എന്നാലും എന്റെ സാറേ

എന്നാലും എന്റെ സാറേ

എന്നാലും എന്റെ സാറേ

"പണ്ട് ഫെയ്ക്ക് ഐഡി തപ്പിപോയി പോലീസിന്റെ തല്ലു കിട്ടിയെങ്കിലും ഞാൻ നന്നാവുമെന്നു കരുതിയ എനിക്കു തന്നെ വീണ്ടും തെറ്റി.ഒരിക്കലും സ്ത്രീകളുടെ ചാറ്റിൽ കടന്നു ചെന്നതിനു പോലീസ് സ്റ്റേഷനിൽ എഴുതിക്കൊടുത്തിട്ടാണു അന്ന് തടിയൂരിയത്.

ചിത്രങ്ങൾ ടാഗു ചെയ്തു മടുപ്പായതോടെ എഴുത്തു ഗ്രൂപ്പിലായി പിന്നെ അങ്കം മുഴുവൻ. അവിടെയും എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിട്ടും ഒരു രക്ഷയുമില്ല.മികച്ച എഴുത്തുകാർ കൊടികുത്തി വാഴുന്നയിടത്ത് ഈ പാവം എന്തുചെയ്യാനാണു.
ഒരുകൂട്ടുകാരൻ ഉപേദേശിച്ചു തന്ന ബുദ്ധിയിൽ ഒരു ഫെയ്ക്ക് ഐഡി അങ്ങ് സൃഷ്ടിച്ചു.രണ്ടുവരിയിൽ തുടങ്ങി മനസിൽ വന്നതെല്ലാം അങ്ങട് കുത്തിക്കുറിച്ചു.എന്നിട്ട് ഗ്രൂപ്പായ ഗ്രൂപ്പുകളിലെല്ലാം പോസ്റ്റി.പതിയെ പതിയെ എന്റെ ഫെയ്ക്ക് ക്ലിക്കായി തുടങ്ങി.

ഒരെഴുത്തു ഗ്രൂപ്പിൽ ചെന്നപ്പോഴാണു പിന്നെ പ്രശ്നങ്ങൾ തുടങ്ങിയത്.പണ്ടവിടെ ഒരു താമര ഇതുപോലെ എഴുതിയിരുന്നത്രേ.ആ താമരയാണോ ഈ താമര എന്നായി കമന്റുകൾ. ഈശ്വര അത് ഏത് താമര.ഞാൻ ഗ്രൂപ്പായ ഗ്രൂപ്പെല്ലാം അരിച്ചു പെറുക്കി.സകല ഐഡികളും പരിശോധിച്ചു.

വേറൊരു ഐഡി ചെക്കു ചെയ്തപ്പോൾ ഞാൻ ഞെട്ടി.ദേ ഇവിടെ അവരുടെ നിക്ക് നെയിം താമര.വിടർന്ന കണ്ണുകളുളള താമരയിതളിന്റെ നൈർമല്യമുളള സുന്ദരി.മനസിൽ ഞാൻ എന്നെയും ഒർജിനൽ താമരെയെയും സങ്കൽപ്പിച്ചു.കരിന്തിരിയും നിലവിളക്കും.

അങ്ങനെ ഞാനവരുടെ എഴുത്തുകൾ വായിക്കുകയും ഒർജിനൽ താമരയുടെ കടുത്ത ആരാധകനുമായി മാറി.എന്റെ ഫെയ്ക്കിൽ ഞാനൊരു സ്റ്റാറ്റസ് ഇട്ടു.

"എന്നെയിന്നും വിസ്മയിപ്പിച്ച ഒരേ ഒരു എഴുത്തുകാരിയെ ഉളളൂ.അതാണ് താമര.കഥയെഴുതുന്നെങ്കിൽ ഇവരുടെ രീതിയിൽ എഴുതണമെന്ന് ആഗ്രഹം"

അങ്ങനെ ആ താമരയെ മനസിൽ ഗുരുവായി സങ്കൽപ്പിച്ച് ഒരുകഥയങ്ങട് താങ്ങി.കവിതകൾ വിരിഞ്ഞയാ കഥ സൂപ്പർഹിറ്റ്.അങ്ങനെ ഫെയ്ക്കിലൂടെ എന്നെ നാലാളറിഞ്ഞു തുടങ്ങി. അപ്പോൾ മാന്യമായും ചിലർക്ക് സംശയം. ഇതൊരു ഫെയ്ക്ക് തന്നെ.ഇൻബോക്സിൽ നിറയെ മെസേജ്.

"നീ ഫെയ്ക്കല്ലേടാന്ന്."

നുമ്മ വിടുമോ

"ഞാൻ ഫെയ്ക്കല്ല..ഒർജിനലാണു.

മറുവശത്തെ മാന്യൻ വിടാനുളള ഭാവമില്ല.

" നിങ്ങൾ എഴുത്തുകൾ ഇഷ്ടമുണ്ടെങ്കിൽ വായിച്ചാൽ പോരെ. എഴുതുന്നവരുടെ ഹിസ്റ്ററി കോഴിയെപ്പോലെ ചികയണോ"

"ഞാൻ ഇക്കോണമിക്സ് വരെ ചികയും.സ്വന്തം ഐഡിയിൽ ഞങ്ങളുടെ എഴുത്തിനു കിട്ടുന്ന ലൈക്കും കമന്റും കുറവാണ്. നിന്നെപ്പോലെയുളള ഫെയ്ക്ക് കാരണമാ അത്."

ബാക്കിയവൻ പറഞ്ഞതൊരു തെറിയാണ്.ഇതുകേട്ടതോടെ എന്റെ സർവ്വ നിയന്ത്രണവും വിട്ടു.

"നീ ചെന്ന് നിന്റെ അമ്മയോട് തിരക്കണം.നീ ജനിച്ചത് ഫെയ്ക്കായാണോന്ന്"

കാര്യം അവനു പിടികിട്ടിയാരിക്കും..പിന്നെയെന്റെ വഴിയിൽ കണ്ടട്ടില്ല.

അങ്ങനെ ഞാൻ ഫെയ്ക്കിലൂടെ കത്തി നിന്ന ഗ്രൂപ്പുകൾ രണ്ടെണ്ണം ഹാക്കു ചെയ്യപ്പെട്ടു. അതോടെ എന്റെ നിലയും പരുങ്ങലായി.ആർക്കും ഒരുദോഷവും ചെയ്യാത്തെ എന്റെ ഐഡിക്ക് അവരുടെ പുതിയ ഗ്രൂപ്പിൽ വിലക്കേർപ്പെടുത്തി.എനിക്ക് മാത്രമല്ല.ഫെയ്ക്കെന്നു സംശയം ഉളളവർക്കെല്ലാം.

അവരുടെ ഒരു ലേഡി അഡ്മിൻ ഇൻബോക്സിൽ വന്നു.

"അത് വോയ്സ് അയക്കണം.സ്വന്തം പിക്കും കൊടുക്കണം"

കാര്യം തിരക്കിയ എന്നോട് ആ സുഹൃത്ത് മാന്യമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു.

ഭാര്യയുടെ പിക്ക് അയച്ചു തൽക്കാലം തടിയൂരിയപ്പോൾ ദാ വരുന്നു അടുത്ത പാര.വോയ്സ് വേണമത്രേ.ഈശ്വരാ കുടുങ്ങി.പെട്ടു.

ഞാൻ പറഞ്ഞു

"മാഡം വോയ്സ് അയക്കാൻ അറിയില്ല"

അപ്പോൾ ആ മാഡം കാര്യങ്ങൾ പറഞ്ഞു തന്നു.അവസാനം ഗതിയില്ലാതെ മെസ്സഞ്ചർ ഡൌൺലോഡ് ചെയ്തു. ഇനി വോയ്സ് ..അതിനിനി എന്നാ ചെയ്യും‌.

ഒന്നുമാലോചിക്കാൻ സമയമില്ല.അവർ ഓൺ ലൈനിൽ ഉണ്ട്. നേരെ ഭാര്യയുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു.

"പ്ലീസ് ദയവായി ഒന്ന് ഹെൽപ്പ് ചെയ്യണം"

"ഉം എന്താ കാര്യം"

പിന്നെ കെട്ടിയവളോടു കാര്യങ്ങൾ വിശദീകരിക്കണ്ടി വന്നു.

"ഞാനന്നെ പറഞ്ഞതല്ലെ മനുഷ്യാ സ്വന്തം പേരിൽ എഴുതിയാൽ മതീന്ന്"

"ടീ ചിന്തിക്കാൻ സമയമില്ല.ഞാൻ എഴുതി തരുന്ന കാര്യങ്ങൾ. അങ്ങ് നോക്കി പറഞ്ഞാൽ മതി."

കിട്ടിയ അവസരം ഭാര്യ ശരിക്കും വിനയോഗിച്ചു.ഒടുവിൽ രണ്ട് സാരിയുടെ ഓഫറിൽ അവൾ കാര്യങ്ങൾ ഈസിയാക്കി തന്നു.

ഒടുവിൽ ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ടു.ആ ഗ്രൂപ്പ് ഉപേക്ഷിക്കാത്തതിനു കാരണം അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ട ഗ്രൂപ്പുകളിൽ ഒന്നാണത്.ഞാൻ പിച്ചവെച്ചു നടന്നയെന്റെ തറവാട്.ഇന്നും എന്റെ എഴുത്തുകൾ എവിടെ എങ്കിലും തഴയപ്പെട്ടാലും അവിടെ ഹിറ്റാണു ..

അങ്ങനെ മടുപ്പു തോന്നിയ ഫെയ്ക്കിനെ വിട്ടു സ്വന്തം ഐഡിയിൽ ക്ഷമയോടെ എഴുതി തുടങ്ങി. ശ്രദ്ധിക്കപ്പെടാതെ വന്നപ്പോൾ രണ്ടുമാസം എഫ്ബിയോടു വിട പറഞ്ഞു.

എന്റെ ശൈലിതന്നെ മാറ്റിയെഴുതി കഥകളുമായി ഞാൻ എഴുത്തു ഗ്രൂപ്പിലെല്ലാം ആക്റ്റീവായി.പതിയെ എന്റെ കഥകളും നൂറും അഞ്ഞൂറും കടന്നു 1കെവരെ എത്തി നിൽക്കുന്നു.സന്തോഷമുണ്ട് ഒരുപാട്. പ്രോത്സാഹനം തന്നു എന്നെ സപ്പോർട്ട് ചെയ്ത പ്രിയ എഴുത്തു ഗ്രൂപ്പിലെ അംഗങ്ങളോട്.എന്റെ പ്രിയ സൗഹൃദങ്ങളോട്..എന്നെ എഴുത്തിന്റെ ലോകത്ത് കൈ പിടിച്ചുയർത്തിയ ചേച്ചിക്കുട്ടിയും ഭായിയും അനിയത്തിയോടും.പിന്നെ ക്ഷമയോടെ എഴുതി കാത്തിരിക്കാൻ പ്രോത്സാഹനം നൽകിയ പ്രിയ ഭാര്യയോടും.പിന്നെ ഞാൻ മനസുകൊണ്ട് ഗുരുവാക്കിയ മാഡത്തിനും.

പിന്നെ ഏറ്റവും സന്തോഷം തരുന്ന മറ്റൊരു കാര്യം എന്റെ പ്രിയ എഴുത്തുകാരി എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെന്നുളളതാണ്.

പിന്നെ തീർത്താലും തീരാത്തൊരു കടപ്പാട് ഉണ്ടെനിക്ക് എന്റെ സഹോയോട്.എന്നെ അന്നും ഇന്നും മനസിലാക്കി എന്റെയൊപ്പം ശക്തമായി നില നിൽക്കുന്ന എന്റെ പ്രിയ കൂട്ടുകാരി എടാന്നും എടീന്നും വിളിക്കാൻ സ്വാതന്ത്ര്യമുളള മറ്റൊരു നല്ല സൗഹൃദം. ഇനിയുമുണ്ട് നല്ല സൗഹൃദങ്ങൾ അവരെ കുറിച്ച് പിന്നീട് പറയാം "

നന്ദി...സ്നേഹം..

നമസ്ക്കാരം..

- സുധീ മുട്ടം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ