കാവൽ

കാവൽ

കാവൽ

"ഹലോ "

"യെസ്, മാവേലിക്കര പോലീസ് സ്റ്റേഷൻ.ആരാണു കാര്യം പറയൂ"

"സർ ഇവിടെയൊരു കൊലപാതകം നടന്നു.ഒരു സ്ത്രീയെ മൃഗീയമായി പീഡിപ്പിച്ചുകൊന്നിരിക്കുന്നു.വേഗം വരണം സർ"

"എവിടെയാണ്. ആരാണു നിങ്ങൾ"

"തട്ടാരമ്പലത്തിനു അടുത്താണ്. അവരെ കൊന്നത് ഞാൻ തന്നെയാണ്. ആരാണെന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കണം മിസ്റ്റർ"

മറുതലക്കൽ നിന്നുയർന്ന ഗാംഭീര്യ ശബ്ദത്തിൽ കോൺസ്റ്റബിൾ പ്രതാപൊന്നു ഞെട്ടി.പെട്ടന്നു തന്നെ സമനീല വീണ്ടെടുത്ത് ഹരിയെ വിളിച്ചു പറഞ്ഞു.

"സർ തട്ടാരമ്പലത്തിനടുത്ത് ഒരു കൊലപാതകം നടന്നിരിക്കുന്നു.റേപ്പാണു സർ"

"പത്തുമിനിറ്റിനുളളിൽ ഞാനവിടെയെത്തും"

ചെറുപ്പക്കാരനായ ഹരിപ്രസാദാണു മാവേലിക്കര സബ് ഇൻസ്പെക്ടർ. മിടുക്കനും സമർത്ഥനുമാണു അദ്ദേഹം. ഏകദേശം മുപ്പത്തിയൊന്നു വയസ്സ്പ്രായം.അവി വിവാഹിതൻ.ആകെയുളളത് കൂടെ ലക്ഷമിയമ്മ മാത്രം.

"അമ്മേ..ലച്ചൂ ഞാനിറങ്ങുന്നു"

ഹരിയുടെ ഒച്ച ഉയർന്നപ്പോഴേക്കും ലക്ഷ്മിയമ്മ ഓടിയെത്തി.

"ഹരിമോനെ വല്ലതും കഴിച്ചിട്ടു പോടാ."

"ഇല്ലമ്മേ.സമയമില്ല.ഒരു കൊലപാതകം നടന്നു വേഗം പോകണം"

ഹരി പെട്ടെന്നു തന്നെ ബുളളറ്റു സ്റ്റാർട്ട് ചെയ്തു ഓടിച്ചുപോയി.താനിവിടെ ചാർജ്ജ് എടുത്തിട്ട് മൂന്നാമത്തെ കൊലപാതകമാണിത്.രണ്ടുകേസുകൾ തെളിയിച്ചു. ഇതിപ്പോൾ പീഡനവും കൂടിയാണ്

സ്റ്റേഷനിൽ ചെന്നു പോലീസുകാരെയും കൂട്ടി ജീപ്പിൽ കയറി.

"അജിത് വണ്ടിയെടുക്ക് വേഗം"
ഹരിപ്രസാദ് പറഞ്ഞയുടെനെ അജിത് ജീപ്പു സ്റ്റാർട്ടു ചെയ്തു.

എടുത്തടിച്ചതു പോലെ ജീപ്പ് കുതിച്ചു പാഞ്ഞു.സമർത്ഥനായ പോലീസ് ഡ്രൈവറാണു അജിത്.ഏതു വണ്ടിയും അദ്ദേഹം അനായാസമോടിക്കും.
മാവേലിക്കര കായംകുളം റൂട്ടിൽ ചെട്ടികുളങ്ങര അമ്പലത്തിനു വടക്കു വശമുളള ഇരുനില വീട്ടിലാണ് കൊലപാതകം നടന്നിരിക്കുന്നത്.

ഹരിയും പോലീസുകാരുമെത്തുമ്പോൾ അവിടെ ജനസമുദ്രമായിരുന്നു.നാട്ടിലെ പ്രമുഖ വ്യവസായി ശബരീനാഥിന്റെ ഭാര്യയാണു കൊല ചെയ്യപ്പെട്ടിരിക്കുന്നത്‌.ഹരി ബോഡി കണ്ണുകൾ കൊണ്ട് സസൂക്ഷ്മം വീക്ഷിച്ചു.ബോഡിയുടെ കിടപ്പുകണ്ടാലറിയാം റേപ്പുചെയ്തു കൊന്നതാണെന്ന്.

ബോഡി സൂക്ഷ്മ പരിശോധനക്കുശേഷം പോസ്റ്റുമാർട്ടം ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തു.തെളിവുകൾക്കായി അരിച്ചു പെറുക്കിയെങ്കിലും ഒരുതുമ്പും കിട്ടിയില്ല.

തിരികെ സ്റ്റേഷനിൽ എത്തുമ്പോൾ സമയം രണ്ടായി കഴിഞ്ഞിരുന്നു.അമ്മയെ വിളിച്ചു വീട്ടിൽ ഊണിനു കാണില്ലാന്നു പറഞ്ഞു. ഫോറൻസിക് പരിശോധനയുടെയും പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയാലെ അടുത്ത നീക്കം നടക്കൂ.എങ്കിലും അങ്ങനെ അടങ്ങിയിരിക്കാൻ ഹരിയിലെ പോലീസുകാരനു ആകുമായിരുന്നില്ല.നാളെമുതൽ ആ വീടിനു ചുറ്റിനും ഒരാളെ ഡ്യൂട്ടിക്കിട്ടു.പച്ചക്കറികൾ വണ്ടിയിൽ കൊണ്ടുനടന്നു വിൽക്കുന്നവനായി അഭിനയിക്കാനാണു ഹരി പറഞ്ഞത്.

രാത്രിയിൽ ഉറങ്ങാൻ കിടന്നതാണു ഹരി.പെട്ടെന്ന് മൊബൈൽ റിങ് ചെയ്തു.

അലസനായി കോൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു.

ഹലോ പറയുമ്പഴേക്കും മരവിപ്പിക്കൊന്നൊരു വാർത്ത ഹരിയുടെ ചെവിയിൽ തുളച്ചു കയറി.

"ഹരി പെട്ടന്നൊരു അലർച്ചയായിരുന്നു"

"വാട്ട്"

അലർച്ചയോടൊപ്പം മൊബൈലും ഹരിയുടെ കയ്യിൽ നിന്നും താഴേക്കു വീണു"

..............................................................................................................................................................................................

 "ഫാനിന്റെ തണുപ്പിലും ഹരി വിയർത്തൊഴുകി.കേട്ടത് വിശ്വസിക്കാനാവാതെ ഹരി തരിച്ചുനിന്നു.പെട്ടന്നുതന്നെ ഹരിയിലെ പോലീസുകാരൻ ഉണർന്നു.താഴെവീണ ഫോണെടുത്ത് അപ്പോൾ തന്നെ ഹെഡ്കോൺസ്റ്റബിൾ പ്രതാപിനെ വിളിച്ചു കാര്യം അറിയിച്ചു. പോലീസ്ജീപ്പ് ഡ്രൈവർ അജിത്തിനെയും കൂട്ടി പെട്ടന്നുതന്നെ തന്റെ വീട്ടിലേക്കെത്താൻ നിർദ്ദേശം നൽകി.

അദ്ദേഹം ഉടനെതന്നെ യൂണിഫോം ധരിച്ചു.അമ്മയെ ഉണർത്തി കാര്യമറിയിച്ചു.ഏതാണ്ട് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പോലീസ് ജീപ്പ് എത്തിച്ചേർന്നു.ജീപ്പിൽ കയറി പോകാനുളള സ്ഥലവും നിർദ്ദേശിച്ചു.ഇരുട്ടിന്റെ നിശബ്ദതയെ പ്രകമ്പനം കൊളളിച്ചു ജീപ്പ് മിന്നൽ വേഗതയിൽ പാഞ്ഞു.ജീപ്പിൽ അവരെക്കൂടാതെ രണ്ടുകോൺസ്റ്റബിൾമാർ കൂടിയുണ്ടായിരുന്നു.

സംഭവസ്ഥലത്ത് എത്തുമ്പോൾ സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു.രാത്രിയായതിനാൽ ആളുകൾ ഉണ്ടായിരുന്നില്ല.പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടപ്പോൾ പരിസരപ്രദേശത്തെ വീടുകളിൽ ലൈറ്റ് തെളിഞ്ഞു തുടങ്ങി. ചിലർ ജീപ്പിനു സമീപത്തേക്കു വന്നു.

ദീപപ്രഭയിൽ മുങ്ങി നിൽക്കുന്നു ശബരീനാഥിന്റെ വീട്.മുറിയിൽ എല്ലായിടത്തും ലൈറ്റ് തെളിഞ്ഞിരുന്നു.ഹരിയും പോലീസുകാരും മുൻ വശത്തെ വാതിലിൽ തളളിയപ്പോൾ കതക് പതിയെ തുറന്നു.അകത്തുനിന്നും ലോക്ക് ചെയ്തട്ടില്ലായിരുന്നു.താഴത്തെ മുറികളിലെ പരിശോധന കഴിഞ്ഞവർ മുകളിലെ മുറിയിൽ ചെന്നു.അവിടെയൊരു മുറിയിലെ കാഴ്ചകണ്ട് അവർ നടുങ്ങിപ്പോയി.പാതിയിൽ കഴുത്തറുത്ത നിലയിൽ ശബരീനാഥിന്റെയും മകളുടെയും ബോഡികൾ കിടക്കുന്നു.

കുട്ടിയുടെ ശരീരം ബെഡ്ഡിലും ശബരീനാഥ് കസേരയിൽ ബന്ധനസ്ഥനായ നിലയിലുമാണ്.കഴുത്ത് വലതുവശത്തേക്കു ചരിഞ്ഞിരിക്കുന്നു.മകളുടെ ശരീരം പിച്ചിചീന്തിയ നിലയിലാണ്. അവളുടെ ശരീരം പകുതിവരെ ബെഡ്ഷീറ്റിനാൽ മറച്ചിട്ടുണ്ട്.കുട്ടിക്ക് ഏകദേശം പതിനൊന്നു വയസ്സ് പ്രായം തോന്നിക്കും.കുട്ടി അതിക്രൂരമായ ബലാത്സംഗത്തിനു ഇരയായിട്ടുണ്ടെന്ന് അദ്ദേഹം ഊഹിച്ചു.

ഇരുവരുടെയും ബോഡികൾ സസൂക്ഷ്മം നിരീക്ഷിച്ചു. തനിക്കുവന്ന കോൾപ്രകാരം കൊലനടന്നിട്ട് ഒന്നരമണിക്കൂറിൽ കൂടുതലായെന്ന് അദ്ദേഹത്തിനു ഊഹിക്കാനായി.കൊലചെയ്ത ആൾതന്നെയാണു വിളിച്ചു വിവരം പറഞ്ഞിരിക്കുന്നത്.മുറിയിലെ ലാൻഡ്ഫോണിന്റെ റിസീവർ താഴേക്കു തൂങ്ങി കിടക്കുന്നത് ഹരിയുടെ ശ്രദ്ധയിൽപ്പെട്ടു.കൊലയാളി ഒരുപക്ഷേ ഇതിൽ നിന്നായിരിക്കാം ഇൻഫർമേഷൻ തന്നിരിക്കുന്നത്.രാവിലെ സ്റ്റേഷനിലേക്കു വിളിച്ച നമ്പരും തന്റെ മൊബൈലിൽ വിളിച്ച നമ്പരും ഒന്നാണോ ഇല്ലയോ എന്നുറപ്പു വരുത്തണം.

ഹരി ബോഡിനീക്കം ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തു. ആംബുലൻസ് എത്തിച്ചേർന്നപ്പോൾ ബോഡികൾ അതിലേക്കു മാറ്റിച്ചു.രാത്രിയായതിനാൽ ബാക്കി പരിശോധന രാവിലത്തേക്കു മാറ്റിവെച്ചു.മുറിയുടെയും മുൻ വശത്തെ ഡോറുമടച്ച് സീൽ ചെയ്തു.പുറത്തപ്പഴേക്കും ജനസമുദ്രമായി കഴിഞ്ഞിരുന്നു.

പെട്ടന്നു ഹരിയുടെ മൊബൈൽ റിങ്ചെയ്തു.മൊബൈൽ നോക്കിയപ്പോൾ സർക്കിൾ ഇൻസ്പെക്ടർ സോമനാഥ് കോളിങ്.വിവരം അറിഞ്ഞപ്പോൾ തന്നെ സർക്കിളിനെ വിവരമറിയിച്ചിരുന്നു.ഹരി കോൾ അറ്റൻഡ് ചെയ്തു.

"യെസ് സർ"

"അതേസർ.എല്ലാം ഏർപ്പാടാക്കിയട്ടുണ്ട്.രാവിലെ സാറുംകൂടി വന്നിട്ടേ പരിശോധന നടത്തുന്നുളളൂ.ശരി സർ ഞാൻ രാവിലെ വിളിക്കാം"

കോൾകട്ട് ചെയ്തു ഫോൺ പാന്റ്സിന്റെ പോക്കറ്റിൽ വെച്ചു.ഇനിവീട്ടിൽ പോയാലും ഉറക്കം വരില്ല.എന്ന ചിന്തയിൽ ഹരിയും പോലീസുകാരും സ്റ്റേഷനിലേക്കു മടങ്ങി. അവിടെ എത്തുമ്പോൾ പുലർച്ചെ മൂന്നര യായിരുന്നു.രണ്ടു പോലീസുകാരെ ശബരീനാഥിന്റെ വീടിനു മുമ്പിൽ ഡ്യൂട്ടിക്കിട്ടിരുന്നു.സ്റ്റേഷന്റെ സമീപത്തു നിന്നുള്ള തട്ടുകട മൂന്നുമണിയാകുമ്പോൾ തുറക്കും.അവർ മൂവരും കൂടി അവിടെച്ചെന്നു ചായകുടിച്ചിട്ട് സ്റ്റേഷനിലേക്കു വന്നു.

"സർ " പ്രതാപ് എന്തോ ചോദിക്കാന്‍ തുടങ്ങി.

"പ്രാതാപ് മുഖവുര വേണ്ട പറഞ്ഞോളൂ" ഹരി പറഞ്ഞു

"സർ ഈ കൊലപാതകത്തെ എങ്ങനെ വിലയിരുത്തുന്നു"

"ഇതൊരു ആസൂത്രണമായ കൊലപാതകങ്ങളാണു.അവരോട് തികച്ചും വ്യക്തിവൈരാഗ്യമുളളവരാണു ഇത് ചെയ്തിരിക്കുന്നത്.പിന്നെ മറ്റൊന്ന് ആ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കണമെന്നുണ്ടെങ്കിൽ അത്രക്കു ശക്തമായ പകയുളള ആരോ ആണ് ഇതിനു പുറകിൽ .ഒരാൾ അല്ലെങ്കിൽ ഒന്നിലേറെപ്പേർ ഉണ്ടായിരിക്കാം.എന്തെങ്കിലും തുമ്പു കിട്ടണമെങ്കിൽ വീടും പരിസരവും ശരിക്കൊന്ന് പരിശോധിക്കണം.സംശയമുള്ളവരെ ചോദ്യം ചെയ്യണം.പിന്നെ പോസ്റ്റുമാർട്ടം റിപ്പോർട്ടും ഫോറൻസിക് ലാബ് റിപ്പോർട്ടും എന്തെങ്കിലും ആനുകൂല്യം തരാതിരിക്കില്ല"

"അതേ സർ"

"ഏത് മർഡറിലും എന്തെങ്കിലും പ്രൂഫ് ലഭിക്കാതിരിക്കില്ല.എത്ര ആസൂത്രണം ചെയ്താലും ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞെ ഒരുതെളിവെങ്കിലും അവശേഷിക്കും‌.അത് പ്രകൃതി നിയമമാണ്.എന്റെ മൊബൈലിൽ വിളിച്ച നമ്പരും രാവിലെ സ്റ്റേഷനിലേക്കു വിളിച്ച നമ്പരും ഒന്നാണ്. ഞാനത് ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ശബരീനാഥിന്റെ വീട്ടിലെ ലാൻഡ്ഫോണിൽ നിന്നാണ് കോൾ വന്നിരിക്കുന്നത്.കൂടുതൽ എന്തെങ്കിലും ചെയ്യണമെങ്കിൽ നേരം പുലരും വരെ കാത്തിരുന്നേ മതിയാകൂ"

പിറ്റേന്ന് രാവിലെ പത്തുമണിക്ക് ശബരീനാഥിന്റെ വീടു പരിശോധിക്കുമ്പോൾ ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ ചെറിയൊരു തെളിവ് അവരെ കാത്തിരിക്കുക ആയിരുന്നു .

ആ ഒരുചെറിയ തെളിവുമാത്രം മതിയായിരുന്നു സമർത്ഥനായ പോലീസ് ഓഫീസർ ആയിരുന്ന ഹരിക്ക് കൊലപാതകിയെ കണ്ടെത്തുവാൻ.

( തുടരും ...)

- സുധി മുട്ടം 

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ