അയൽവാസി

അയൽവാസി

അയൽവാസി

 ഡാ ചന്ദ്ര നീ എന്റെ സ്ഥലത്തു വേലി ഇറക്കി കേട്ടി അല്ലെ..

ആരു പറഞ്ഞു ഇതെന്റെ സ്ഥലമാണ്.
ചന്ദ്രൻ പറഞ്ഞു. ഡാ ..മുരുകാ നിന്റെ സ്ഥലത്തു വേലി ഇറക്കി കേട്ടാൻ എനിക്ക് ഭ്രാന്തില്ല. പോയി പണി നോക്കടാ..

ഈ പിണക്കം വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്.

ഇവർ രണ്ടാളും അയാൽവാസികളാണ്. അതാണ് വലിയ തമാശ..

ചന്ദ്രന്റെ വീട്ടിൽ. രാത്രി ഒരു തേങ്ങാ വീണാൽ ആ ശബ്‌ദം കേട്ട് പറയും. ആ മുരുകൻ വല്ല കല്ലും എടുത്തിടുന്നതാകുമെന്നു.

മുരുകൻ ആണെങ്കിലോ ചന്ദ്രനെ എപ്പോ ഇടിക്കാൻ ചാൻസ് കിട്ടുമെന്ന് നോക്കി നടക്കുകയാ.

പക്ഷെ ഇവരുടെ രണ്ടുപേരുടെയും ഭാര്യമാർ. നല്ല സ്നേഹത്തിലാണ്. ഭർത്താക്കന്മാരുടെ പിണക്കമൊന്നും അവർക്കു ബാധകമല്ല.

അവർ ഇല്ലാത്ത സമയത്തു രണ്ടാളും വർത്താനം പറഞ്ഞിരിക്കും. വീട്ടിൽ എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ ഭക്ഷണവും മറ്റും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെക്കും.

ഇതൊക്കെ അറിഞ്ഞാലും മുരുകനും ചന്ദ്രനും അവരെ ചീത്ത പറയാറൊന്നും ഇല്ല.

ഒരു ദിവസം രാത്രി മുരുകന്റെ മകന് വയ്യാതായി. മുരുകന്റെ ഭാര്യയുടെ കരച്ചിലും ബഹളവും കേട്ട്. ആദ്യം ഓടി ചെന്നത് ചന്ദ്രനായിരുന്നു.

അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനും എല്ലാത്തിനും കൂടെ നിന്നതും ചന്ദ്രനായിരുന്നു.

അപ്പോഴൊന്നും അവരുടെ പിണക്കം പുറത്തു വന്നില്ല. സ്നേഹത്തോടെയായിരുന്നു രണ്ടാളുടെയും പെരുമാറ്റം...

എല്ലാം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞ. വീണ്ടും തുടങ്ങും ഓരോ പ്രശ്നം അവർ തമ്മിൽ..

അല്ലെങ്കിലും നാട്ടും പുറത്തു ഇതൊക്കെ സാഹജം തന്നെയാണ്..

അപ്പോഴാണ് നാട്ടിൽ പൂരം നടക്കുന്നത്. ചന്ദ്രനും മുരുകനും പൂര പറമ്പിൽ. ഡാൻസും പാട്ടും കളിയൊക്കെയായി നടക്കുകയാണ് അതിനിടക്ക് പുറത്തു നിന്നും വന്നൊരാൾ. ഡാൻസിനിടയിൽ ചന്ദ്രന്റെ ദേഹത്തു മുട്ടി ചന്ദ്രൻ വീഴുകയും. മരിയതാക്കു കളിയ്ക്കാൻ പറഞ്ഞപ്പോൾ വഴക്കുണ്ടാകുകയും ചെയ്തു.

ഇതൊന്നും മുരുകൻ അറിഞ്ഞില്ല.

പൂരം കഴിഞ്ഞു വീട്ടിൽ എത്തി. കുറച്ചു കഴിഞ്ഞപ്പോ.

ചന്ദ്രന്റെ വീട്ടിനു മുന്നിൽ രണ്ടു ബൈക്കിലായി 4 പേർ വന്നിറങ്ങി.

എന്തോ പന്തികേടാണെന്നു മനസ്സിലാക്കിയ മുരുകൻ അങ്ങോട്ടേക്ക് ഓടി.

അവർ എല്ലാവരും ചന്ദ്രന്റെ മുറ്റത്തു നിന്ന് വെല്ലുവിളി. പൂര പറമ്പിലെ കണക്കു ഇവിടെ തീർക്കാം ഇറങ്ങി വാടാ..

ചന്ദ്രൻ പുറത്തേക്കു വന്നു.

മുരുകൻ തല്ലാൻ വന്നവരുടെ മുന്നിലൂടെ. ചന്ദ്രന്റെ അടുത്തേക്ക് ചെന്നു.

മുരുകൻ ചന്ദ്രനോട് പറഞ്ഞു പുഴക്കടാ വേലി തറി.
ചന്ദ്രൻ വേലി തറി പുഴക്കി.

പിന്നെ അവിടെ രണ്ടാളും കൂടെ അടിയുടെ പൂരം നടത്തുകയായിരുന്നു.

വന്നവന്മാർ അടികിട്ടി അവിടെ കിടന്നു..

അതുകണ്ട് ചന്ദ്രൻ പറഞ്ഞു. ഡാ മുരുകാ ഇനി തല്ലിയ അവന്മാർ ചത്തുപോകും..

ചന്ദ്രന്റെ ഡയലോഗ് എണീറ്റ് പോടാ പിള്ളേരെ.

അവർ ജീവനുംകൊണ്ടു ഓടി..

എന്നിട്ട് മുരുകന്റെ ഒരു ഡയലോഗ് .ഇനി അവന്മാർ വരുകയാണെങ്കിൽ നമുക്ക് നോക്കാടാ..

ചന്ദ്രൻ ചിരിച്ചുകൊണ്ട് ഇനി അവന്മാർ വരില്ല മുരുകാ..

മുരുകൻ ഒരു ചിരിയോടെ വീട്ടിലേക്കു നടന്നു..

എന്റെ അമ്മാമ്മ പറയാറുണ്ട്..

അകലെയുള്ള ബന്ധുവിനെക്കാൾ നല്ലതു .അടുത്തുള്ള അയൽവാസിയാണെന്നു....

തല്ലുകൂട്ടവും പിണക്കവും ഒക്കെ ഉണ്ടെങ്കിലും നമുക്കൊരു പ്രശ്നം വരുമ്പോൾ ആദ്യം ഓടി വരുന്നത് നമ്മുടെ അടുത്തുള്ള അയൽവാസിയായിരിക്കും.

നാട്ടുകാർ തമ്മിൽ തല്ലും പിണക്കമൊക്കെ കാണും.

പക്ഷെ. പുറത്തു നിന്ന് ആരെങ്കിലും വന്നു തല്ലാൻ നോക്കിയാ . നാട്ടുകാർ. ഒന്നായി പൊങ്കാല നടത്തും അവരെ...
എല്ലാ നാട്ടുംപുറത്തുകാർക്കും വേണ്ടി സമർപ്പിക്കുന്നു...

- ധനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ