പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

" നീ ,, കട്ടിലിനടിയിൽ ഒളിച്ചിരുന്നാൽ ആരും കാണില്ലായെന്നു കരുതിയോ ??

"എന്റെ വീട്ടിൽ "ഈ, , ഒളിച്ചു കളി തുടങ്ങിയിട്ടേതായാലും കുറച്ചു നാളുകളായി,,,
"അതും ഞാൻ വീട്ടിൽ ഇല്ലാത്ത നേരവും നോക്കിതന്നേ,,,

" പലനാൾ കള്ളൻ "ഒരു,, നാൾ പിടിയിൽ എന്നാണല്ലോ ചൊല്ല് !!

"ഇന്നേതായാലും അത് ദൈവമായിട്ട്
"എന്റെ,, കണ്മുന്പിൽ തന്നെ കാണിച്ചുതന്നു,,

"ആദ്യയമായി ദൈവത്തിന്ന് സ്തുതി ==

" കുറെനാളുകളായി ഇതിവിടെ പതിവായിട്ടുണ്ടെന്നാണ്,,
"എന്റെ,, മകൻ എന്നോട് പറയുന്നത്,,

"ഞാൻ അതത്ര കാര്യമാക്കിയില്ല എന്നത്
എന്റെ വലിയ തെറ്റ് തന്നെയാണ്,,

" ഇവന്റെ വെറുമോരു സംശയം മാത്രമായിരിക്കുമെന്നാണ് ഞാൻ കരുതിയത്,,

" അതാ ഇതിത്രയും നീണ്ടു പോകുവാൻ ഇടയായത്,,
"അല്ലായിരുന്നുവെങ്കിൽ ഇവനെ എന്നോ,,
"എന്റെ,, കയികളിൽ കിട്ടുമായിരുന്നു,,
അതൊരു വലിയ വീഴ്ച്ച തന്നെയാണെന്ന്
ബോധ്യപെട്ടു ഇന്നെനിക്ക്,,

"എന്റെ കുടുമ്പത്തിൽ വിള്ളൽ വീഴ്ത്തുവാൻ വന്ന "ആ,,
കാലമാടനെ എനിക്കൊന്നു കാണണമെല്ലോ,,
"ഞാൻ,, മകനോട്‌ ചോദിച്ചു ??
എവിടെ അവൻ !!!!!!!!

"അവൻ, ,പറഞ്ഞു ഞാൻ അകത്തിട്ടു
പുറത്തുനിന്നും വാതിൽ അടച്ചിട്ടുണ്ട്,,

"ഏതായാലും അതു നന്നയി ആളെ ഒന്നു കാണട്ടെ ഞാൻ !!

"ഞാൻ വാതിൽ തുറന്ന് അകത്തേക്ക്
ഒരു നോട്ടം മാത്രമേ നോക്കിയുള്ളൂ !!

"പിന്നെ കാണുവാനുള്ള ശക്തി എനിക്കില്ലായിരുന്നു,,
"കട്ടിലിനടിയിൽ ,, ആ കഴുവേറി പതുങ്ങി കിടക്കുന്നു,,,

" ഉടനെ ഞാൻ വാതിൽ പുറത്തുനിന്നും പൂട്ടി,,

"അന്ന് ഇവൻ പറഞ്ഞപ്പോൾ അതിനെ കാര്യമായി ഞാൻ കണ്ടിരുന്നുവെങ്കിൽ !!!!!

ഞാൻ വെറുതെ അവനെ കുറ്റപെടുത്തിയല്ലോ ദൈവമേ,,

,, ഇന്നിപ്പോൾ "സത്യം !!!!

"എന്റെ മുൻപിൽ കട്ടിലിനടിയിൽ ഒളിഞ്ഞിരിക്കുന്നു !!

"കയ്യോടെപിടികൂടുവാൻ ദൈവമായി എനിക്ക് കാണിച്ചു തന്ന അവസരം,,

"കാര്യം,, "ഞാൻ മനസ്സലിവുള്ള ആൾ ആണങ്കിലും ഇതൊക്കെ വെച്ചു പൊറുപ്പിക്കാൻ പറ്റുന്ന ഒന്നാണോ = ??

"ഇന്നവനേയിന്നു കൊല്ലും ഞാൻ !!!!!

"എത്ര ദിവസമായി ഞാനിതും ഓർത്തുവിഷമിച്ചു നടക്കുന്നു,,

" അല്ല !! ശെരിയായി ഒന്നുറങ്ങീട്ട്
നാളുകളെത്രയായി,,
"എങ്ങിനെ ഉറക്കം കിട്ടും,,
"ഈ,, ഒരു ചിന്തയും മനസ്സിൽ
ഇട്ടു നടന്നാൽ,,

" ഇന്നേതായാലും അവന്റെ അന്ത്യം,,

" മോനോട്‌ രാജനെ വിളിപ്പിക്കാൻ പറഞ്ഞു വിട്ടിട്ട് അവനെ കാണുന്നില്ലല്ലോ !!!

"എന്റെ,, കാര്യം.. കുറച്ചു ലോലമാ,,

"എത്ര തന്നെ വിരോധം ഉണ്ടങ്കിലും തല്ലാനും കുത്താനും ഒന്നും എന്റെ കൈകൾക്കും ഹൃദയത്തിനും ശക്തി പോരാ,,, വീക്കാ,,
"ആ,, ഒരു കാര്യത്തിൽ ഞാൻ,,

"അതാണ്,, രാജനെ വിളിപിക്കാൻ കാരണം,,
"എന്റെ അടുത്ത കൂട്ടുകാരൻ കൂടിയാണ് രാജൻ കേട്ടോ,,
" ദൂരെന്നു " ഒരു,, നീട്ടിപിടിച്ച സംസാരം പോലെ കേൾക്കുന്നുണ്ട്
അതവരു തന്നെയാകും,,

"അതിനിടക്ക് അടുത്തുള്ള വീട്ടുകാരൊക്കെ എത്തിതുടങ്ങി,,

""അല്ലായെങ്കിലും ആളുകൾക്ക് അതാണല്ലോ ആവശ്യം,,
"സ്വന്തം,, വീട്ടിൽ ഇതിലും വലിയ
സംഭവം നടന്നാലും അത് കാണുകയില്ല,,

"ആരാന്റെ കണ്ണിലാണ്‌ കരട് എങ്കിൽ അതവർ വേകം കണ്ടെത്തുകയും ചെയ്യും !!

"എനിക്കാണെങ്കിൽ ചെറിയ നാണക്കേടും ഇല്ലാതില്ല,,,,,,,,

"നാലാളറിഞ്ഞാൽ
നാണക്കേട് തന്നെയല്ലേ !!!
"പിന്നെ,, ഈ ഒരു കാര്യത്തിനൊക്കെ രാജനെ വിളിപ്പിച്ചതിലും,,

"ഞാനാണെങ്കിൽ ആകെ തകർന്ന അവസ്ഥയിലും !!!!!!!

"അയൽപക്കത്തുള്ള കുഞ്ഞിമുയ്തീൻ കാക്കയോട്,,

"മുമ്പ് മകൻ ഇവനെ വീട്ടിൽ വെച്ചു കണ്ടു എന്നു പറഞ്ഞപോൾ ഒന്ന് ശ്രദ്ധിക്കാൻ പറഞായിരിന്നു,,
"അപ്പോൾ അവർ പറഞ്ഞത് എന്താ നിനക്കും നിന്റെ
മകനും സംശയം ആണന്നു,,
"ഞങ്ങൾ എല്ലാം "ഈ,, പരിസരത്ത് ഒക്കെ ഉള്ളവരാ ഞങ്ങള് എന്നെങ്കിലും കാണേണ്ടേ,,
"എന്നാൽ ഇങ്ങിനെ ഒരു വരവും പോക്കും ഇവിടെ നടക്കുന്നുണ്ടെങ്കിൽ വെറുതെ നിന്റെ ഓരോ സംശയം എന്ന് !!!!!!!

"ഇപ്പൊ ഏതായാലും സംശയമല്ലാ
സത്യം തന്നേയാണന്ന്‌ തെളിഞ്ഞില്ലേ,,

,, ഏതായാലും രാജൻവന്നു എന്റെ മനസ്സിൽ
ഇത്രയും നേരം ഉണ്ടായിരുന്ന
"ആ,, കനൽ കെട്ടടങ്ങുന്നത് പോലെ ഒരു തോന്നൽ,,

"രാജൻ മകന്റെ അടുത്ത് നിന്നും വെട്ടുകത്തിവാങ്ങി തോടിയിലേക്കിറങ്ങിപോയി,,
" ഇപ്പൊവരാം എന്നും പറഞ്,,

,, രാജൻ വന്നല്ലോ ശീമക്കൊന്നയുടെ വലിയ ഒരുവടിയുമായി !!!!!

"രാജൻ എന്തായാലും ഏറ്റെടുക്കുന്ന എന്ത് കാര്യം ആയാലും ഭംഗിയോടെ
ഏറ്റെടുക്കുന്ന "ആ,, കാര്യം അവൻ നിറവേറ്റിയിരിക്കും,,
അവനെ വെല്ലാൻ ഇവിടെ ആളില്ലാ !!!
ഞങ്ങളുടെ ഈ പരിസരങ്ങളിൽ,,

"ഏതായാലും ഞങ്ങളോടെല്ലാം പുറത്തുനിൽക്കുവാൻ പറഞ്ഞു രാജൻ മാത്രം അകത്തുകയറി,,,,

,,അപ്പോൾ
കുഞ്ഞിമുയ്തീൻ കാക്ക പറഞ്ഞു,,
"രാജാ,,
"നീ,, ഒറ്റക്കു അകത്തേക്ക് പോകേണ്ട
അവൻതിരിച്ചു നിന്നെ എന്തെങ്കിലും ചെയ്താലോ =????

"ഹേയ്,, "ഇല്ല എന്ന മറുപടിയും തന്നു

"രാജൻ,, അകത്തുകയറി ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും,,
ഒടിഞ്ഞ കമ്പുമായി രാജൻ "അതാ,, പുറത്തേക്കുവന്നു !!!!!

"മറു,, കൈകൊണ്ട് നിലത്തിട്ടു
വലിച്ചിഴച്ചു അതാകൊണ്ട് വരുന്നു,, അവനെ !!!!!
"കൊടും വിഷമുള്ള,,
" ഉഗ്രൻ,, "ഒരു " കരിമൂർഖൻ!!!!!!!!!!!!!!!

- സിദ്ദിഖ് പുലാത്തേത്ത്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സിദ്ദിഖ് പുലാത്തേ ത്ത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിലെ. കൊന്നല്ലൂർ എന്ന സ്ഥലത്ത് താമസിക്കുന്നു. ഞാനും ഭാര്യയും ഒരു മകനും.ഉപ്പയും ഉമ്മയും നാലു സഹോദരന്മാരും അടങ്ങുന്ന കുടുംബം. ഇപ്പൊ വിദേശത്ത് ദുബായിൽ ജോലി ചെയ്യുന്നു.. അല്ലറ ചില്ലറ കുത്തികുറിക്കലുകളുമായി. Fb യിൽ തുടരുന്നു ഞാൻ കൂടുതൽ തുടർക്കഥയാണ് എഴുതാറുള്ളത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ