപ്പോൾ അവൾക്ക് ചിരി വന്നു.....

" ശരി... " എന്ന് തിരിച്ചും അയയ്ച്ചു..

മെല്ലെ ജനലിന്റെ കർട്ടൻ നീക്കി..പുറത്തേക്കു കണ്ണു നട്ട് അവൾ നിന്നു... അവളുടെ മനസ്സിൽ അഭി എന്ന കൂട്ടുകാരനായിരുന്നു.

അപ്പോഴായിരുന്നു അനുവിന്റെ അനിയത്തി അവിടേക്കു വന്നത്...

" ചേച്ചീ.. നിനക്കിതെന്തു പറ്റി അഭി മെസ്സേ ജ് അയച്ചു കാണില്ലല്ലേ..." അവൾ പൊട്ടിച്ചിരിച്ചു..

"അതെ അതിനെന്താ ഇത്ര ഇളിക്കാൻ "

" ചേച്ചിക്കെന്താ വട്ടുണ്ടോ... ഒരു ഭാര്യയുള്ള ആളെ പ്രണയിക്കാൻ "

അനുവിന് ദേഷ്യം ആളിക്കത്തി...

" നിന്നോടു പറഞ്ഞോ അഭിയേട്ടനോടു എനിക്ക് പ്രണയമാണെന്ന്.. "

"അല്ലാതെ പിന്നെ.. കണ്ടിട്ടുപോലുമില്ല എന്നിട്ടും ഓൺലൈനിൽ കാണാതിരുന്നാൽ ചേച്ചിക്ക് സങ്കടം.. ഇതിന്റെയൊകെ അർത്ഥം എന്താ... പറയ്...."

"മോളെ... നീ പറഞ്ഞതു ശരിയാണ്... മുഖപുസ്തകം വഴി പരിചയപ്പെട്ടവരാണ് ഞാനും അഭിയേട്ടനും.. പക്ഷെ നീ വിചാരിക്കുന്നതു പോലെ അതു പ്രണയമല്ല... എന്റെ ഏറ്റവും നല്ല സുഹൃത്ത്..അതിൽ കവിഞ്ഞ് ഞാൻ അഭിയേട്ടനെ ഒരു രീതിയിലും കണ്ടിട്ടില്ല"

" ഇച്ചേച്ചിക്ക് ഇഷ്ടല്ലേ അഭിയെ "
" ഇഷ്ടാണ്.. ഒരു പാട് ഒരു നല്ല കൂട്ടുകാരനാണെനിക്ക് അഭിയേട്ടൻ.. എന്തും തുറന്നു പറയാൻ പറ്റിയ കൂട്ടുകാരൻ.... "

"സോറി... ഞാൻ കരുതി "

"എടീ... ഒരാണും ഒരു പെണ്ണും ചാറ്റ് ചെയ്തു എന്ന് വച്ച് മാനം ഇടിഞ്ഞു വീഴില്ല... എല്ലാത്തിലും അതിന്റേതായ പവിത്രത വേണം.. ബന്ധങ്ങളുടെ വില അറിയണം... നല്ല സൗഹൃദങ്ങൾ എന്നും നല്ലൊരു മുതൽ കൂട്ടാണ്... ഇനി മേലാൽ ഇങ്ങനുള്ള കുനിഷ്ട് പിടിച്ച ചോദ്യവുമായി എന്റെ മുന്നിൽ വന്നാലുണ്ടല്ലോ.... "

"മ്മ്... ഇനി ഞാൻ വരണില്ല എന്റെ ഇചേച്ചി .. എന്നു പറഞ്ഞ് അവൾ ഓടി പോയി.....

അപ്പോഴേക്കും ഫോണിൽ അഭിയുടെ മെസ്സേജ് വന്നു കിടന്നു..

"അനൂ... ഞാൻ നാളെ വരാട്ടോ..."

" ശരി... ഏട്ടാ " എന്ന് തിരിച്ചും മറുപടി അയച്ചു.... അവൾ പുഞ്ചിരിച്ചു.....

വന്ദന നന്ദു 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ