നൗഫൽ

നൗഫൽ

നൗഫൽ

"ബീവാത്തുമ്മയുട മൂന്നാമത്തെ മകനാണ്
നൗഫൽ
ഈ നൗഫലിന്റ ഒറ്റ ചങ്ങാതിയാണ് നമ്മുടെ വടക്കേതിലെ കുമാരേട്ടന്റെ മകൻ അയ്യപ്പൻ
രണ്ടുപേരും തൊട്ടടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരും കളിക്കൂട്ടുകാരുമായിരുന്നു
കുറച്ചു നാൾ മുൻപ് വരേ !!

"എന്നാൽ ഇന്നു ഇവരുടെ വീടുകൾ തമ്മിൽ ഒരുപാട് അകന്നുപോയി !!

"ആ വീട് മാത്രം യഥാസ്ഥാനത്തു തന്നെ ഇപ്പോഴും ഉണ്ട്
ഈ നൗഫലിന്റെ വീട് ഒന്നു പുതുക്കിപ്പണിതു വലിയ വീടായിമാറിയെന്ന് മാത്രം അല്ലാതെ വീടുകൾ തമ്മിൽ ഇതുവരെയും ഒരു അകൽച്ചയും ഉണ്ടാക്കിയില്ല !!
ആ വീടുകളിൽ താമസിക്കുന്നവരാണ് അകന്നു പോയെതെന്ന് മാത്രം !!

ആരുടെ,, വീട്ടുകാരാണ് ആദ്യം ഈ ഒരകൽച്ചക്ക് ആക്കം കൂട്ടിയതെന്ന് ചോദിച്ചാൽ രണ്ടു വീട്ടുകാർക്കും ഉത്തരമില്ല

ഈ നൌഫലിന്റെ ഉപ്പ ഒരു ഗൾഫുക്കാരനായിരുന്നു
നമ്മുടെ അയ്യപ്പന്റെ അച്ഛൻ ഒരു വെളിച്ചപ്പാടും
ഈ നൌഫലിന്റെ ഉപ്പ ഗൾഫിൽനിന്നും വരുന്ന സമയങ്ങളിൽ മുൻപൊക്കെ നൗഫലിന് വേണ്ടി കൊണ്ടുവരുന്ന കളിപ്പാട്ടങ്ങളുടെ അതെ പോലെയുള്ള കളിപ്പാട്ടം ഈ അയ്യപ്പനും വാങ്ങികൊണ്ടു വരുമായിന്നു അതെല്ലാം ഒരു കാലം!!

ഈ നൗഫലിനു രണ്ടു ഇക്കാക്കമാരും നമ്മുടെ അയ്യപ്പന് ഒരു ചേട്ടനും എന്നാൽ ഈ രണ്ടുവീട്ടുക്കാർ തമ്മിൽ അകലുവാനുണ്ടായ മുഖ്യ കാരണവും ഈ രണ്ടാളുടെയും ചേട്ടന്മാരിലൂടെയാണെന്ന് മാത്രം
ആ അകൽച്ച ഒടുക്കം ഈ രണ്ടു വീട്ടുകാരേയും മൊത്തത്തിൽ അകറ്റി കളഞ്ഞു

ആദ്യമൊക്കെ ഈ ചേട്ടന്മാർ മാത്രമേ അകന്നിരുന്നൊള്ളു

അന്നും ഈ നൗഫലിന്റെ ഉപ്പ വരുന്ന സമയങ്ങളിൽ നൗഫലിന്റ ഇക്കാക്കമാർ കാണാതെ ഒളിപ്പിച്ചും പൂഴ്ത്തിയും നൗഫലിന്റെ ഉമ്മ മിട്ടായി മാത്രം ഈ അയ്യപ്പന് നൗഫലിനെ വിട്ടു കൊടുപ്പിക്കുമായിരുന്നു
മറ്റു കളിപ്പാട്ടങ്ങൾ കൊടുത്തുവിട്ടാൽ അവന്റെ ചേട്ടനത് കാണും
കണ്ടുകഴിഞാൽ പിന്നെ ആ പാവത്തെ ഉപദ്രവിക്കും അവന്റെ ചേട്ടൻ
എന്നിട്ട് അതുമെടുത്ത് ഇവിടെ മുറ്റത്തു വന്നു പൊട്ടിത്തെറിച്ചു കുറേ തുള്ളികൊണ്ട് അതിവിടെ എറിഞ്ഞിട്ടുപോകും !!

അഥവാ കഷ്ടകാലത്തിനു ഈ നൗഫലിന്റെ ചേട്ടന്മാർ എങ്ങാനും വീട്ടിലുള്ള നേരമാണെങ്കിൽ ഈ പാവത്തിനും കിട്ടും അതുപോലെ ചവിട്ടും കുത്തും
ഈ വഴക്കും വക്കാണവും അകൽച്ചയും ഇവിടേം വരേ എത്തിച്ചതിൽ മുഖ്യ പങ്ക് ഇവരുടെ ചേട്ടന്മാരുടെ രാഷ്ട്രീയ കളരികളായിരുന്നു രണ്ടുകൂട്ടരും
രണ്ടു പാമ്പും,, കീരിയേയും പോലുള്ള
രണ്ടു രാഷ്ട്രീയ ചേരിയിൽ പ്രവർത്തിക്കുന്നവർ പിന്നെ പറയാനുണ്ടോ

ആ ഇടയ്ക്ക് നൗഫലിന്റെ ഉപ്പ ഗൾഫിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോന്നു
പിന്നീടവന്റെ വീട്ടിലേ അവസ്ഥ വളരെ കഷ്ടത്തിലായിരുന്നു !!
കാരണം ആ വീട്ടിലെ തുടർ ഭരണം അവന്റെ ഇക്കാക്കമാരുടെ കൈകളിലായി
അവന്റെ ഈ വീട് പിന്നീടൊരു പാർട്ടി ഓഫീസ് പോലെയായി മാറിക്കഴിഞ്ഞിരുന്നു ഏത് നേരം നോക്കിയാലും പാർട്ടിക്കാരുടെ ബഹളവും ചർച്ചയും തമ്മിൽ തല്ലുമായി ഇതൊരു പൊതു പാർട്ടി ഓഫീസായി മാറി ഈ വീട് !!

"ആ വീട്ടിൽ പിന്നെ നൗഫലിന്റെ ഉമ്മാക്കും ഉപ്പാക്കും നാക്ക് പുറത്തേക്കിടുവാൻ പറ്റാത്ത അവസ്ഥയായി അങ്ങിനെ ഒരു ദിവസം നൗഫലിന്റെ ഉമ്മ അവന്റെ ഉപ്പയോട് പറഞ്ഞു
നിങ്ങൾ നമ്മുടെ നൗഫലിനെയെങ്കിലും ഏതെങ്കിലും പള്ളിയിൽ കൊണ്ടുപോയി ചേർത്തിട്ട് വരൂ
അവനെങ്കിലും പഠിച്ചു വലുതായി നമ്മുക്ക് രണ്ടാൾക്കും അവസാന സമയങ്ങളിൽ ഒരു തുള്ളി വെള്ളമെങ്കിലും തരുവാൻ പാകത്തിന് ഒരു മനുഷ്യനായി വളരട്ടെ
ഈ രണ്ടെണ്ണത്തിനെ കൊണ്ടും നമ്മുക്ക് ഒരു ഉപകാരമില്ലാതായപോലെ ഇവനും ആകാതിരിക്കണമെങ്കിൽ നിങ്ങൾ നാളെ തന്നേ അവനെയെങ്കിലും ഈ നരകത്തിൽ നിന്നും ഒന്ന് രക്ഷപ്പെടുത്തു എന്ന് !!

"പിറ്റേന്ന് തന്നേ ഈ പറഞ്ഞപോൽ നൗഫലിനെ കൊണ്ട് പോയി ദർസിന് ചേർത്തു അവന്റെ ഉപ്പ
അവനവിടെ നിന്ന് സുഖമായി പഠിച്ചു അവസാനം ഫൈസി ബിരുദം എടുക്കുവാനുള്ള പഠനത്തിന് ചേർന്നു ഈ ഇക്കാക്കമാർ ഇവിടെ ഒരു പഞ്ചായത്ത് മെമ്പർമാർ പോലുമാകാതെ വെട്ടൊന്നിന് തുണ്ടം രണ്ടെന്നും പറഞ്ഞു നടക്കുന്നു !!
ആ ഇടയ്ക്ക് നോയമ്പ് കാലമായതിനാൽ നൗഫൽ നാട്ടിലെത്തി
അപ്പോഴേക്കും നമ്മുടെ കുമാരേട്ടൻ മരിചിരുന്നു ആ സ്ഥാനത്തേക്ക് വെളിച്ചപ്പാടായി പിന്നീടു അയ്യപ്പന് ഭാഗ്യം കിട്ടിയിരുന്നു അങ്ങിനെ അയ്യപ്പൻ വെളിച്ചപ്പാടായി !!

"പിന്നീട് ഈ കൂട്ടുകാർക്കു തമ്മിൽ കാണുവാനുള്ള വഴിയും അവസരങ്ങളും പാടെ കുറഞ്ഞു
അങ്ങിനെ പെരുന്നാളെല്ലാം കഴിഞ്ഞു നൗഫൽ മടങ്ങുവാൻ ഒരു ദിവസം ബാക്കിയുള്ള സമയം വഴികിട്ടൊരു നാലുമണിക്കൊരു ഫോൺ
വന്നു വീട്ടിലേക്ക്

ഈ ഫോൺ എടുത്തത് നൗഫലായിരുന്നു അങ്ങേ തലയ്ക്കൽ നിന്നും ഒരു ഇടറിയ ശബ്ദം ഇക്കാക്കയുടെതാണ്‌ നൗഫലെ നമ്മുടെ ഇക്കാക്കയേ ആരോ റോട്ടിലിട്ട് വെട്ടി ഒരു പരുവമാക്കിയിട്ടുണ്ട് ആരൊക്കെയോ ചേർന്നു ഇവിടെ മിംസിലെത്തിച്ചിട്ടുണ്ട്
ആയതിനാൽ നീ എത്രയും പെട്ടന്ന് "ഓ ബി,, പോസിറ്റീവ് രക്തം കിട്ടുന്ന ആരെയെങ്കിലും
ഉടനെ കൂട്ടിയിട്ടു വാ എന്നും
നമ്മുടെ ഇക്കാക്ക റോഡിൽ ഒത്തിരി സമയം കിടന്നതിനാൽ ഒരുപാട് രക്തം നഷ്ടമായാതു കൊണ്ടും ചുരുങ്ങിയത്
രണ്ടൊ മൂന്നോ പേരെങ്കിലും വേണം
എത്രയും പെട്ടന്ന് വേണം
ഞാനും ഇവിടെ പാർട്ടിക്കാരുടെ ഇടയിൽ ശ്രമിക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു
ഇതു കേട്ടയുടനെ
നൗഫൽ തന്റെ വണ്ടിയുമെടുത്ത് കൊണ്ട് കവലയിലേക്ക് കുതിച്ചു !!

അവിടെ പല കൂട്ടുകാരേയും കണ്ടു പക്ഷെ ആർക്കും ആ ഗ്രൂപ്പിൽ പെട്ട രക്തം ഇല്ലായിരുന്നു
അങ്ങിനെ നിരാശനായി വീട്ടിലേക്ക് മടങ്ങുവാൻ നേരം നമ്മുടെ അയ്യപ്പനുണ്ട് അതുവഴി നടന്നു വരുന്നു
പക്ഷെ നൗഫൽ ഈ വിഷമത്തിലായ് ഓടുന്നത് കൊണ്ട് അത്‌ ശ്രദ്ധിച്ചിരുന്നില്ല
പിറകിൽ നിന്നും "നൗഫൽ,, എന്ന ഒരു വിളി കേട്ടതും നൗഫൽ വണ്ടി നിറുത്തി തിരിഞ്ഞു നോക്കി !!!
ആ ആരിത്‌ നമ്മുടെ അയ്യപ്പനോ നീ വെളിച്ചപ്പാടായി എന്ന് കേട്ടു പക്ഷെ ഞാൻ ഇന്നാണ് നിന്നെ ഇങ്ങിനെ കാണുന്നുള്ളൂ

ആട്ടെ തിരക്കുണ്ട്‌ ഞാൻ പോകുന്നു വിശേഷങ്ങൾ നമ്മുക്ക് പിന്നീടു സംസാരിക്കാമെന്നും പറഞ്ഞു നൗഫൽ വണ്ടി സ്റ്റാർട്ട് ചെയ്തു !!
ഉടനെ അയ്യപ്പൻ ചോദിച്ചു ഹോ നീയും ഇപ്പോൾ നിന്റെ ചേട്ടന്മാരുടെ പോലെ തന്നെ നമുക്കിടയിൽ ഒരു മതിൽ കെട്ടു തീർത്തത് ഞാൻ അറിഞ്ഞിരുന്നില്ല നൗഫലേ
ഒക്കെ നീ പൊക്കൊ
ഞാൻ നിന്നെ ശല്യം ചെയ്യുന്നില്ല !!

ഇത് കേട്ടതും വണ്ടി ഒതുക്കി നിറുത്തി നൗഫൽ താഴേയിറങ്ങി
കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
ആരൊക്കെ തള്ളിപറഞ്ഞാലും ഞാനൊരു മതിലും കെട്ടില്ല തള്ളി പറയുകയുമില്ല എന്റെ അയ്യപ്പനെ
അതുകൊണ്ടല്ല അയ്യപ്പാ !!

ഞാൻ ചെറിയൊരു വിഷമത്തിൽ ഇവിടെ വന്നു മടങ്ങുകായായിരുന്നു
നീ ചോദിച്ചില്ലേ ഏട്ടന്മാരെപോലെ എന്ന് അതിലൊരു ഏട്ടൻ ഇന്ന് ആശുപത്രിയിലാ
അതുകൊണ്ടാണ് പെട്ടന്നു മടങ്ങുന്നെതെന്നും ഈ ഉണ്ടായ സംഭവങ്ങളും വിവരിച്ചു കൊണ്ട് അയ്യപ്പനോടായി പറഞ്ഞു !!

ഉടനെ അയ്യപ്പൻ എടോ നൗഫലെ എന്റെ രക്തം ആ ഗ്രൂപ്പാണ് എന്റെ പെങ്ങളില്ലേ രമ അവളുടെയും അതെ
ഇതാണോ കാര്യം ഇതു നീ എന്നോട് മിണ്ടാതേയും പറയാതേയും മടങ്ങിപോകുകയായിരുന്നുവെങ്കിൽ ഇപ്പോ
എന്താകുമായിരുന്നു അവസ്ഥ !!

നീ വേകം വണ്ടി ആശുപത്രിയിലേക്ക്‌ വിട്ടോ
ഇനി വേണമെങ്കിൽ രമയേ അവളുടെ വീട്ടിൽപോയി കൂടെ കൂട്ടാം
എന്നും പറഞ്ഞു കൊണ്ട് അവർ രണ്ടുപേരും വണ്ടിയിൽ കയറി വളരെ വേഗത്തിൽ ആശുപത്രിയിലേക്ക്‌ കുതിച്ചു

"ഇതിൽ നിന്നും നമുക്കെന്തു
മനസ്സിലാക്കാം !!!!!!!!

- സിദ്ദിഖ് പുലാത്തേത്ത് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സിദ്ദിഖ് പുലാത്തേ ത്ത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ പഞ്ചായത്തിലെ. കൊന്നല്ലൂർ എന്ന സ്ഥലത്ത് താമസിക്കുന്നു. ഞാനും ഭാര്യയും ഒരു മകനും.ഉപ്പയും ഉമ്മയും നാലു സഹോദരന്മാരും അടങ്ങുന്ന കുടുംബം. ഇപ്പൊ വിദേശത്ത് ദുബായിൽ ജോലി ചെയ്യുന്നു.. അല്ലറ ചില്ലറ കുത്തികുറിക്കലുകളുമായി. Fb യിൽ തുടരുന്നു ഞാൻ കൂടുതൽ തുടർക്കഥയാണ് എഴുതാറുള്ളത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ