എന്റെ ഓണം

എന്റെ ഓണം

എന്റെ ഓണം

 "എനിക്കുമുണ്ടൊരു ഓണം പക്ഷെ എന്റെയോണം ഈ ഓണനാളിൽ അല്ലെന്നു മാത്രം

എന്റെ ഇന്നത്തെ ഓണം എന്റെ മനസ്സിനുള്ളിൽ മാത്രം ഒതുങ്ങി കൂടിയിരിക്കുന്നു എന്ന് മാത്രം

ഈ ഓണ നാളുകളേ പോലുള്ള ആഘോഷ ദിവസങ്ങളിലേ എനിക്കെന്തെങ്കിലുമൊക്കെ അധികമായി കിട്ടൂ ഇവിടെന്ന്‌
മറ്റുള്ള സാദാരണ ദിവസങ്ങളിൽ എനിക്കിവിടുന്ന് അന്നത്തെ ആഹാരത്തിനുള്ള വക മാത്രമേ കിട്ടുകയൊള്ളു !!

ഇതുപോലുള്ള ദിവസങ്ങളിൽ എന്റെ പ്രായക്കാരായ കുഞ്ഞുങ്ങളെയും കൊണ്ട് അവരുടെ അച്ഛനമ്മമാർ ഇവിടേക്ക് ധാരാളമെത്തും ആ പ്രതീക്ഷയിലാണ് ഞാനും എന്റെ കുടുംബവും ഇന്നിരിക്കുന്നത്
" എന്നിട്ട് വേണം എന്റെ കുഞ്ഞനിയത്തിക്ക് ഒരു ഉടുപ്പും വയ്യാതെ കിടക്കുന്ന അമ്മക്കൊരു സാരിയെങ്കിലും വാങ്ങിച്ചു കൊടുക്കാനായിട്ടെനിക്ക്
പണ്ടച്ഛനുള്ള സമയത്തും എന്റെ ഓണം ഇങ്ങിനെയൊക്കെ തന്നെയായിരുന്നു ഞങ്ങൾകുള്ള ഓണക്കോടിയും മറ്റും കിട്ടിയിരുന്നത് ഓണം കഴിഞ്ഞ പിറ്റേന്നായിരുന്നു !!

അന്നും ഈ ഓണത്തിന്റെ അന്നേ ദിവസം അച്ഛനിവിടെ കച്ചവടത്തിലായിരിക്കും പിറ്റേന്ന് വഴികുന്നേരം അച്ഛൻ കൊണ്ട് തരും എനിക്കും അനിയത്തിക്കും അമ്മക്കുമുള്ള ഓണക്കോടി
എന്നാലും എന്റെ അച്ഛനുണ്ടായിരുന്ന അന്നൊക്കെ കുറഞ്ഞ രീതിയിലെങ്കിലും ഞാനും അനിയത്തിയും ആഘോഷിച്ചിരുന്നു ഈ പൂകളം
ഒരുക്കുവാനും ഉഞ്ഞാലാടാനുമെല്ലാം കഴിഞ്ഞിരുന്നു അന്ന്
അതുപോലെ സദ്യക്കും നാലു കൂട്ട മെങ്കിലും ഒരുക്കമായിരുന്നു എന്റെ അമ്മ കാരണം
അന്നൊക്കെ അമ്മയും അടുത്ത വീടുകളിലൊക്കെ വല്ല അടുക്കള ജോലിക്കും മറ്റുമായി പോകുമായിരുന്നു ഇന്നാണെങ്കിൽ അച്ഛന്റെ മരണവും ആ വാഹന അപകടവും അമ്മയെ ഒരു രോഗിയാക്കി മാറ്റി
ഇന്നെന്റെ അനിയത്തി അടുക്കളയിൽ സഹായിക്കുന്നത് കൊണ്ട് അമ്മ എന്തെങ്കിലുമൊക്കെ വെച്ചു വിളമ്പി തരുന്നു എന്ന് മാത്രം അമ്മയെ കൊണ്ട് അത്രയൊക്കെ പറ്റൂ !!

ആ വാഹനാപകടത്തിൽ അമ്മക്ക് നട്ടെല്ലിനേറ്റ പരിക്കു മൂലം അതിക നേരം നിക്കാനോ നടക്കാനോ കഴിയില്ലെന്റെമ്മക്ക്
അച്ഛൻ അന്നേ ഞങ്ങളെ വിട്ടു പോയി അമ്മ മാത്രം ബാക്കിയായി

ഞാനും അനിയത്തിയും സ്കൂളിൽ പോയിരുന്നത് കൊണ്ട് ഞങ്ങൾ രണ്ടാളും രക്ഷപ്പെട്ടു എന്നാ എല്ലാവരും പറഞ്ഞേ !!

അതിന്ന് ശേഷം അച്ഛന്റെ ഈ കച്ചവടം ഞാനേറ്റെടുത്തു നടത്തുന്നത് കൊണ്ട്
പട്ടിണിയില്ലാതെ കഞ്ഞിയെങ്കിലും
കഞ്ഞി കുടിക്കുന്നു ഞങ്ങൾ !!

എത്രയൊക്കെ ആയാലും ഞാനും ഈ പ്രായത്തിലുള്ളൊരു കുഞ്ഞല്ലെ !!

ഈ കുഞ്ഞുങ്ങളെല്ലാം അവരുടെ അച്ചനമ്മ മാരുടെ കൈ പിടിച്ചു നടക്കുന്നത് കാണുമ്പോൾ
അറിയാതെയാണെങ്കിലും ഞാനും കൊതിച്ചു പോകുന്നു എന്റെ അച്ഛന്റെ ആ കൈ വിരലുകൾക്കായി

- സിദ്ദിഖ് പുലാത്തേത്ത്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സിദ്ദിഖ് പുലാത്തേ ത്ത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിലെ. കൊന്നല്ലൂർ എന്ന സ്ഥലത്ത് താമസിക്കുന്നു. ഞാനും ഭാര്യയും ഒരു മകനും.ഉപ്പയും ഉമ്മയും നാലു സഹോദരന്മാരും അടങ്ങുന്ന കുടുംബം. ഇപ്പൊ വിദേശത്ത് ദുബായിൽ ജോലി ചെയ്യുന്നു.. അല്ലറ ചില്ലറ കുത്തികുറിക്കലുകളുമായി. Fb യിൽ തുടരുന്നു ഞാൻ കൂടുതൽ തുടർക്കഥയാണ് എഴുതാറുള്ളത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ