മൺമറഞ്ഞുപോയ ചിലമ്പൊലികൾ

മൺമറഞ്ഞുപോയ ചിലമ്പൊലികൾ

മൺമറഞ്ഞുപോയ ചിലമ്പൊലികൾ

"ശ്ശൊ,ഇതൊക്കെ ആകെ പൊടിയായല്ലോ
മോളേ ലക്ഷ്മി ഇതൊക്കെ ഒന്ന് സൂക്ഷിച്ചു വച്ചു കൂടെ നിനക്ക്?"
വീടിന്റെ മച്ചിൻ മുകളിൽ നിന്ന് മരക്കോണിയിലൂടെ ഇറങ്ങുന്ന കാൽപാദ ശബ്ദവും ആ ചോദ്യത്തിനൊപ്പം താളം പിടിച്ചു.
"ലക്ഷ്മീ.... ഈ കുട്ടിയിതു എവിടെയാ... ?"
പടികളിറങ്ങി ലക്ഷ്മിയുടെ അമ്മ പൂമുഖകോലായിലേക്ക് നടന്നു നീങ്ങി.
"മോള് ഇവിടെ ഉണ്ടായിരുന്നോ?എന്താ മോളെ ഒറ്റയ്ക്കിരുന്നു ചിന്തിച്ചു കൂട്ടുന്നത്? കഴിഞ്ഞതെല്ലാം കഴിഞ്ഞു നീ ഇങ്ങനെ ഓരോന്ന് ആലോചിച്ചിട്ട് എന്തു കാര്യം?വെറുതെ അസുഖങ്ങൾ വരുത്തി വയ്ക്കാതെ."
ലക്ഷ്മിയുടെ തലയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
"ഇതൊന്നും വേണ്ടാതായോ ന്റെ കുട്ടിക്ക്?"
ലക്ഷ്മി തിരിഞ്ഞു നോക്കി, കണ്ണുകൾ തുടച്ചുകൊണ്ട് അമ്മയുടെ കൈയ്യിലെ പൊതി
വാങ്ങിച്ചു. "ഓഹ് ഇപ്പോഴുമുണ്ടല്ലേ ഇതു ,വർഷം ഒരുപാടായി, എന്റെ കല്യാണം കഴിഞ് 2 മാസം വരെ ഇതു ഞാൻ കൂടെ കൂട്ടി, പിന്നെ ഞാൻ ഉപേക്ഷിച്ചു ഇനി ഈ കാലുകൾക്കി ചിലങ്ക അണിയുവാൻ കഴിയുമോ എന്നു നിശ്ചയമില്ല"
ഇതു കേട്ട അമ്മ സരസ്വതി തെല്ലു ദു:ഖത്തോടെ മകളോട് പറഞ്ഞു .

"എന്താ മോളേ ഇത് നീ ഇങ്ങനെ നിരാശയായിരുന്നാൽ എങ്ങിനെയാ?ഏതു നേരത്താണാവോ ഞങ്ങൾക്ക് ആ തമിഴനു നിന്നെ ആലോചിക്കാൻ തോന്നിയത്?"എന്റെ കുട്ടിയെ അവനും അവന്റെ വീട്ടുകാരും ചേർന്ന് ദ്രോഹിച്ചു ല്ലേ?. ഒന്നും നീ പറയുന്നില്ലല്ലോ മോളെ " അവർക്കെതിരെ കേസ് കൊടുക്കണം ദ്രോഹികൾ " എന്റെ മോളെ തിരിച്ചുകിട്ടിയല്ലോ, എങ്ങിനെക്കെയോ ഇവിടെ എത്തി, ഈശ്വരാ....
മോൾടെ കോലം കണ്ട് സഹിക്കാനാവുന്നില്ലല്ലോ .....
സരസ്വതി അമ്മ സാരി തുമ്പു കൊണ്ട് അവരുടെ കണ്ണീർ ഒപ്പി.
ലക്ഷ്മിയുടെ കണ്ണിൽ ദേഷ്യവും നിരാശയും ദു:ഖവും പ്രകടമായി. "വിവാഹം, കുടുംബം "ലക്ഷ്മിയുടെ മുഖത്ത് പുശ്ചം നിറഞ്ഞു,
"എന്താ ഞാൻ പറയേണ്ടത് അമ്മേ? 28 വർഷത്തെ ദുരിതങ്ങളുടെ കണക്കോ അതോ എന്നിൽ നിന്ന് നഷ്ട്ടപ്പെട്ട ഭരതനാട്ട്യമെന്ന കലയുടെ തീരാ നഷ്ട്ടത്തെ കുറിച്ചോ ?അതൊ എന്റെ കുഞ്ഞിനെ വയറ്റിൽ വച്ചു തന്നെ ഇല്ലാതാക്കിയ നിമിഷത്തിന്റെ ഓർമ്മകളോ?" .അതൊ രാമേശ്വരത്തെ മുതലാളിയും എന്റെ ഭർത്താവെന്ന് പറയുന്ന രമേഷിനെ കുറച്ചോ ....

ഇതു കേട്ട സരസ്വതിയമ്മ ഞെട്ടിത്തരിച്ചു
"കുഞ്ഞോ എന്താ ന്റ കുട്ടി പറഞത്?"എന്റെ
ദേവീ എന്താ ഞാൻ കേൾക്കുന്നത്?
അതെ കുഞ്ഞ്, ഒരു ജീവൻ ഇന്നു എന്റെ കൈ പിടിച്ച് നടക്കേണ്ട വയസ് അതും സ്വപ്നമായ് അല്ലെങ്കിലും
വക്കുപൊട്ടിയ പാത്രത്തിനു സ്വർണ്ണം പൂശിയാലും നമ്മുടെ കണ്ണ് ആദ്യമെത്തുന്നത് ആ പൊട്ടിയ ഭാഗത്തേക്കായിരിക്കും അമ്മേ അതാണ് സത്യം, എന്നിലെ കുറവ് മാത്രം കണ്ടവർ,രാമേശ്വരത്തെ ധനികനായ അദ്ദേഹത്തിനു മറ്റു പല ബന്ധങ്ങൾ ഉണ്ട് എന്ന് അറിഞ്ഞിട്ടും ഞാനവിടെ നിന്നു, കല്യാണം കഴിഞ്ഞ് ആദ്യനാളുകൾ കുഴപ്പമില്ലാതെ നീങ്ങി പിന്നീട് അമ്മായമ്മ
വാക്കുകളാൽ കുത്തിനോവിക്കാൻ തുടങ്ങി,
നോക്കു എന്റെ ദേഹത്തെ പാടുകൾ, അവരുടെ സമ്മാനമാണിത്, വീട്ടിൽ വിരുന്നുകാർ വന്നു പോകുമ്പോൾ ജോലിക്കാരി എന്ന പേരു മാത്രം സ്വന്തം, അദ്ദേഹത്തിന്റെ സ്നേഹപ്രകടനം അയാളുടെ കാമദാഹം തീർക്കാൻ മാത്രം.

ഒടുവിൽ എന്റെ കുഞ്ഞിനേയും അവർ, ഒരുപാട് ദ്രോഹിച്ചു, കേസുകൊടുത്താലും ഒതുക്കി തീർക്കാവുന്ന കാര്യമേ അവർക്കുള്ളു, എനിക്ക് ഭരതനാട്യത്തിൽ ഇനിയും പഠിക്കുകയും, അതു അവിടുത്തെ ക്ഷേത്രത്താൽ അവതരിപ്പിക്കണമെന്നും പറഞ്ഞപ്പോൾ സുഹൃത്തിന്റെ മുന്നിൽ വച്ച് തല്ലി പിന്നീട്
ഭരതനാട്യത്തിനു വേണ്ട
വടിവൊത്ത അഴക് അവർ ഇല്ലാതാക്കാൻ ശ്രമം തുടങ്ങി, ഗർഭിണിയായ എന്നെ സകല ജോലികളും ചെയ്യിക്കും, ഒടുവിൽ ആ സന്താനം ഇവിടുത്തെ പാരമ്പര്യമായി വരരുത് എന്ന തീരുമാനം മകനെ അറിയിച്ചു, പതിവില്ലാത്ത സ്നേഹം നടിച്ച് അതും അവർ നേടിയെടുത്തു ,പിന്നീട് ഞാൻ ആരുമല്ലാതായി
അടുക്കളക്കാരി, പുതിയ പത്നിയുടെ കയറി വരവോടെ അവളുടെ മുന്നിൽ പണവും ആ പെട്ടിയും തന്ന് പോയ്ക്കൊളാൻ പറഞ്ഞു, എന്താ കാര്യമെന്ന് തിരക്കിയവളോട്, ജോലിക്കാരി ശരിയല്ലാ എന്ന മനോഹരമായ ഉത്തരവും നൽകി ഒടുവിൽ വീടുവിട്ട് ഇറങ്ങി ഇവിടെ എത്തി, ശരീരത്തിനു തീരെ വയ്യാ അമ്മേ"
അവൾ വിതുമ്പി.
ഇതു കണ്ട അമ്മ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

"ഈശ്വരാ എന്നാലും അവരു എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്തല്ലോ?"ഞങ്ങൾക്ക് നീ വിളിക്കുമ്പോ ഒന്നും പറഞ്ഞില്ലല്ലോ ഇവിടെ വന്നപ്പോഴും നീ ഈ ചിലങ്ക വച്ചു പോയി എന്നല്ലാതെ സുഖമാ അമ്മേ എന്നു മാത്രമേ പറഞ്ഞുള്ളു ന്റെ കുട്ടീ"
അവൾ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.
"ഇല്ല ഒന്നും പറഞ്ഞില്ല എല്ലാം എന്റെ വിധിയെന്നു സമാധാനിച്ചു, കുഞ്ഞ് മരിച്ചതു പോലും പറഞ്ഞില്ല " അവൾ വിതുമ്പി.
മോളേ വിഷമിക്കല്ലേ, നീ സമാധാനമായിരിക്ക് ആ ശേഖരനാ ഈ അലോചന കൊണ്ട് വന്നേ, അയാൾ മരിക്കുകയും ചെയ്തു, നിനക്ക് താൽപര്യമില്ലാഞ്ഞിട്ടും ഞങ്ങൾ നിന്റെ ഭാവി കളഞ്ഞല്ലോ, എല്ലാം നടന്നു കഴിഞ്ഞു മോള് വിഷമിക്കരുത്,
അമ്മ മോൾക്ക് ചായ എടുക്കാം " മോള് ഒരാഴ്ച്ചയായിട്ട് നിന്റെ ക്ലാസ് റൂമിലേക്ക് പോയി നോക്കിയില്ലല്ലോ അമ്മ അവിടെയൊക്കെ വൃത്തിയാക്കിട്ടുണ്ട് മോള് ചെല്ലു
അവിടെ ഒക്കെ പോയി വാമനസ്സൊന്ന് ശാന്തമാകട്ടെ ".

കൈയ്യിലെ പൊതിയിലെ ചിലങ്കകളുമായി
അവൾ തന്റെ ക്ലാസ് റൂമിലേക്ക് നടന്നു .
ചിത്രപ്പണികൾ കൊണ്ട് മനോഹരമായ തൂണുകൾക്ക് നഷ്ട്ടത്തിന്റെ കണക്കുകൾ പറയുന്ന ഇരുണ്ട നിറം.
ലക്ഷ്മി വലതുകാൽ വച്ച് അവളുടെ ഓർമ്മകളുറങ്ങുന്ന റൂമിലേക്ക് നടന്നു നീങ്ങി, ജീവിതത്തിനു മുൻപിൽ കൊട്ടിയടക്കപ്പെട്ട വാതിൽ പോലെ ആരുടെയോ കൈ സ്പർശനമേൽക്കാൻ കൊതിച്ച വാതിൽ അവൾ പതിയെ തുടർന്നു, തുരുമ്പെടുത്തുപോയ വിജാഗിരികൾക്കിടയിൽ നിന്ന് വന്ന ശബ്ദം അവൾക്ക് തന്നെ വയറ്റിൽ നിന്ന് പ്രാണൻ വെടിയുന്ന കുഞ്ഞിന്റെ കരച്ചിൽ പോലെ തോന്നി, നിറഞ കണ്ണുകളോടെ ചുറ്റും നോക്കി, ചുവരിൽ തന്റെ വലിയ ചിത്രം ഭരതനാട്യ വേളയിൽ കുഞ്ഞിരാമേട്ടൻ എടുത്ത ഫോട്ടോ നോക്കി തന്റെ വിദ്യാർത്ഥിയായ ശരത്ത്ചന്ദ്രൻ വരച്ച ചിത്രത്തെ ലക്ഷ്മി പതിയെ തലോടി.

കൈയ്യിലെ ചിലങ്കകൾ പതിയെ ഒന്ന്
തട്ടി, ആ മധുരശബ്ദത്തിനൊപ്പം അവൾ പഴയ ഓർമ്മയിലേക്ക് തിരിച്ചുപോയി,
" ഇന്നത്തെ ക്ലാസ് നമുക്ക് ആരംഭിക്കാം, ശരത്ത്, പ്രഭ ഏവരും ശ്രദ്ധിക്കു "
അന്നത്തെ പ്രഭാതവും പതിവുപോലെ ആരംഭിച്ചു,
"ആംഗികാഭിനയത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഹസ്താഭിനയത്തിനുള്ളത്, ഹസ്താഭിനയം ഹസ്തമുദ്രകളിലൂടെയാണ് നിർവ്വഹിക്കുന്നത്. സംസാരഭാഷയിലെ അക്ഷരമാല പോലെയാണ് ആംഗ്യഭാഷയിലെ ഹസ്തമുദ്രകൾ. നാട്യശാസ്ത്രത്തിലെ ഒമ്പതാം അദ്ധ്യായം ഹസ്തമുദ്രകളെപ്പറ്റിയാണ് നാം ഇന്നലെ പഠിച്ചത്, "
"രേവതി ഏതാണവ? പറയു.. "
"ടീച്ചറെ,അഭിനയഹസ്തവും,നൃത്തഹസ്തവും"
രേവതി മറുപടി നൽകി.
"മിടുക്കി ,തെല്ലു പുഞ്ചിരിയോടെ ലക്ഷ്മി പറഞ്ഞു " .
അതെ അഭിനയഹസ്തവും,നൃത്തഹസ്തവും,
ആശയസം‌വദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ് കേട്ടോ,ഒരു കൈ കൊണ്ട് കാണിക്കുന്ന അസം‌യുക്തം, രണ്ട് കൈകൾ ‍കൊണ്ട് കാണിക്കുന്ന സം‌യുക്തം എന്നിങ്ങനെ മുദ്രകൾ രണ്ട് വിധമുണ്ട്. വളരെ പ്രധാനപ്പെട്ടവയാണ്, നാട്യശാസ്ത്രപ്രകാരം അഭിനയഹസ്തങ്ങൾ 37 ആണ്‌ അതിൽ 24 എണ്ണം അസംയുക്തമാണ്‌.
ഈ 14 പേർക്കും പൂർണ്ണ അറിവ് ഭരതനാട്യതെ കുറിച്ച് ഉണ്ടായിരിക്കണം ശ്രദ്ധിക്കു,
ലക്ഷ്മി തുടർന്നു, അറിയാതവ കുറിച്ചെടുത്തോളു, "
"ശരി ടീച്ചർ " അവർ മറുപടി നൽകി
ലക്ഷ്മി തുടർന്നു,

പതാകം, ത്രിപതാകം, കർത്തരീമുഖം, അര്ദ്ധചന്ദ്രം, അരാളം, ശുകതുണ്ഡം, മുഷ്ടി, ശിഖരം, കപിന്ഥം, സൂചീമുഖം, പത്മകോശം, സർപ്പശിരസ്സ്, മൃഗശീർഷം, കാംഗുലം, അലപത്മം, ചതുരം, ഭ്രമരം, ഹംസാസ്യം, ഹംസപക്ഷം, സന്ദംശം, മുകുളം, ഊർണ്ണനാഭം, താമ്രചൂഡം, എന്നിവയാണ് നാട്യശാസ്ത്രത്തിൽ പറയുന്ന ഒരു കൈകൊണ്ട് കാണിക്കുന്ന 24 അസം‌യുക്ത മുദ്രകൾ.എഴുതിയോ എല്ലാരും ?".
"എഴുതി ടീച്ചറെ "അവർ മറുപടി നൽകി.

എന്നാൽ അടുത്തത് ശ്രദ്ധിക്കു
അഞ്ജലി, കപോതം, കർക്കടം, സ്വസ്തികം, കടകാവർദ്ധമാനം, ഉത്സംഗം, നിഷധം, ദോളം, പുഷ്പപുടം, മകരം, ഗജദന്തം, അവഹിത്ഥം, വർദ്ധമാനം എന്നിങ്ങനെ രണ്ട് കൈകൊണ്ട് കാണിക്കുന്ന 13 സം‌യുക്ത മുദ്രകളുണ്ട്.
കൂടാതെ,
നൃത്തഹസ്തങ്ങൾ 29 എണ്ണമാണ്. ചതുരശ്രം, ഉദ്വത്തം, തലമുഖം, സ്വസ്തികം, വിപ്രകീർണ്ണം, അരാളകടകാമുഖം, ആവിദ്ധവക്രം, സൂചീമുഖം, രേചിതം, അർദ്ധരേചിതം, ഉത്ഥാനവഞ്ചിതം, പല്ലവം, നിതംബം, കേശബന്ധം, ലതാഖ്യം, കരിഹസ്തം, പക്ഷവഞ്ചിതകം, പക്ഷപ്രദ്യോതകം, ഗരുഡപക്ഷം, ദണ്ഡപക്ഷം, ഊർദ്ധമണ്ഡലി, പാർശ്വമണ്ഡലി, ഉരോമണ്ഡലി, ഉര:പാർശ്വമണ്ഡലം, മുഷ്ടികാസ്വസ്തികം, നളിനീപത്മകോശം, അലപദ്മോൽബണം, ലളിതം, വലിതം എന്നിങ്ങനെയാണു 29 നൃത്തഹസ്തങ്ങൾ., എഴുതിയോ? എല്ലാരും ഇതൊക്കെ ഓർമ്മയിൽ സൂക്ഷിക്കണം കേട്ടോ, പിന്നെ പറയാനുള്ളത്,
അഭിനയഹസ്തങ്ങളും നൃത്തഹസ്തങ്ങളും ചേർത്ത് 66 മുദ്രകളുടെ പേരുകൾ നാട്യശാസ്ത്രത്തിലുണ്ടെങ്കിലും 64 മുദ്രകളുടെ ലക്ഷണങ്ങളേ പറഞ്ഞിട്ടുള്ളു... ഇടയിൽ ഒരു കാറിന്റെ ശബ്ദം, പെണ്ണുകാണൽ ചടങ്ങ് എല്ലാം മിന്നിമറയുന്നു.

ആലോചിച്ചു നിന്ന ലക്ഷ്മി നന്നായി വിയർക്കുന്നുണ്ടായിരുന്നു
"ഓ മലയാളത്തി പൊണ്ണാ പറ വാ ഇല്ലയേ,
എന്ന അമ്മായമ്മയുടെ ശബ്ദം ലക്ഷ്മിയുടെ
കാതിൽ മുഴങ്ങി, കണ്ണുകളില്‍ തന്റെ ഭർത്താവിന്റെ രൂപം ഭീഭത്സമായി കടന്നുകയറുന്നപോലെ അവൾക്ക് തോന്നി. ലക്ഷ്മിയുടെ കണ്ണുകൾ ചുവന്നു,കൈയ്യിലെ ചിലങ്കകൾ അവളുടെ ചിത്രത്തിലേക്ക് ആഞ്ഞുവീശി, ചുവരിൽ തട്ടിയ ചിലങ്കയുടെ മുത്തുകൾ ചിന്നി ചിതറി.
ക്രൂരമായ തമിഴ് സംസാരങ്ങൾ അവളുടെ കാതിൽ മുഴങ്ങി, ലക്ഷ്മി ഒരു മുഴുഭ്രാന്തിയെന്ന പോലെ അവിടുത്തെ എല്ലാ സാധനങ്ങളും വലിച്ചു എറിഞ്ഞു .

"സരസ്വതിയേ എന്താ ലക്ഷ്മിയുടെ നൃത്ത റൂമിന്നു ശബ്ദം കേൾക്കുന്നേ" ?
കൈയ്യിലെ പച്ചക്കറി സഞ്ചി കോലായിൽ വെച്ച് ലക്ഷ്മിയുടെ അച്ഛൻ കൃഷ്ണൻ അവിടേക്ക് ഓടി, ചായയുമായി എത്തിയ സരസ്വതി അമ്മ ചായ തിണ്ണയിൽ വെച്ച് അവിടെക്ക് ഓടി.
ഈ സമയം വലിച്ചിട്ട പെട്ടിയിൽ നിന്ന് തന്റെ വിദ്യാർത്ഥിയായ പ്രഭയുടെ ഫോട്ടം തെറിച്ചു വീണു...

അൽപ്പം ശാന്തമായി അവൾ അതെടുത്തു നോക്കി.. തന്റെ പൈതലെന്നവണ്ണം ലക്ഷ്മി അതു മാറോട് ചേർത്തു പിടിച്ചു ...
"എന്റെ കുഞ്ഞ് ... എന്റെ കുഞ്ഞ്... "
കണ്ണിൽ നിന്ന് വീണ കണ്ണീർതുള്ളികൾ
ചില്ലുപാത്രം പോലെ വീണുടഞ്ഞു...
അവൾ പതിയെ ചുവരിൽ ചാഞ്ഞു കൊണ്ട്
ഉറക്കെ പൊട്ടിക്കരഞ്ഞു...
ചുവരിലൂടെ വഴുതിനിലത്തിരുന്നു, പതിയെ ആ ശബ്ദം കുറഞ്ഞു വന്നു.

"മോളേ, മോളേ. വാർദ്ധക്യം ബാധിച്ച ആ രണ്ടു ജീവനുകൾ അവിടേക്ക് ഓടിയെത്തി,
സരസ്വതിയമ്മ അവളെ പിടിച്ചുകുലുക്കി ,"
പൊന്നുമോളേ, മോളേ "...
ലക്ഷമി പതിയെ അമ്മയുടെ മാറിലേക്ക് ചരിഞ്ഞു, ജീവൻ നിലച്ച ശരീരത്തിൽ മുറുകെ പിടിച്ച ആ ഫോട്ടോയുമായി .....

- ശൈലേഷ് പട്ടാമ്പി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഉടൻ പ്രതീക്ഷിക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ