അടിച്ചുമോനേ അടിച്ചു

അടിച്ചുമോനേ അടിച്ചു

അടിച്ചുമോനേ അടിച്ചു

രാവിലെ മുറിയുടെ പുറത്തുള്ളബഹളം കേട്ടാണ് ഉറക്കമുണർന്നത്,
എണീറ്റ് വാതിൽതുറന്നപ്പം ജോലിചെയ്യുന്ന സ്ഥാപനത്തിലേ എല്ലാവരും നിരന്നുനിൽക്കുന്നുണ്ട്,

''എന്താസാറേ ഇതുവരെ എണീറ്റില്ലെ,
എന്തോരു ഉറക്കമാണു സാറേഇത്. "

മാനേജറുടെവാക്കുകൾ കേട്ട്,
പകച്ചുപോയി എന്റെബാല്ല്യം,

ഞാൻസാറോ,
ഇന്നെലെ ഇച്ചിരിപണം അഡ്വൻസ്സ് ചോദിച്ചപ്പം,

"ചോദിയ്ക്കുമ്പോൾപണം തരാനോന്നും പറ്റില്ലാ."

"സാറേ, ഞാൻപണിയെടുത്ത പണമല്ലെചോദിച്ചുള്ളു,
വളരെഅത്യവശ്യമുള്ളതുകൊണ്ടുമാത്രമല്ലെ ചോദിക്കുന്നത്."

"അതോന്നും ഇവിടെപറ്റില്ലാ,
തനിയ്ക്ഇവിടെ പണിയെടുക്കാൻ പറ്റുമെങ്കിൽനിൽക്കാം, അല്ലെൽഇതുവരേ പണിയെടുത്തപണവും വാങ്ങിച്ചുപോക്കാം."

"സാറേ,
അഞ്ചുവർഷമായി
ഞാൻ ഇവിടെപണിയെടുക്കാൻ തുടങ്ങിയിട്ട്,
ഇന്നുവരെ ഇതുപോലോരുആവശ്യം ഞാൻപറഞ്ഞിട്ടില്ലാ.''

"എറങ്ങിപോടോ,
തന്നോട്ഞാൻപറഞ്ഞു, പറ്റില്ലെങ്കിൽ വേറേപണിനോക്കി പോടോ."

എന്നുപറഞ്ഞ ആ സാറിന് ഈ ഞാൻ ഇപ്പസാറോ,

എല്ലാരുംആശംസകൾ നേർന്നുതിരിച്ചുപോയിട്ടും എന്തുചെയ്യണം എന്ന് അറിയാതെ ഇച്ചിരിനേരം കുടിഞാൻ ആ നിൽപ്പുതുടർന്നു,

വേഗംപ്രഭാതകർമ്മങ്ങൾ തീർത്തെന്നുവരുത്തി,
താഴേയ്ക്ഓടി,

ലോട്ടറികടയിലേയ്ക്കു നടക്കുന്നതിനിടയിൽ പലരും വിഷ് ചെയ്യുന്നുണ്ടായിരുന്നു,

'സ്വപ്നലോകത്തായിരുന്ന ഞാൻ അതോന്നും കാണുന്നില്ലായിരുന്നു.'

"ഹായ്സാറേ,
സാറുടെ കൈയിലേ ഓണംബബറിനാണു പത്ത്കോടിയുടെ ഒന്നാംസമ്മാനം,
സാറുവരു ഇവിടെ ഇരിക്കു.,"

ഇന്നലെവരേ എല്ലാർയ്ക്കും
വെറുംഎടാപോടാ ആയിരുന്നു,
ഒറ്റനിമിഷംകൊണ്ട് എല്ലാവരുടെയും
സർആയിതീർന്നു,

തിരിച്ചുമുറിയിൽഎത്തി,
ഒരുപേപ്പറ്ടുത്തു,
കിട്ടിയപത്ത്കോടി
എന്തുചെയ്യണംഎന്ന് ആലോചിച്ചു,
കൈയിൽകിട്ടുന്നത് ആറ്കോടി,

1, രണ്ടരകോടി പത്തുവർഷത്തേയ്ക്കു ബാങ്കിൽനിക്ഷേപിക്കുന്നു,

(അതിന്റെപലിശയെടുത്ത് ജീവിക്കാലോ.)

2, ജോലിചെയ്യുന്ന സ്ഥ്പനത്തിലേ എല്ലാർക്കും,
ആയിരംരൂപാകൊടുക്കാം,

3, കൗണ്ടറിൽ ഒപ്പമുള്ള മൂന്നുപേർയ്ക്കും ഒരുലക്ഷം വെച്ചുകൊടുക്കാം,

(ഈ നീണ്ടവർഷങ്ങളും എന്നെശരിയ്ക്കും സഹിച്ചത് അവരാണല്ലോ.)

4, പട്ടാമ്പിയുടെയും ഷൊർണ്ണൂരിന്റെയും ഇടയിൽമോളൂസിന്റെ പേരിൽനല്ലോരുവീട് എടുത്ത്,
മോളൂസിനെ കൊണ്ടുവരണം,
അവിടെനല്ലോരുടീച്ചറിനെ, ജോലിയ്ക്കുനിർത്തണം,

(മോളൂസിനെ നല്ലതുപോലേ നോക്കാനും ഉയരങ്ങളിൽ എത്തിയ്ക്കാനും.)

പിന്നെ,
വീട്ടിലേപണിയ്ക്കായി ഒരു സ്ത്രീയെനിർത്തണം,

ചെറിയോരുകാറ്എടുക്കാം

എന്റെഅമ്മയേയും മോളൂസിനെയും കുട്ടി അമ്പലങ്ങളിലേയ്ക്കോരു യാത്രപോണം,

വീട്ടിലേഎല്ലാവരേയും ചേർത്തുംഒരു യാത്രപോകണം,
അവർയ്ക്കു
വേണ്ടഒരോജോഡി വസ്ത്രങ്ങൾവാങ്ങിച്ചു കൊടുക്കണം,

ചെറിയോരു കച്ചവടംതുടങ്ങണം

( ഒരുതോഴിലുമില്ലെൽ ജീവിതംകള്ളുഷാപ്പിൽ മാത്രമാവോലോ.)
- - - - - - - - - - - - - - -
''ഹലോ,
എന്താഉണ്ടകണ്ണും തുറന്നിരിക്കുന്നേ കഞ്ഞിയില്ലതാ ഒരു
ഈച്ഛാ കിടക്കുണു, ''

ശ്രീനിമാമ്മപുറത്തു താട്ടിവീളിച്ചപ്പോഴാണ് ഇതുവരെ കണ്ടതെല്ലാം വെറുമോരുസ്വപ്നം മാത്രമായിരുന്നല്ലോ
എന്ന്അറിഞ്ഞത്.

ശുഭം.

ബ്രീജൂസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ