പ്രണയത്തിന്റെ നാനാർത്ഥങ്ങൾ

പ്രണയത്തിന്റെ നാനാർത്ഥങ്ങൾ

പ്രണയത്തിന്റെ നാനാർത്ഥങ്ങൾ

പ്രണയത്തിനു നാനാർത്ഥങ്ങൾ
പലതാണ്.
അനുഭവങ്ങളിൽ നിന്നും ഉരുത്തി
രിഞ്ഞവ.
ഒന്ന് ഒന്നിനോടു ചേര്‍ന്നു പോകില്ല
ഗുണത്തിലും ഫലത്തിലും

പ്രണയം മധുരിച്ചവരുണ്ടാകാം
ഇതിഹാസങ്ങൾ ജീവന്‍ കൊടു
ത്തവർ.

നിങ്ങളില്‍ ചിലരുണ്ട് ...........?

സ്വപ്നങ്ങള്‍ സ്വന്തമാക്കിയവർ
അനശ്വര പ്രണയ കാവ്യങ്ങളാടി
തിമിർത്തവർ

പ്രണയവഴികളിൽ ഇടറിവീണവ
രുണ്ട്
വേദനയോടെ തിരിഞ്ഞു നടന്നവർ
ചിറകറ്റ സ്വപ്നങ്ങളെ ചുംബിച്ച്
അഗാധ മൗനങ്ങളിലാഴ്ന്നുപോയ
വർ
മിഴിനീർ പുഴയിൽ മുങ്ങിമരിച്ചവർ

ദുരന്ത കാവൃങ്ങളാണേറയും.......!

ഒരുമുഴം കയറിൽ പിടഞ്ഞുതീർന്ന
രമണനും.....,,
കൊഴിഞ്ഞു വീണ റോസാദളങ്ങ-
ൾക്കുമരികിലൊരു പെൺകിളി
നിന്റെ പ്രതികാരാഗ്നിയിൽ കരി
ഞ്ഞുപോയവൾ
ഇഷ്ടമെന്ന വാക്കിനു മറുവാക്കു
ചൊല്ലി രക്തസാക്ഷിയായവൾ
കത്തിമുനയാൽ ഹൃദയം മുറിഞ്ഞു
തീപ്പന്തമായവൾ

പ്രീയ സോദരി.........,,

നിന്നെ ഞാനെവിടെ വായിക്കും ..?
പ്രണയം പറഞ്ഞു മുലമുറിഞ്ഞ
വളല്ല...,നീ
ഇതിഹാസങ്ങളിൽ നിനക്കിടമില്ലാ

വാഴ്ത്തപ്പെട്ടവളല്ല നീ.......
നിനക്കായി പ്രണയകുടീരങ്ങളില്ലാ

ഇന്നലെവരെ നിങ്ങള്‍ പറഞ്ഞ ദുര
ന്ത കാവ്യങ്ങളിലിവളില്ലാ..........

പ്രണയത്തിനു നാനാർത്ഥങ്ങൾ
പലതാണ്.
അനുഭവങ്ങളിൽ നിന്നും ഉരുത്തി
രിഞ്ഞവ.
ഒന്ന് ഒന്നിനോടു ചേര്‍ന്നു പോകില്ല
ഗുണത്തിലും ഫലത്തിലും.....

- ലിനിഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ