അവൾ കറുത്ത പെൺകുതിര .

അവൾ കറുത്ത പെൺകുതിര .

അവൾ കറുത്ത പെൺകുതിര .

പിടിച്ചുകെട്ടിടേണം കരുത്തുള്ളൊരു
കറുത്ത പെൺകുതിരയെ,
കുതിച്ചു കിതച്ചു വരുമ്പോൾ അഴകാർന്ന
പൊന്നിൻ തിളക്കം പിടിച്ചു വാങ്ങുന്നോർ,
അഭിമാന കീരീടം ചൂടി കൊണ്ടു.
മൗനമായി പിടിച്ചുകെട്ടിടുന്നു,
തണുത്തു വിറങ്ങൽ കൊണ്ട
ചിതലരിക്കാത്തൊരി ബുദ്ധി ചിന്തയിൽ,

കുതറി കുതിച്ചു നീ ഓടിടുക
ലക്ഷ്യമെത്ര അകലെയിരുന്നാലും '
എത്തി പിടിക്കും വരെ, നിന്റെ
വെളുത്ത പുഞ്ചിരി കാണും വരെ
കിതക്കാതെ ഞങ്ങളും കൂടെയുണ്ട്.

വെള്ളി കൊലുസു പോലും മുത്തമിടാത്തൊരു നിന്റെ
പാദാരങ്ങളെ സ്വർണ്ണ കാന്തി
കൊതിച്ചിടുന്നു. നിന്റെ സ്വന്തമാകാൻ
ഭയമൊട്ടും വേണ്ട നിനക്ക്,
കാലുകളിൽ ചിറകുള്ള
പെൺകരുത്താണു നീ-
ചേർത്തു പിടിച്ചിടേണം
ആത്മവിശ്വാസപൊന്നിൻ
തിളക്കമാർന്ന നിന്റെ പുഞ്ചിരി.

[ആദരവോടെ അഭിമാനത്തോടെ ചിത്രക്കായി സമർപ്പിക്കുന്നു]

- സിറിൾ കുണ്ടൂർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിറിൾ പുളിയാംപിള്ളി [H] കുണ്ടൂർ pin 680 734 കുളത്തേരി , തൃശ്ശൂർ ജില്ലയിൽ മാളയിൽ.ഒരു ക്ഷേത്രം പൂജാരി '27 വയസ്. വലിയ അറിവുകളൊ ആഗ്രങ്ങളോ, ഇല്ല. എന്നാലും ജനുവരി 2018ൽ ഒരു സൃഷ്ടി -തൂലികയിൽ പിറക്കുന്നത് കാത്തിരിക്കുന്നവൻ ' അതിൽ നിന്നും കിട്ടുന്നതെല്ലാം, പാവങ്ങളുടെ അന്നതിനും, വിദ്യാഭാസത്തിനും. അതാണ് സ്വപ്നം' ഒരു കവിത അയച്ചിരിന്നു.2010 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു തവണ വന്നട്ടുണ്ട്.fb യിലെ കഥ കണ്ട് ഒരു യുവ സംവിധായകൻ എഴുതാൻ വ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ