എന്റെ ആതിര (novel)

എന്റെ ആതിര (novel)

എന്റെ ആതിര (novel)

 ഈ വിവാഹമെന്ന ഒരു മോഹവും എന്റെ മനസ്സിലേക്ക് കടന്നു കൂടാത്ത ഒരു കാലമുണ്ടായിരുന്നെനിക്ക് എന്തിന് ഈ ആതിരയെ ഞാൻ കണ്ടു മുട്ടുന്ന അന്നുവരേയും എനിക്കങ്ങിനെയുള്ള ഒരു മോഹവും ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നില്ല,,

എന്റെ കൂട്ടുകാരിൽ ചിലർ പറയുന്നപോലെ
എങ്ങിനെയുള്ള പെണ്ണാവണം എനിക്ക് ഭാര്യയായി വരേണ്ടതെന്നുള്ള ഒരു കുന്തവുമീ സ്വപ്നങ്ങളിൽ പോലും വന്നെന്റെ മനസ്സിനെ ചാഞ്ചാടിച്ചിരുന്നില്ല എന്ന് പറയുന്നതാകും ശെരി
ചില സമയങ്ങളിൽ എന്റെ കൂട്ടുകാരുമൊത്ത്. വഴികിട്ടൊരു ഒത്തു ചേരലുണ്ട് അവിടെന്ന് കേൾക്കുന്നതാ ഇതൊക്കെ ചിലരാണെങ്കിൽ കട്ട വെടി പൊട്ടിക്കുകയും ചെയ്യും. ഒടുക്കത്തെ തള്ളുമാകും തള്ളുക
ഈ തള്ളുന്ന സമയങ്ങളിലാ ഇതുപോലുള്ള വിഷയങ്ങൾ കടന്നുവരുന്നത്
ഒരുത്തൻ കെട്ടാൻ പോകുന്ന പെണ്ണിന് തലമുടി നല്ല നീളമുള്ളവളായിരിക്കണം. വേറൊരുത്തന് നല്ല വെളുത്ത സുന്ദരിയായ. പെണ്ണ് വേണം ഭാര്യയായി കിട്ടാനെന്നൊക്കെയുള്ള. തള്ളാകും എന്റമ്മോ,,

ഇവന്മാരെ. കണ്ടാൽ അവർക്കും കൂടി തോന്നേണ്ടേ ഇവന്മാർക്ക്. കഴുത്ത് നീട്ടി വെറുതെ ജീവിതം നായ നാക്കിയപോലെയാക്കി. തീർക്കണോ എന്ന്
ഈ വിവാഹത്തെ കുറിച്ചുള്ള ഓരോ സംസാരത്തിനിടക്ക് പലപ്പോഴും കൂട്ടുകാർക്കിടയിൽ വരുന്ന ഓരോ സങ്കല്പങ്ങളാണിത് പക്ഷെ അവരെല്ലാം ആഗ്രഹിച്ചിരുന്നത് പോലുള്ള ഭാര്യമാരെയാണോ എന്നിട്ടവർക്ക് കിട്ടിയത്
അല്ലായിരുന്നു ഒരിക്കലുമല്ലായിരിന്നു എന്നതാണ് സത്യം ,,

അവരെല്ലാം കണ്ട സ്വപ്നങ്ങൾ വെറും പാഴ് സ്വപ്നങ്ങളായി മാറി
എന്നാൽ യാതൊരുവിധ ദിവ്യ സ്വപ്നങ്ങളോ അഴകേറും മോഹ വലയമോ നെയ്യാതിരുന്ന
എന്റെ ഹൃദയ ചെപ്പിനകത്തേക്ക് ആരോ കൊണ്ടുവന്നു കുടിയിരുത്തിയ ദേവതയല്ലേ എനിക്കെന്റെ ആതിര
എന്റെ ആതിരയെ ദൈവമായിട്ടെനിക്കെത്തിച്ചു തന്ന ദേവത തന്നെയായിരുന്നു
അതല്ലേ അവളെന്റെ അമ്മയുടെ കൈകളിൽ പിടുത്തമിടാനുള്ള കാരണവും

അവളെ എനിക്ക് കിട്ടിയത് കോഴിക്കോട് നിന്നും എറണാങ്കുളത്തെക്കുള്ള സൂപ്പർ ഫാസ്റ്റിൽ നിന്നാ.
ഞാനും അമ്മയുമിരിക്കുന്ന സീറ്റിന്റെ ഒരു വശത്തായി ഞങ്ങൾ വന്നു കയറുന്നതിന്ന് മുൻപേ വന്നു ഇരിപ്പുറപ്പിച്ചിരിന്നു ആ സീറ്റിലവൾ
പിന്നീടാണ് ഞാനും അമ്മയും ഈ ബസ്സിൽ വന്നു കയറിയതും അവളുടെ തൊട്ടടുത്തായി അമ്മയും പിന്നെഞാനും ഇരിപ്പുറപ്പിച്ചതും
അതും രാത്രി പത്തുമണിക്ക് കോഴിക്കോട് നിന്നും എറണക്കുളത്തേക്കുള്ള. ബസ്സിലാ
ആ യാത്രയ്ക്കിടയിൽ അമ്മ അവളോട് എന്തൊക്കയോ ചോദിച്ചറിയാനായി ശ്രമം
നടത്തിയിരുന്നു ആരാ കൂടെയുള്ളെതെന്നും
എവിടെ പോകുന്നെന്നുമെല്ലാം
പക്ഷേ അവളൊന്നിനും തന്നെ റീപ്ലെ നൽകാതെ പുറത്തേക്ക് നോക്കി ഒരേ ഇരിപ്പായിരുന്നു ,,

അമ്മയുടെ ഈ സംസാരം കേട്ടത് കൊണ്ടാ
ഞാൻ അവളെ ശ്രദ്ധിച്ചത് തന്നെ
ഈ രാത്രിയിൽ പുറത്തേക്ക് നോക്കിയാൽ
എന്ത് കാണാനാ.
പട്ടണത്തിലാണെങ്കിൽ പിന്നെ കുറച്ചു കടകളെങ്കിലും കാണാമെന്ന് കണക്കാക്കാം കടകളുടെ നിറമുള്ള കാഴ്ചഭംഗിയും അതുപോലെ കുറച്ചാളുകളെയും കാണാമെന്നാല്ലാതെ
ഇവിടെ അത്തരം കാഴ്ചക്ക്പോലും വഴിയില്ല കാരണം
ഞങ്ങൾ യാത്ര ചെയ്യുന്ന ഈ ബസ്സിപ്പോൾ രാമനാട്ടുകരയും പിന്നിട്ട് വിജനമായ വഴിയിലൂടെയാണിപ്പോൾ ബസ്സ്‌ നീങ്ങി കൊണ്ടിരിക്കുന്നത് ഈ കുട്ടിയുടെ പുറത്തേക്കുള്ള നോട്ടമെന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ഈ കുട്ടി എന്താ നോക്കുന്നതെന്നറിയാനായി
ഞാനും വെറുതെ പുറത്തേക്ക്. ഒന്നു നോക്കി. എനിക്കവിടെ ഒരു കാഴ്ചയും കാണാൻ കഴിഞ്ഞില്ല വെറും ഞാനീ പോകുന്ന വഴികളെയും ഞാൻ കോഴിക്കോട്ടേക്ക് പോകുന്ന നേരം കണ്ട വഴിയോര കാഴ്ചകളെയുമെല്ലാം കൂരിരുൾ പുതപ്പിനാൽ പുതച്ചു മൂടിക്കിടക്കുന്ന രാത്രിയേയല്ലാതെ ,,

അന്നേരം ഒന്നെനിക്ക് തീർച്ചയായി
ഈ കുട്ടിക്കെന്തോ മെന്റൽ പ്രോബ്ലം ഉണ്ടെന്നത്

ഞാൻ പിന്നീടങ്ങോട്ട് ശ്രദ്ധിചതുമില്ല
ഞാനെന്റെ മൊബൈലിലെ പാട്ടും കേട്ടൊണ്ട് ഞാനിരിക്കുന്ന ഈ സീറ്റിലേക്ക് പതുക്കെ ചാഞ്ഞു
പിന്നീടെന്ന. അമ്മയുടെ ചുമലിൽ നിന്നും എന്റെ തല പിടിച്ചു പൊക്കി കൊണ്ട് അമ്മ വിളിച്ചെഴുന്നേല്പിച്ച സമയത്താ
ഞാൻ ഉണർന്നൊള്ളു അമ്മയെന്നോട് പറയുകയും ചെയ്തു മോനെ ശ്രീകുട്ടാ നമ്മുക്ക് ഇറങ്ങുവാനുള്ള സ്ഥലമായി വരുന്നു
ഇനിയുറങ്ങികളയല്ലേ മോനെ എന്ന്

ഞാൻ ഇരു കൈ കൊണ്ടും കണ്ണൊന്ന് തിരുമ്മി കോട്ടുവാ. ഇട്ടോണ്ട്. പരിസര ബോധം വീണ്ടെടുത്തു
ഈ അമ്മ പറഞ്ഞത് വളരെ ശെരിയാ. ബസ്സപ്പോൾ ചങ്കു വെട്ടിയിൽ. ആളുകളെ ഇറക്കി കൊണ്ടിരിക്കുകയാ ഇനി രണ്ടു. സ്റ്റോപ്പ് കൂടെ കഴിഞ്ഞാൽ ഞങ്ങൾക്കും ഇറങ്ങാനുള്ള സ്ഥലമായി
ഈ ബസ്സും. പകുതിയോളം കാലിയായതുപോലെ തോന്നിയെനിക്ക്ക്ക്
ബസ്സിലുണ്ടായിരുന്ന മുഴുവൻ സ്ത്രീകളും അവിടെ ഇറങ്ങിയിരിക്കുന്നു എന്റെ അമ്മയും ഈ കുട്ടിയും ഒഴികെ ,,

മലപ്പുറവും അതുപോലെ ഈ കോട്ടക്കൽ പരിസരങ്ങളിൽ. ഉള്ളവരുമാണ് അവിടെ ഇറങ്ങുക കോട്ടക്കൽ സ്റ്റാന്റിലേക്ക് ദൂര യാത്ര ബസ്സുകൾ കയാറാത്തതിനാൽ. അവിടെ. ഇറങ്ങി നടന്നു പോകണം സ്റ്റാന്റിലേക്ക്
അവിടുന്ന് കുറച്ചു പുരുഷ ഹാരങ്ങൾ കയാറുകയുണ്ടായി ഈ ബസ്സിൽ
ആ കയറിയവയിൽ പകുതിയിലധികവും
ബംഗാളികളെന്നാണ് തോന്നുന്നത് ആ സംസാരവും കണ്ണി കണ്ട ലഹരി കളുടെ. വാസനയും കൊണ്ട്. അങ്ങിനെയാ തോന്നുന്നത് ,,

അവിടെന്നങ്ങോട്ട് ഞങ്ങൾ ബസ്സിറങ്ങുവോളം എന്റെ അമ്മ അമ്മയുടെ തോൾമുണ്ടു കൊണ്ട് വായും മൂക്കും അടച്ചു പിടിച്ചായിരുന്നു ഇരുന്നിരുന്നത്
ഞാൻ അമ്മയുടെ ഈ മാസ്‌ക്കണിയൽ ശ്രദ്ധിച്ച. നേരമാണ്
അവളുടെ ഒരു തരം പരിഭ്രാന്തിയും അവളുടെ മുഖത്തൂടെ ഒഴുകിവരുന്ന കണ്ണുനീർ തുള്ളികളും എന്റെ കണ്ണിലുടക്കിയത്
ഞാൻ അമ്മയെ പതുക്കെ എന്റെ കൈ കൊണ്ട് തോണ്ടിവിളിച്ചു കണ്ണുകൊണ്ട് മുദ്രകൾ എയ്തു ശ്രദ്ധപ്പിച്ചു
അമ്മ. ആ കുട്ടിയെ പതുക്കെ ചുമലിൽ തട്ടി വിളിച്ചതും ആ കുട്ടി വിങ്ങിപൊട്ടികൊണ്ടു. അമ്മയുടെ ചുമലിലേക്ക് ചാഞ്ഞു
ഞാൻ ബസ്സിനുള്ളിലൊന്ന് വീക്ഷണം നടത്തി ഈ സീൻ കണ്ട് കുട്ടിയുടെ കൂടെയുള്ള ആരെങ്കിലും ഇത് ശ്രദ്ധിക്കുന്നുണ്ടോന്നറിയാനായി ആരുമില്ല

ഈ ബംഗാളികൾ പോലും ഇങ്ങോട്ട് ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായി
ഞങ്ങൾക്ക് ഇറങ്ങുവാനുള്ള സ്ഥലമെത്തി പുത്തനത്താണി ഇറങ്ങുവാനുള്ളവർ ഇറങ്ങുക എന്ന് പറഞ്ഞുകൊണ്ട് ബസ്സവിടെ നിന്നതും
ആദ്യം ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് അമ്മയുടെ കൈ പിടിച്ചു എഴുന്നേല്പിക്കുവാനായി അമ്മ എഴുന്നേറ്റതും
അമ്മയുടെ കയ്യിൽ ആ കുട്ടി അതായത് എന്റെ ആതിര മുറുകെ പിടുത്തമിട്ടു കൊണ്ട് അമ്മയുടെ മുഖത്തേക്ക് ദയനീയമായ ഒരു നോട്ടവും നോക്കി നിൽക്കുന്നു അമ്മയാണെങ്കിൽ ആ കൈ വിടുവിക്കാൻ ശ്രമിച്ചിട്ടൊട്ടും ആ കുട്ടിയാണെങ്കിൽ പിടി വിടുന്നുമില്ല
അവസാനം. അമ്മയുടെ മുഖഭാവവും മാറി ഇപ്പൊ കരയുമെന്ന ഭാവത്തിലായി
എന്നിട്ടെന്നെ നോക്കി കൊണ്ട് എന്തോ സംസാരിക്കുവാനായി തുനിഞ്ഞതും ഞാനതിനെ തടയിട്ടുകൊണ്ട് അവളെയും
കൂടെ ഇറക്കുവാനായി വീണ്ടും കണ്ണുകളാൽ
മുദ്രകൾ കാട്ടിക്കൊടുത്തു
ഇല്ലായിരുന്നെങ്കിൽ. ഈ ബസ്സിലിപ്പോൾ നല്ലൊരു സീനുണ്ടാകുമെന്ന് എനിക്ക് തോന്നി
കാരണം ,,
എന്താ നിങ്ങളമ്മയും മകളും
ബസ്സിൽ വെച്ചാണോ സ്നേഹപ്രകടനം കാണിക്കുന്നെ അതൊക്കെ വീട്ടിലെത്തിയിട്ടു പോരേയെന്ന് ഏതോ ഒരു തെണ്ടി വിളിച്ചു ചോദിച്ചു

.........................................................................................................................................................................

ഭാഗം 2 

 ഏതായാലും ബസ്സിൽ നിന്നുമിറങ്ങിയതിന്ന്
ശേഷമാകാം ഇനിയെന്താ ആ കുട്ടിയുടെ തീരുമാനം എന്നറിയുന്നെതെന്ന് കരുതി ഞാനാദ്യമിറങ്ങി..

കൂടെ എന്റമ്മയും .അമ്മയുടെ കൈ ആ പിടിത്തത്തിൽ നിന്നും പിടി വിടാതെ തന്നെ
അവളുമിറങ്ങി അമ്മയുടെ കൂടെ തന്നെ

ബസ്സിറങ്ങിയതിനു ശേഷം തൊട്ടടുത്തായുള്ള ആ ബേക്കറിയുടെ സൈഡിലേക്ക് മാറിനിന്ന് കൊണ്ട് ഞാനമ്മയോട് പറഞ്ഞു.

അമ്മാ അവൾക്കിനി എവിടേക്കാണാവോ പോകേണ്ടതെന്ന് അമ്മയൊന്നു ചോദിച്ചു നോക്കിക്കെ അവളോട്.,,
ഈ.. രാത്രിയിലീ കുട്ടിയെ തനിച്ചിത്രയും ദൂരം യാത്രക്ക് അനുവാദം കൊടുത്തു പറഞ്ഞു വിട്ട ആ..അമ്മമാരെ വേണം ആദ്യം പിടിച്ചു മുളകെഴുതാനെന്ന്.
അന്നേരത്തെ എന്റെയാ ചൂടിൽ ഞാനതും പറഞ്ഞു അമ്മയോട് ഈ പറഞ്ഞ കൂട്ടത്തിൽ

അതൂടെ കേട്ടതും എന്റെ അമ്മയുടെ മുഖമൊന്നൂടെ വാടി തളർന്നു ചേമ്പിൻ തണ്ടുപോലെയായി....

അല്ല എന്റെ അമ്മയുമൊരു അമ്മ തന്നെയല്ലേ അവളെ പ്രസവിച്ചില്ല എന്നല്ലേയുള്ളൂ.
അന്നേരമൊന്നു കാണേണ്ടത് തന്നെയാ എന്റമ്മയുടെ ഈ.. മുഖം
ആ.. പാവമാകെ പേടിച്ചു വിറളി പിടിച്ചു നിൽക്കുകയാ.,,

വിഷമം കടന്നാൽ പിന്നമ്മയുടെ കാര്യമാണെങ്കിൽ. വളെരെ മോശാ..
ഈ പ്രഷർ കൂടും അമ്മക്ക് അതാണെങ്കിൽ നല്ലോണം അടിച്ചു കയറുകയും ചെയ്യും അതൊരഞ്ചാറ് വർഷമായി തുടങ്ങീട്ടിപ്പൊ അങ്ങിനെ പ്രഷർ കൂടിക്കഴിഞ്ഞാൽ പിന്നെപ്പൊ നിലം പതിച്ചെന്നു നോക്കിയാൽ മതി ഈ അമ്മ നിന്ന നിൽപ്പിൽ ചിലപ്പോൾ ഡിം എന്നൊരു ശബ്ദം കേൾക്കാം. നോക്കുമ്പോൾ യാതൊരനക്കവുമില്ലാതെ അമ്മയവിടെ കിടക്കുന്നതാകും പിന്നീട് നമ്മള് കാണുന്നത്..,,

അതു കൊണ്ട്. ഞാനീ അമ്മയെ ഇപ്പൊ
തനിച്ചൊരിടത്തും വിടാറൂമില്ല ഞാനാണെങ്കിൽ ഈ ദൂരസ്ഥലത്തേക്കൊന്നും. അധികമായി യാത്രകളൊന്നും പോകാറുമില്ല..,,

അമ്മക്കിങ്ങിനെ. ഒരസുഖമുള്ളതിനാൽ എനിക്ക് ഗെൾഫിലേക്കുള്ള ഒരുപാട് നല്ല നല്ല ജോലികൾക്കുള്ള ചാൻസ്സ് എന്റെ കൂട്ടുകാർ തരപ്പെടുത്തിയിട്ടും ഞാനവിടെക്കൊന്നും പോകാതെ ഞാനെന്റെമ്മയെ ചുറ്റി പറ്റി ഇവിടെ തന്നെ ഇങ്ങിനെ കഴിഞ്ഞു കൂടിയത്....

ഹൊ,, ഭാഗ്യത്തിനാണിന്ന് അങ്ങിനെയുള്ള യാതൊരു അനർത്ഥങ്ങളുമുണ്ടായില്ല ഇന്നു ദൈവം കാത്തു എന്ന് പറഞാൽ മതി...

എങ്ങിനെയൊക്കെയോ ഈ അമ്മയുടെ നാവൊന്നു അനങ്ങി കിട്ടി ഇന്ന്.
എനിക്കതു കണ്ടു സമാധാനമായി..

ചെറിയൊരു ഒച്ചയടച്ചപോലുള്ള സംസാര മായിരുന്നാൽ കൂടി അമ്മ അവളോട് ചോദിച്ചു..??

മോളെ നിനക്കെവിടേക്കാ പോകാനുള്ളതെന്ന് ഒന്നു പറഞ്ഞാൽ ഞങ്ങൾ നിന്നെ അവിടെ കൊണ്ടു ചെന്നാക്കാം എന്നിട്ടെ ഞങ്ങൾ വീട്ടിലേക്ക് പോകുന്നൊള്ളു
കോഴിക്കോട്ടേക്ക് നീ തനിച്ചെന്തിനു വേണ്ടി
പോയതാ കുട്ടീ....

ഇന്നത്തെ. കാലഘട്ടത്തേ കുറിച്ച് കുട്ടിക്കറിയില്ലേ കുട്ടി യീ വാർത്തകളൊക്കെ കാണാറില്ലേ മോളെ
നമ്മെപ്പോലെ പെണ്ണുങ്ങൾക്കിന്ന് പകലു പോലും തനിച്ചു പുറത്തിറങ്ങാൻ പറ്റാത്ത കാലമാണിത് മോളെ,,

അമ്മയുടെ ഈ സംസാരം മുഴുവനും ഞാനും ശ്രദ്ധിച്ചു കേട്ടു കൊണ്ടു തന്നെയാ നിൽക്കുന്നത്
ആ.. കുട്ടിയാണെങ്കിൽ അപ്പഴും കമാ എന്നൊരക്ഷരം മിണ്ടാതെ തലയും കുമ്പിട്ടു അമ്മയുടെ കൈ പോലും വിടുവിക്കാതെ ആ.. പഴയ പടി ഒരേ നിൽപ്പു തന്നെയാ..

സത്യത്തിൽ അപ്പഴാ എനിക്ക് ഈ കുട്ടിയുടെ കാര്യത്തിൽ എവിടെയോ എന്തോ ഉണ്ടായിട്ടുണ്ടെന്നു ചെറുതായി തോന്നി തുടങ്ങിയത്...

ഇനി കോഴിക്കോട് വല്ല ജോലിക്കോ അതോ വല്ല. ആശുപത്രികളിലോ പോയിട്ടും മടങ്ങി വരുന്ന യാതൊരു ലക്ഷണവും ഈ കുട്ടിയിൽ കാണുന്നുമില്ല എന്നത്
കുട്ടിയുടെ ഈ ഡ്രസ്സിൽ പോലും അങ്ങിനെ കാണാൻ കഴിയില്ല കാരണം ഒരു യാത്രക്ക്‌ നമ്മളതേ ആണായിരുന്നാലും. ഇനി പെണ്ണായിരുന്നാലും ഒരുങ്ങുന്ന നേരം എത്ര പാവപ്പെട്ടവരായിരുന്നാലും കഴുകി വെടിപ്പാക്കിയ ഡ്രസ്സല്ലേ അണിയു.. ,,

പക്ഷേ ഇവളെ കണ്ടാൽ ആ.. വഴിക്ക് ചിന്തിക്കാനും വഴിയില്ല ഈ കുട്ടിയുടെ ഡ്രസ്സിൽ നോക്കിയാൽ കാണാം അപ്പടി കരിയും മണ്ണുമാ ,,

എനിക്ക് തോന്നി ഇനിയിവിടെയും നിന്നു കൊണ്ടു അധികനേരമീ സംസാരവും തുടരുന്നതിൽ അർത്ഥമില്ലെന്ന്..

ഈ.. ഓട്ടോക്കാർ തമ്മിൽ കൂടിനിന്ന്
ഞങ്ങളെ നോക്കി എന്തൊക്കെയോ കുശു കുശുക്കുന്നുമുണ്ട് ഇടയ്ക്ക് ചിലരടുത്തു വന്ന് എവിടേക്കാ പോകേണ്ടെന്നുമെല്ലാം നമ്മെ വളരെ അടുത്തറിയാവുന്ന ആളുകളെ പോലെ അടുപ്പം നടിച്ചു ഞങ്ങളുടെ അടുത്തേക്ക് പയ്യെ പയ്യെ അടുത്തു കൂടുന്നുമുണ്ട്..,,

ഒന്നാമതപ്പോൾ സമയം രാത്രി പതിനൊന്നേമുക്കാലായിരിക്കുന്നു ഇനിയുമിവിടെ ഈ. നിൽപ്പത്ര. പന്തിയല്ലായെന്ന് ബോധ്യമായതിനാൽ ഞാനമ്മയോട് പറഞ്ഞു അമ്മാ..
നമ്മുക്കിവിടെന്നു ഇനി വല്ലതും കഴിച്ചിട്ട് വീട്ടിലേക്ക് പോകാം അല്ലാതെ വീട്ടിലൊന്നുമിനി. കഴിക്കാൻ കാണില്ലല്ലോ
നമ്മൾ രണ്ടുമിവിടെന്ന് കാലത്ത് ഇറങ്ങിയതല്ലേ..,,

ഇനി വീട്ടിൽ ചെന്നാലും വല്ലതും വെച്ചുണ്ടാക്കിയിട്ടു വേണ്ടേ കഴിക്കാനായി
വാ നമുക്കാ ഹോട്ടലിലേക്ക് പോകാമെന്ന് പറഞ്ഞു അവരെയും കൂട്ടി
ഞാനാ ഹോട്ടലിലേക്ക് കയറി
ഉടനെ അമ്മ പറഞ്ഞു മോനെ ഇവിടെ എന്താ ഉള്ളതെന്ന് വെച്ചാൽ നമ്മുക്ക് വാങ്ങിച്ചു വീട്ടിൽ കൊണ്ടു ചെന്നു കഴിക്കാമെന്ന്

ശെരിയാ ആ.. കാര്യം ഞാൻ ഓർത്തില്ലായിരുന്നു ഈ അമ്മക്ക് ഒരു ഹോട്ടലിൽ കയറിയും ഭക്ഷണം കഴിച്ചു ശീലമില്ല. എന്നുള്ളത്..

ഈ അമ്മ കാരണം പല യാത്രകളിലും ഞാനെന്റെ വിശപ്പിനെ അടക്കിയൊതുക്കി മാറ്റി നിർത്തപ്പെട്ടിട്ടുണ്ട് പല പ്രാവശ്യവും,,

ഈ... ഹോട്ടലാണെങ്കിൽ അന്നേരം. അടക്കാനുള്ള
തെയ്യാറെടുപ്പിലുമാ ജീവനക്കാരെല്ലാം ഓരോരോ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാ.
അതിലൊരാൾ
ഞങ്ങളുടെ യീ അകത്തേക്കുള്ള കടന്നുവരവ് കണ്ടയുടനെ ഒരു വെയ്റ്ററാണെന്നു തോന്നുന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു.

പൊറോട്ടയും ബീഫ് ചില്ലിയും മാത്രമേ ഉള്ളു
അതും ബീഫ്. രണ്ടു പ്ലൈറ്റെ കാണൂവെന്നും
പക്ഷേ അതും പാർസ്സിലാണെങ്കിലേ നടക്കു ഹോട്ടൽ അടക്കുവാനുള്ള സമയമായി. ഞങ്ങൾക്ക്
പോലീസിന്റെ മുന്നറിയിപ്പുള്ളതാ. പന്ത്രണ്ട് മണിക്ക് ശേഷം കട തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ലെന്ന്....

അതു കുഴപ്പമില്ല ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുപോക്കോളാ
പക്ഷേ അമ്മയീ ബീഫ് കഴിക്കില്ല വേറെന്തെങ്കിലും കാണുമോ എന്നാരാഞ്ഞു ഞാൻ...

ആ.. ചേട്ടൻ പറഞ്ഞു ചിലപ്പോൾ ഊണിന്റെ ബാക്കി വന്ന സാമ്പാർ കാണും അതു മതിയെങ്കിൽ തരാം വേറൊന്നും കാണില്ലെന്ന്
ഞാൻ.ഓർഡർ നൽകി ഉള്ളതെങ്കിൽ ഉള്ളത്
രണ്ടു ബീഫിനും. സാമ്പാറിനും പൊറോട്ടക്കും
അന്നേരം അമ്മ വീണ്ടുമെന്നോട് ചോദിച്ചു ശ്രീകുട്ടാ. അപ്പൊ ഈ കുട്ടിയോ എന്ന്

ഞാൻ പറഞ്ഞു അമ്മയീ കുട്ടിയെ യിപ്പോ വീട്ടിലേക്ക് കൂട്ടിക്കോ നേരം പുലർന്നതിന്ന് ശേഷം എന്താന്ന് വെച്ചാൽ നമ്മുക്ക് ആലോചിക്കാമെന്നും പറഞ്ഞു ഞാൻ,,

ഹോട്ടലീന്നീ പാർസ്സിലും വാങ്ങിച്ചു ഓരോട്ടോയും പിടിച്ചു നേരെ. വീട്ടിലേക്ക് വെച്ചു പിടിച്ചു ഞങ്ങൾ.

ഈ കുട്ടി അന്നേരവും. മൗനിയായി തന്നെ ഇരുന്നൊള്ളു യാതൊന്നും മിണ്ടാതെ..

അങ്ങിനെ ഞങ്ങൾ വീട്ടിലെത്തി പെട്ടെന്ന് കുളിയും ഭക്ഷണവും കഴിഞ്ഞു
അമ്മയോട് ഞാൻ കിടക്കുന്നെന്നും പറഞ്ഞു ഞാനെന്റെ മുറിയിലേക്ക് കടന്നു...

ഇനി നാളെ വെളുപ്പിന് അഞ്ചുമണിക്ക് ഇന്നത്തെപ്പോലെ എനിക്കിനി വീണ്ടും എഴുന്നേൽക്കാനുള്ളതാ കടയിലേക്കുള്ള അയിറ്റംസ് വാങ്ങിക്കുവാൻ ഇനി ഞാൻ ചെന്നു വേണം ജോലിക്കാരനെ കുന്നംകുളത്തേക്ക് വിടുവാനായിട്ട്,,

അമ്മയുടെ അസുഖം മൂലം ഞാനവനെയാ സാധാരണ അവിടേക്കയക്കാറുള്ളത്
മൊബൈലിൽ അലാറവും വെച്ചു ഞാനൊന്നു കിടന്നേയുള്ളൂ.
പിന്നീടലാറം അടി തുടങ്ങിയതാ ഞാൻ കാണുന്നത് ,,,,

( തുടരും...)

- സിദ്ദീഖ് പുലാത്തേത്ത്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സിദ്ദിഖ് പുലാത്തേ ത്ത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിലെ. കൊന്നല്ലൂർ എന്ന സ്ഥലത്ത് താമസിക്കുന്നു. ഞാനും ഭാര്യയും ഒരു മകനും.ഉപ്പയും ഉമ്മയും നാലു സഹോദരന്മാരും അടങ്ങുന്ന കുടുംബം. ഇപ്പൊ വിദേശത്ത് ദുബായിൽ ജോലി ചെയ്യുന്നു.. അല്ലറ ചില്ലറ കുത്തികുറിക്കലുകളുമായി. Fb യിൽ തുടരുന്നു ഞാൻ കൂടുതൽ തുടർക്കഥയാണ് എഴുതാറുള്ളത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ