മുറിവുണക്കിയ കോലാട്

മുറിവുണക്കിയ കോലാട്

മുറിവുണക്കിയ കോലാട്

 പതിവ് കട്ടൻ കാപ്പിയുമായി അവൾ അടുത്തുവന്നു.മുഖത്തെ ആ ഭാവമാറ്റം കണ്ടപ്പോഴെ തോന്നി അമ്മയും മോളും അടി ഉണ്ടാക്കി എന്ന് .പ്രത്യേകിച്ച് ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു, ഞാൻ പത്രം തുറന്നു വയിച്ചു, നമ്മുടെ സംസ്ക്കാര ചിന്തകളെ ഉയർത്തിപ്പിടിക്കുന്ന കേരള മുഖം പത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു' നവജാത ശിശു മുതൽ വയോവൃദ്ധവരെ 'ലജ്ജിപ്പിക്കുന്ന തരംതാഴ്ന്ന സമൂഹമായിമാറിയിരിക്കുന്ന സത്യം ഓരോദിവസവും തിരിച്ചറിയുന്നു.

വായിച്ചിരിക്കുന്ന നേരത്താണ് 5-)ക്ലാസിൽ പഠിക്കുന്ന എന്റെ മകൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു, അനങ്ങാതെ അവൾ അങ്ങനെ കിടന്നു.അമ്മയുമായി വഴക്കിട്ട് വിഷമം വരുമ്പോൾ ഇത് പതിവാണ്.

കുറച്ച് കഴിഞ്ഞപ്പോൾ അവൾ പതുക്കെ തലപൊക്കി എന്നിട്ട് എന്നോടു ചോദിച്ചു എന്തിനാ അച്ഛാ. ഈ അമ്മയെ കല്യാണം കഴിച്ചേ, വെറ ആരേയും കിട്ടിയില്ലേ,, ആ നിഷ്കളങ്ക ചോദ്യം എന്നിൽ തറച്ചു അവളുടെ മിഴി നിറഞ്ഞു. എനിക്ക് വേണ്ട ഈ അമ്മയെ, ഒരു ഭംഗിയില്ലാത്ത അമ്മയെ വേണ്ട അച്ഛാ. ഇത് കേട്ട് അടുക്കളയിൽ നിന്നും എന്നെ എത്തിനോക്കി ഞാൻ എന്താ പറയണേന്നറിയാൻ ,അച്ഛന് ഇതിലും നല്ല അമ്മയെ കിട്ടും, ഇതുവരെ എന്തിനാണ് അമ്മയും മകളും വഴിക്കിടാറുള്ളത് എന്നു ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ ഇന്നു മനസിലായി, എന്റെ മുഖത്തേ ഭാവവ്യത്യാസം കണ്ട് അടുക്കളയിൽ നിന്നും, കോലാട്' പുസ്തകം പൊക്കി കാണിച്ചു. എന്നെ നോക്കി കണ്ണടച്ചു കാണിച്ചപ്പോഴാ എനിക്ക് ഒന്നു സംസാരിക്കാൻ കഴിഞ്ഞത്. ഈ ചോദ്യങ്ങൾ കേട്ട് എനിക്ക് വിഷമം തോന്നിയപ്പോൾ, അവൾ..... ചിന്തിച്ചു തീരുംമുമ്പേ .അടുക്കളയിൽ നിന്നും ഏട്ടാ.... അതാണ് അമ്മ, അങ്ങനെ തുറന്നു ചിന്തിക്കാനല്ലേ ഈ കോലാട് എനിക്ക് സമ്മാനിച്ചേ,
ഞാൻ ചിരിച്ചു കൊണ്ട് അടുത്ത് ചെന്നു. ഞാൻ സഹായിക്കണോ.? വേണ്ട ഈ സഹതാപം രാവിലെ തന്നെ സ്നേഹത്തിൽ ചാലിച്ചു തരല്ലേ മോനെ, പോയിമോൾക്ക് ഉത്തരം കൊടുക്ക്,...

ഞാൻ അന്നു വല്ലാതെ ചിന്തയിൽ അലഞ്ഞു രാത്രിയിൽ ഉറക്കം തന്നെ ചിന്തയിൽ നിന്നും മറഞ്ഞു.
അവൾ ചിരിച്ചു കൊണ്ട്എന്നിലേക്ക് അടുത്ത് കിടന്നു. പതിവുപോലെ എന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നയി അഴിച്ചു ഷർട്ട് രണ്ട് വശത്തേക്കും വിടർത്തി, എന്നിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നോട്ടം എന്റെ ചിന്തകളിൽ പടർന്നു. ഷർട്ട് മാറ്റി അവൾ എന്റെ രോമം നിറഞ്ഞ നെഞ്ചിൻ തല വെച്ചു കിടന്നു. അതു വരെ ഇല്ലാത്ത ഒരു അനുഭൂതി എന്നിൽ നിറഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല. അതേ കിടപ്പ് എന്നെ കെട്ടിപ്പിടിച്ചു അവൾ പറഞ്ഞു. ഇന്നു ഒരിക്കൽ മാത്രം കേട്ടപ്പോൾ ഏട്ടനു വിഷമായല്ലേ. അവൾ എന്നും ആ കോലാടിലെ കുട്ടിയ,

എപ്പോഴഉറങ്ങിയത് എന്നറിഞ്ഞില്ല. ,വീണ്ടും അടുക്കളയിൽ അവൾ ഭരണം ആരംഭിച്ചതിന്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. പിന്നെ വൈകിയില്ല.
സമയങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. മോളെ തയ്യറാക്കി സ്ക്കൂളിൽ വിടാൻ പെടാപ്പാട് കണ്ടപ്പോൾ എനിക്കും സങ്കടം തോന്നി, ഇതെല്ലാം കഴിഞ്ഞാണ് ഉറക്കം എന്നെ വിട്ടു പോകാറുള്ളത്. പതിവ് ചായയും പേപ്പറുമായി ഞാൻ കസേരയിൽ ഇരുന്നു.റോഡിൽ സ്ക്കൂൾ വണ്ടി വന്നു നിന്നു. മോളു ബാഗും എടുത്ത് ഓടി ഞാൻ അതു നോക്കി നിന്നു. മക്കൾ അരികത്തു നിന്നും മാറുമ്പോൾ ഉള്ളിലുണ്ടാകുന്ന ആ ഭാവവ്യത്യാസം അവളിൽ ഞാൻ കണ്ടു. കൈ പിടിച്ചു വണ്ടി വരെ കൊണ്ടാക്കാനുള്ള അനുമതി മകൾ കൊടുക്കാത്തതു കൊണ്ട് എന്നും ജനാലിലൂടെ നോക്കി കാണുന്നതാ പതിവെന്നു ഇന്ന് ഞാൻ മനസിലാക്കി .പെട്ടന്ന് റോഡിലേക്ക് ഇറങ്ങിയ മകൾ അകത്തേക്ക് ഓടിവന്നു അമ്മയുടെ കൈ പിടിച്ചു വണ്ടിയുടെ അടുത്തേക്ക് കൊണ്ട് പോയി കവിളിൽ സ്നേഹപൂർണ്ണമായ ഒരു ചുംബനം, പനിനീർ ദളങ്ങൾ പോലെ തലോടിയ അനുഭൂതിയിൽ അവൾ ലയിച്ചു നിന്നു. വണ്ടിയിൽ കയറിയപ്പോൾ കൈ വീശി കാണിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി,
അവൾ തിരിച്ചു ഓടി വന്നു എന്റെ മുന്നിൽ
ഒരു പുതുലോകം പോലെനിന്നു.
ഏട്ടാ ഇത്.

ഞാൻ ടി.വിയിലേക്ക് വിരൽ ചൂണ്ടി ആ ചൂണ്ടലിൽവർഷങ്ങളുടെപഴക്കം ഉണ്ടായിരുന്നു. കല്യാണഫോട്ടൊയിൽ നിറഞ്ഞ ആ സൗന്ദര്യത്തിന് പൊള്ളലേറ്റു കാണും ,പക്ഷേ അതിനുളളിലെമനസ്സും ഇന്നുംഎന്നേലും സൗന്ദര്യമുള്ളതായി നിറഞ്ഞു നിൽക്കുന്നത് ഞാൻ അറിയുന്നു, അതു കൊണ്ടാണ് വികൃതമായ സൗന്ദര്യത്തിനു മുന്നിൽ നിന്നും വിധിയുടെ കറുത്ത പെട്ടിയിൽ നീ നിന്റെ സൗന്ദര്യത്തെ ഒളിപ്പിച്ചതും, ഇപ്പോൾ ആ സൗന്ദര്യം ഞാൻ പുറത്തേക്ക് എടുത്തപ്പോൾ നിറകണ്ണുമായി മോളു ആ ചിത്രത്തെ മാറോട് ചേർത്തു ചുംബിച്ചു.' ഒരു ദൃശ്യ സാക്ഷിയായി എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

മനസു ചിരിച്ചു ചിന്തിച്ചപ്പോൾ ഞാൻ അവളോട് ചോദിച്ചു, അല്ല ഇത്ര നാൾ നീ എന്തിനാ ഈ വേദന സഹിച്ചു കഴിഞ്ഞത്.
എന്നോട് പറയായിരുന്നില്ലേ?
അപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു ചെവിൽ പറഞ്ഞു. മുറിവുണക്കിയ കോലാട്: '...

സഞ്ചാരങ്ങളും ദൂരങ്ങളും താണ്ടി സ്നേഹം
വിശ്വ പ്രപഞ്ചത്തിന്റെ ആധാരമായി നിറഞ്ഞു നിൽക്കമ്പോൾ, അതിൽ വെളുപ്പോ കറുപ്പോ അല്ല. സ്നേഹമെന്ന സത്യത്തെ അറിഞ്ഞു അനുഭൂതിയിൽ ലയിക്കുക ഒരോ മാത്രയിലും

- സിറിൾ കുണ്ടൂർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിറിൾ പുളിയാംപിള്ളി [H] കുണ്ടൂർ pin 680 734 കുളത്തേരി , തൃശ്ശൂർ ജില്ലയിൽ മാളയിൽ.ഒരു ക്ഷേത്രം പൂജാരി '27 വയസ്. വലിയ അറിവുകളൊ ആഗ്രങ്ങളോ, ഇല്ല. എന്നാലും ജനുവരി 2018ൽ ഒരു സൃഷ്ടി -തൂലികയിൽ പിറക്കുന്നത് കാത്തിരിക്കുന്നവൻ ' അതിൽ നിന്നും കിട്ടുന്നതെല്ലാം, പാവങ്ങളുടെ അന്നതിനും, വിദ്യാഭാസത്തിനും. അതാണ് സ്വപ്നം' ഒരു കവിത അയച്ചിരിന്നു.2010 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു തവണ വന്നട്ടുണ്ട്.fb യിലെ കഥ കണ്ട് ഒരു യുവ സംവിധായകൻ എഴുതാൻ വ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ