ഏകാകി

ഏകാകി

ഏകാകി

ഏകാകിയാമെന്റെ- ഓർമ്മകളിലൊരിഷ്ടം.....
ഓടികളിക്കുന്നു.
കാലമിന്നേറെ കൊഴിഞ്ഞു-
പോയെങ്കിലും
കൂട്ടുകാരാ നിന്നെ......
ഓർത്തെടുക്കുന്നു ഞാന്‍.

മാമ്പൂ കൊഴിച്ചിട്ട് തല്ലു-
വാങ്ങിച്ചതും
തൊടിയിലെപൂക്കളെ നുള്ളി-
നോവിച്ചതും
കുങ്കുമം ചാലിച്ച് എന്നെ-
ചമച്ചതും
അച്ഛനായി നീയും അമ്മയായി-
ഞാനും
ഒന്നിച്ചിരുന്ന് മണ്ണപ്പം ചുട്ടതും,
മാഷായി നടിച്ചെന്നെ തല്ലി
നോവിച്ചതും
കള്ളം പറഞ്ഞെന്റെ കണ്ണു-
നനച്ചിട്ട്.........,
കണ്ണുരുട്ടികൊണ്ട് ഒാടി-
മറഞ്ഞതും
പാടവരമ്പത്ത് കൂട്ടായിവന്നിട്ട്
കാതിലൊരു......,
പാട്ടിന്റെ ഈണം പറഞ്ഞതും
ചെമ്പക കാവിലെ പാട്ട്-
ഉത്സവത്തിന്
കണ്ണിമ ചിമ്മാതെ നോക്കി-
യിരുന്നതും
ചന്ദനമണമുള്ള സന്ധ്യയില്‍-
വന്നെന്റെ.........,
മുന്നിലായി നിന്നിട്ട് ഇഷ്ടം-
പറഞ്ഞതും
കാലമിന്നേറെ കൊഴിഞ്ഞു
പോയെങ്കിലും
കൂട്ടുകാരാ നിന്നെ.........,
ഓർത്തെടുക്കുന്നു ഞാന്‍.

- ലിനിഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ