പ്രവാസി

പ്രവാസി

പ്രവാസി

"പലവർണ്ണങ്ങളിലുള്ള അമ്പരതുമ്പികളായ കെട്ടിടങ്ങളും
മറ്റും കാട്ടി നമ്മെ മോഹിപ്പിച്ചു പ്രാവാസത്തിലേക്ക്
മാടി വിളിക്കും പ്രവാസനാട് !!!!!!

"അതു ,, പോലെ പലവർണ്ണത്തിലുള്ള പ്രകാശത്താൽ അണിഞ്ഞൊരുങ്ങിയ റാണിയായി നിന്നും
നമ്മെ പ്രവാസത്തിലേക്ക് മാടിവിളിക്കും,,

"ഇതെല്ലാം കണ്ടു മനസ്സിൽ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും നെയ്തു കൂട്ടി അറബിനാടുകളിൽ "പണം,, വല്ലതും കായ്ക്കുന്ന മരമുണ്ടാകും എന്നുള്ള സങ്കല്പങ്ങളും മനസ്സിൽ കുറിച്ചുള്ള പ്രവാസിയുടെ ലേബലിലേക്ക് വന്നെത്തിപെടുന്ന ഒരുവിഭാഗവും !!!!!!!

"നേർവിപരീതമായ ഒരു വിപാകം പ്രവാസികളായവരും ഉണ്ടിവിടെ,,

"ഇവർ സ്വപ്നം കണ്ടുവരുന്ന വർണ്ണങ്ങളും മോഹങ്ങളും ഏറെയും പച്ചയായ ജീവിതങ്ങളാകും,,

" എന്താണെന്നുവെച്ചാൽ ഒരു
വിഭാഗത്തിന് താമസിക്കുവാൻ ഒരുവീട് വെക്കുവാനായി സ്വപ്നം കണ്ടുവരുന്നവരാകും !!!!

"നാട്ടിൽ നിത്യേന ജോലിക്കെല്ലാം പോകുന്നവരുമാകും
"ജോലി ചെയ്താൽ "ഇന്നു, അത്യാവശ്യത്തിനുള്ള കൂലിയൊക്കെ കിട്ടും അതു കൊണ്ട് ഒരുകുടുംമ്പം പട്ടിണി ഇല്ലാതെ കഴിഞ്ഞു പോകാമെന്നല്ലാതെ വേറൊന്നിനും ബാക്കിയുണ്ടാവില്ല !!!!!

" ചിലപ്പോൾ ഒരു മാസം കഴിയുമ്പോൾ എന്തെങ്കിലും കുറച്ചൊക്കെ
മിച്ചം വന്നാലും
"അപ്പോഴേക്കും കുഞ്ഞുങ്ങൾക്കോ മറ്റോ വല്ല ഹോസ്പിറ്റൽ കേസും വരും,,

"അപ്പോൾ അതോടെതീർന്നു സേവ്ചെയ്ത ബാലൻസ് !!
"ഇനി അതുമല്ലെങ്കിൽ വേറെയെന്തെങ്കിലും അത്യാവശ്യം അന്നേരം നമ്മുക്കിടയിലേക്ക് വില്ലനായി കടന്നുവരും,!!!!!!!!!!!!!!!

" ഇനി മറ്റുചിലർക്കാകട്ടെ പെണ്മക്കൾ വളർന്നു വരുന്നത്കണ്ട്‌ മനസ്സിൽ വിഷമത്തിന്റെ മാറാപ്പും പേറി വരുന്നവരും,,
" പെണ്മക്കൾ വളർന്നു പൂരനിറഞ്ഞു നിന്നിട്ടും ഒരു ഗെതിയും പരഗതിയുമില്ലാതെ കണ്ണീരിൽ കുതിർന്ന സ്വപ്നങ്ങളും പേറി വരുന്നവരും പ്രവാസത്തിലേക്ക് വന്നെത്തിപ്പെടുന്നു !!!!!!

"ഇനി വേറെ ചിലരുണ്ട് ഇതല്ലതെ ബിസിനസ്സും മറ്റുമായി പ്രവാസിയായവരും തരക്കേടില്ലാത്ത ശമ്പളങ്ങൾ കൊണ്ട് ഒരല്ലലും അറിയാതെ ജീവിതം ആനന്തകാരമാക്കി തീർക്കുന്നവരുമുണ്ട്,,

" വേറൊരു തരക്കാരുണ്ട് ഇതെഴുബോൾ നെറ്റിചുളിയുന്നവരുണ്ടാകും ചുളിഞ്ഞാലും വേണ്ടില്ല ഞാനെഴുതുന്നത്
സത്യംമാത്രം !!!
" അവർ വാർധക്യ കാലത്ത് മാതാപിതാക്കൾക്ക് താങ്ങും തണലുമായി നില്ക്കേണ്ടസമയം സ്വന്തം കാര്യംമാത്രം നോക്കി ജീവിക്കുന്ന ഒരുവിഭാഗം പ്രാവസിയും ഉണ്ടിവിടെ,,

"കൂട്ടിലിട്ടു വളർത്തുന്ന വളർത്തു മൃഗങ്ങളെപോലെ മാതാപിതാക്കളെ വല്ല ശമ്പളം കൊടുത്തു നിർത്തുന്ന വേലക്കാരുടെ അനുസരണയിൽ കൂട്ടിലിട്ടു കൊണ്ട് വൈഫുമായി സുകിച്ചു ജീവിക്കുന്നവരുമുണ്ട്,,
" അവർകൊക്കെ നാട്ടിൽ നിൽക്കുവാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരല്ലാത്തവരുമാണ്,,

"ഇട്ടു മൂടുവാനുള്ള സ്വത്തുക്കൾ ഉള്ളവർ ഇവർ നാട്ടിലേക്ക് വരാറുമില്ല അച്ഛനെയും അമ്മയേയും കാണാൻ പോലും അവർക്ക് സമയം തീരെയുണ്ടാവില്ല

"നേരെ മറിച്ചു അവർ വല്ല ഭൂമിയോ
മറ്റോ വാങ്ങിക്കുന്നതിനും വൈഫിന്റെ വീട്ടിൽ വല്ല നൂല് കെട്ടുണ്ടങ്കിലും വരുവാൻ സമയം കണ്ടെത്തുന്ന സമൂഹത്തിൽ വലിയ വിലയുള്ളവരും,,

" നാട്ടിലുള്ളവരാകട്ടെ
എല്ലാവർക്കും "ഒരേ പേരിട്ടുവിളിക്കുന്നു
"ഗൾഫുകാരൻ !!!!!!!!!!!!!!!!!!!!!!

- സിദ്ദിഖ് പുലാത്തേത്ത്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സിദ്ദിഖ് പുലാത്തേ ത്ത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിലെ. കൊന്നല്ലൂർ എന്ന സ്ഥലത്ത് താമസിക്കുന്നു. ഞാനും ഭാര്യയും ഒരു മകനും.ഉപ്പയും ഉമ്മയും നാലു സഹോദരന്മാരും അടങ്ങുന്ന കുടുംബം. ഇപ്പൊ വിദേശത്ത് ദുബായിൽ ജോലി ചെയ്യുന്നു.. അല്ലറ ചില്ലറ കുത്തികുറിക്കലുകളുമായി. Fb യിൽ തുടരുന്നു ഞാൻ കൂടുതൽ തുടർക്കഥയാണ് എഴുതാറുള്ളത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ