രണ്ടാംവട്ടം പറന്നപൊന്നീച്ച

രണ്ടാംവട്ടം പറന്നപൊന്നീച്ച

രണ്ടാംവട്ടം പറന്നപൊന്നീച്ച

ഒഴിവുദിവസതിലെ ഉച്ചമയക്കവുംകഴിഞ്ഞ് വൈനേരം ചായകുടിയ്ക്കുന്ന നേരമാണ് അമ്മ പറഞ്ഞത്,

"മോനെ കുട്ടപ്പായി, രാത്രിയിലെ ചപ്പാത്തിയ്ക്കു കറിയൊന്നുമില്ലാ, ദേവലോകംബാറിന്റെ മുന്നിൽനല്ല മീൻകിട്ടും,
വാങ്ങിച്ചെച്ചുവരാമോ."

"ശരി അമ്മേ."

എന്നുപറഞ്ഞ്,
കുളിയും കഴിഞ്ഞ് ബൈക്കുമെടുത്ത് നേരേ എടപ്പാളിലേയ്ക്കുവെച്ചു പിടിച്ചു,
ദേവലോകം ബാറിനു മുന്നിലെ മീൻകാരുടെ അടുത്തു വണ്ടിയും നിർത്തി,
നല്ലപെടപെടയ്ക്കണ ഐലവാങ്ങുന്നനേരമാണ്
പോലീസ്സ് വണ്ടീ വന്നുനിന്നത്,

"ഡോ ഇവിടെ മീൻ വിൽക്കാൻ പാടില്ലാ,
ഇത് പൊതുവഴിയാണ്,
വേഗം മീനും എടുത്ത്പോടോ."

Si യുടെവാക്കുകൾ കേട്ട്
ഒരുരസത്തിനായിട്ടു ഞാൻ മീൻകാരനോടു പറഞ്ഞു,

"എയ് ആ സാറിനു ഒരു കിലോമത്തിപോതിഞ്ഞു കൊടുക്കു.''

അതു കേട്ടപാതി Si വണ്ടിയിൽനിന്ന് ഇറങ്ങി എന്റെ ചെകിടത് ഒന്നു പോട്ടിച്ചു,

പണ്ട്തീരൂരിൽനിന്നും ഇതുപോലെ ഒരെണ്ണം കിട്ടിയപ്പ പറന്ന ആ പൊന്നീച്ചയുണ്ടല്ലോ, അതിലുംവലിയൊരു
പൊന്നീച്ചയാകണ്ണിലുടെ പറന്നുപോയത്,

ഈ പോലീസ്സുകാരുടെ ചെകിട്അടിച്ചുള്ള അടിയുണ്ടല്ലോ
അതാണ്അടി,
ആ അടിയിലാണ് പൊന്നീച്ച പറക്കുന്നത് ശരിയ്ക്കും കാണാൻ കഴിയുന്നത്,

കൈയിലിരിക്കുന്ന മീനുമടയ്ക്കാം എസ്ഐ കോളറിൽപിടിച്ച് എന്നെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേയ്ക്കുവിട്ടു,

കുറ്റവാളിയെ പോലെ പോലീസ്ജീപ്പിനു പിന്നിലുള്ള ആ ഇരുപ്പുണ്ടല്ലോ,
അതുംയ്ക്കും മേലേ ഒന്നുമെയില്ലൈ...

സ്റ്റേഷനിൽ എത്തിയപ്പ Si പറയാ,

"വേണ്ടപ്പെട്ട ആരോടെങ്കിലും വന്ന് കൊണ്ടുപോകാൻപറയ്."

വേഗം ഫോണുമെടുത്ത് അടുത്ത കൂട്ടുകാരനെ വീളിച്ചു കാര്യം പറഞ്ഞു,
ഐലാകാടുള്ള ആ കൂട്ടുകാരൻ തിരക്കിലായിരുന്നു,
എന്നിരുന്നാലും എട്ടാംക്ലാസിൽ ഒപ്പമിരുന്നു പഠിച്ചിട്ടുള്ള അവൻ, അന്നും ഇന്നും എന്നും എന്റെ ചങ്കാണ്,
എനിയ്ക്കോരു പ്രശ്നം വന്നാൽ അവൻ ഒടിയെത്തും,
അതാണ് കൂട്ടുകാരൻ, അതാണ്
ചങ്ക്കൂട്ടുകാരൻ,

അവൻ ചങരംകുളതെ പേരുകേട്ട പാർട്ടി നേതാവിനെയും കുട്ടി ഉടൻ സ്റ്റേഷനിൽ എത്തി,

"ഇവൻ പറയാ,
ഈ സാർയ്ക്ക് ഒരു കിലോമത്തിപോതിഞ്ഞു കൊടുക്കുവാൻ,
ഒരു പോലീസ്സ് ഒഫിസറുടെ അടുത്തുനിന്നും ഇങ്ങനെ പറയുന്നതിൽ പരം അപമാനം വേറേ എന്തുണ്ട്,
വെള്ളമടിച്ചിട്ടുപറഞ്ഞതാ എന്നുകരുതിയകൊണ്ടു വന്നത്,
പക്ഷെ വെള്ളമടിച്ചിട്ടില്ലാ എന്നു മനസ്സിലായി,
കേസ്സ്ഒന്നും എടുത്തിട്ടില്ലാ, വെണ്ടപ്പെട്ട ആരെങ്കിലും, കൊണ്ടുപോകാൻ വേണമല്ലോ എന്നു കരുതിയവീളിപ്പിച്ചത്, എന്നാപിന്നെകൊണ്ടു പോയ്കോളു. "

അതുംപറഞ്ഞ് Si കൈവിട്ടു,
പക്ഷെ,

നാട്ടിൽ ചെന്ന് ഇറങ്ങിയപ്പോഴേയ്ക്കും ഒരു കൊലപാതകിയെ നോക്കുന്നതു പോലെയായിരുന്നു തട്ടാൻപടിയില്ലുള്ള നാട്ടുകാരുംഒട്ടോറിഷാ കാരുടെയും നോട്ടം,

എന്തുപറഞ്ഞിട്ട്
എന്താല്ലെ,

പോലിസ്സുകാരുടെ പൊന്നീച്ച പറപ്പിക്കുന്നത് നാട്ടിൽ പാട്ടായില്ലെ.

.. ശുഭം. ..

- ബ്രീജൂസ്.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ