അച്ഛൻ

അച്ഛൻ

അച്ഛൻ

എന്തുപറയും എങ്ങിനെപറയും എന്ന് അറിയില്ലാ,
എങ്ങിനെ എന്തുപറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്ന്അറിയാം,
എങ്ങിനെപറഞ്ഞാലും അതിലും രണ്ടുവശമുണ്ടാകും,

"അമ്മയെതല്ലിയാലും നിങ്ങൾ അതിൽരണ്ടു പക്ഷംപിടിക്കും."

അതിനാൽ ഒന്നും പറയുന്നില്ലാ,
എന്തുപറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്ന് അറിയാം, പക്ഷെ,

ഒന്നുപറയാം,

"മകളെ ജീവനുതുല്ല്യം സ്നേഹിക്കുന്ന ഒരു അച്ഛന്റെ വേദനയാണ്."

"അച്ഛനെജീവനുതുല്ല്യം സ്നേഹിക്കുന്ന ഒരു മോളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിലാണിത്.''

ആ കരച്ചിലിനുമുന്നിൽ പകച്ചുനിൽക്കുന്നോരു അച്ഛനാണിത്,
ആ അച്ഛന്റെ അവസ്ഥ് മനസ്സിലാക്കിയിട്ടും എല്ലാംനഷ്ട്ടപ്പെടും എന്ന് അറിഞ്ഞിട്ടും,
കുടെവരാൻ തയ്യാറായിട്ടുള്ള ആ മകളെ,

....ഞാൻ കൊണ്ടുവരും....

"കൊണ്ടുവന്നില്ലെങ്കിൽ എന്നെയ്ക്കുമായി ആ മോളും അമ്മയുടെ അടുത്തേയ്ക്കു യാത്രപോവും."

അതെല്ലാം മനസ്സിലാക്കിയിട്ടും,
ഈ അച്ഛനിൽ നിന്നും അടർത്തിമാറ്റാൻ ശ്രേമിക്കുന്നു ഇന്നും അമ്മവീട്ടുകാർ,

ഒരുസ്ത്രീയുടെ ജീവിതമായിരുന്ന ഭർത്താവിനെ,
ആ ഭർത്താവിന്റെ സ്നേഹവും സന്തോഷവും എല്ലാം അവരുടെ ആഗ്രഹങ്ങൾയ്ക്കു വേണ്ടി മാത്രം ബലികഴിപ്പിച്ച്,
അവളെ ഈ ലോകത്തുനിന്നും യാത്രയാക്കിയവർ,
ഇന്ന് അതെപ്പോലെ ആ മകളെയും ബലികഴിക്കാൻ തയ്യാറായിരിക്കുന്നു,
'അവൾ കൈയിവിട്ടുപോയതു പോലേ എന്റെ മോളെ ഞാൻകൈവിടില്ലാ,
എൻ ജീവൻ അതിനായി ബലികഴികേണ്ടിവന്നാലും.

- ബ്രീജ്ജൂസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ