പ്രണയിച്ചുപോയി

പ്രണയിച്ചുപോയി

പ്രണയിച്ചുപോയി

രാവിലെ ചുമ്മാ ബസ്സ്സ്റ്റോപ്പിൽ നിൽക്കുന്നനേരം,
ഒരു ബസ്സ് വന്നുനിൽക്കുന്നു,
അതിലെ ഒരു ഹുറിയെനെനോക്കി ഒന്നു ചിരിച്ചു,
ഹുറിയൊന്നെ ചിരിച്ചുള്ളുവെങ്കിലും എന്റെ ഹൃദയത്തിൻ താളം ആ ഒറ്റചിരിയിൽ
ദെ കിടക്കുണു,
ഇച്ചിരിനേരം കൊണ്ട്, ആ ചിരിയിൽ നുമ്മ ഖൽബിൽ അവളോരു ഹൂറിയായിമാറിയിരുന്നു,

അന്നുപിന്നെ ആ ഹൂറിയുടെ ചിരിമാത്രമായിരുന്നു എന്റെ ഹൃദയതാളം.
വൈക്കുനേരവും ഞാൻ ആ ബസ്സ്റ്റോപ്പിൽ ചെന്നു നിന്നു,
ഹൂറി തിരിച്ചുവരാത്തിരിക്കില്ലാ എന്ന് അറിയാലോ,
എന്നാൽ ഹൂറിയെ ഒരു ബസ്സിലും കാണാൻ കഴിഞ്ഞില്ലാ,
നിരാശയോട് തിരിച്ചുനടക്കുന്ന നേരത്താണ് പെട്ടന്ന് വന്നു നിന്ന ബസ്സിൽ നിന്നും ആ പേരറിയാത്ത ഹൂറിയുടെ പുഞ്ചിരികാണുന്നത്,
അവൾകണ്ണിൽ നിന്നും മറയുന്നതുവരെ ഞാനും നോക്കിന്നിന്നുപോയി,

അന്ന്ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും,
രാവിലെനേരത്തെഎണീറ്റ് കുളിച്ച് തയ്യാറായി ബസ്സ്സ്റ്റോപ്പിലേയ്ക്കു ചെല്ലുവാതിരിക്കാൻ കഴിയുമായിരുന്നില്ലാ,

ഹുറിയെൻഖൽബിൽ ഒരുമട്ടൻ ബീരിയാണിയുടെ മണവുമായി ചേക്കേറിയില്ലെ,
അപ്പം ആ മട്ടൻ ബീരിയാണിയുടെ സ്വാദ് അറിയാത്തിരിക്കാൻ കഴിയുമോ ഈ
വടക്കും തെക്കുംനോക്കി നടക്കുന്നവന്,
പറ്റില്ലാ ല്ലെ ?

ദിവസങ്ങൾ കൊഴിഞ്ഞ് വീണെങ്കിലും ആ ഹൂറിയുടെപേരുപോലും എന്തെന്ന് അറിയാൻ കഴിഞ്ഞില്ലാ,
ദിവസ്സങ്ങൾ കൊഴിഞ്ഞെങ്കിലും സുന്ദര്യയായ ഹൂറിയെ രണ്ടുവട്ടം കാണാതിരുന്നില്ലാ,
കാണാതിരിക്കാൻ കഴിഞ്ഞിരുന്നില്ലാ എന്നു പറയുന്നതായിരിക്കും കുടുതലും ശരി,

അന്നുരാവിലേയും ഹുറിയെകണ്ടില്ലാ,
വൈക്കുനേരവും കാണാൻകഴിഞ്ഞില്ലാ,
............. .......... .............
ദിവസങ്ങൾപലതും കൊഴിഞ്ഞുവീണിട്ടും,
ബസ്സ്സ്റ്റോപ്പിലെ നന്തിർവട്ടംപലവട്ടം പൂത്തുകൊഴിഞ്ഞിട്ടും...
എന്റെ താടിരോമങ്ങളിൽ വെള്ളപൂശിയിട്ടും,

ഒരോബസ്സുകൾ വന്നുനിൽക്കുംമ്പോഴും ആ ഹുറിയുടെ ഒരു പുഞ്ചിരിയ്ക്കായ് കാത്തുനിൽപ്പു ഇന്നുംഞാൻ ഈ വഴിയരികിൽ......

"ശുഭം."

- ബ്രീജൂസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ