ഓർമ്മയിൽ ഒരു ക്രിസ്തുമസ്സ്

ഓർമ്മയിൽ ഒരു ക്രിസ്തുമസ്സ്

ഓർമ്മയിൽ ഒരു ക്രിസ്തുമസ്സ്

ചാലക്കുടിയിൽ നിന്നുള്ള അവസാന ബസും പോയി. കാത്തിരുന്ന ആളെ തിരയുന്ന പ്രതീക്ഷകൾ ബാക്കി വെച്ചു കൊണ്ട് അവളിൽ ഒരു ചോദ്യം നിറഞ്ഞു, ഇനി എന്ത്?
മുഖപുസ്തകത്തിൻ്റെ ശക്തി പ്രണയത്തിലൂടെ അനുഭവിച്ചറിഞ്ഞപ്പോൾ മനസ്സിലായി അതിനു ആയുധത്തേക്കാൾ ശക്തി ഉണ്ടെന്നു 'പിന്നെ ഒട്ടും സമയം കളയാതെ തിരിച്ച് വീട്ടിലേക്കു നടന്നു.

ഓർമ്മകൾ തഴുകുന്ന 19 വയസ്സുകാരിയുടെ സന്തോഷ ജീവിതം ഒരിയ്ക്കൽ കൂടി മനസിലൂടെ ഓർമ്മകൾക്കു തഴുകാൻ വിട്ടു കൊടുത്തു, വലിയൊരു മഴയുടെ ലക്ഷണത്തോടെ കാർമേഘങ്ങൾ ഇരുണ്ടുകൂടി, മഴമേഘങ്ങൾ അവളിലേക്കു വ്യാപിച്ചു വലിയൊരു മഴക്കായ് അവളും പ്രകൃതിയും ആഗ്രഹിച്ചു; പൂർണ്ണമാകാത്ത കവിത പോലെ തൻ്റെ ജീവിതവും തേങ്ങിക്കരയുന്നശബ്ദം അവളുടെ കാതുകളിൽ നിറഞ്ഞു നിന്നു; മറ്റൊരു ശബ്ദവും കേൾവി അറിയാതെ കടന്നു പോയി കൊണ്ടിരുന്നു, രാത്രിയുടെ തണുപ്പിൻ്റെ മാറിലൂടെ നടന്നു നീങ്ങുമ്പോഴും ഇളം കാറ്റിലൂടെ പാറിപ്പറക്കുന്ന മുടി മുഖം ഇടക്കിടെ മറച്ചുകൊണ്ടിരുന്നു, പുറകിൽ വന്നു നിന്ന ഓട്ടോറിക്ഷയുടെ ശബ്ദം അവൾ അറിഞ്ഞില്ല, അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി കണ്ടാൽ 27 നോട് അടുക്കുന്ന പ്രായം ജീൻസും ഷർട്ടും, കൈയ്യിൽ ഒരു ബാഗും, പൈസ കൊടുത്തു ഓട്ടോ വിട്ടുകൊണ്ടയ്യാൾ അവളുടെ പുറകെ വന്നു അവളെ വിളിച്ചു, ഒരു സ്വപ്നത്തിൽ എന്നോണം അവൾ ഞെട്ടി തിരിഞ്ഞു നോക്കി, പുഞ്ചിരിയോടു കൂടി മുൻകൂർ ജാമ്യം എടുത്തു സോറി, മാഷേ, ട്രെയിൻ ലൈറ്റ് ആയി, ബസ് മിസ്സായപ്പോൾ ഓട്ടോ, പിടിച്ചു അതാ വൈകീത്- നിസഹായമായി പറഞ്ഞീട്ടും അവളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. അവളുടെ മുഖത്തെ സൗന്ദര്യത്തിനു മുകളിലായി അന്ധകാരം പടർന്നു പന്തലിച്ചു നിന്നു, നേരത്തെ പറഞ്ഞു ഉറപ്പിച്ചു വെച്ച കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ ഒന്നും ബാക്കി വെച്ചിട്ടല്ലാത്തതു കൊണ്ട്, നിർബന്ധിതമായ ഒരു ചോദ്യം അയ്യാളിൽ നിന്നും ഉയർന്നുഎന്താ പകച്ചു നോക്കുന്നത് ' എന്നെ ഇഷ്ടായില്ലെ'

ഒരു പരാജയത്തിൻ്റെ കയ്പ്പുനീർ കുടിച്ചിറക്കും പോലെ അവൾ അയ്യാളൊടു പറഞ്ഞു, ക്ഷമിക്കണം ഒന്നു കാണണം എന്നുണ്ടായൊള്ളു, പക്ഷേ ഒരു വിവാഹത്തെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടില്ല അവൾ പറഞ്ഞു നിർത്തി അയ്യാൾ അവളുടെ മുഖത്തേക്കു നോക്കി നിസഹായതയോടെ പറഞ്ഞു നിഷാ, എന്താ ഇപ്പോൾ ഇങ്ങനെ, പറഞ്ഞു തീരും മുമ്പ് രാജേഷ് ഞാൻ സ്നേഹിച്ചതു ഒരിക്കലും നിന്നെ ആയിരുന്നില്ല നിൻ്റെ വാക്കുകളെ ആയിരുന്നു അക്ഷരങ്ങൾ ചേർത്തുവെച്ചു നീ പണിതുയർത്തിയ സാഹിത്യ കാവ്യങ്ങളെയാണ് ഞാൻ പ്രണയിച്ചത് അല്ലാതെ അവൾ മുഴുവിപ്പിക്കാതെ പിൻതിരിഞ്ഞു നടന്നു, ദേഷ്യത്തോടെ കൈയ്യിലെ ബാഗ് താഴെ ഇട്ടു കണ്ണുകളിൽ അഗ്നി പടർന്നു ഒരു നിസഹായനെ പോലെ ഇടറിയ ശബ്ദത്തോടെ നിൻ്റെ മനസിലെ കാഴ്ചപാടിനു ചേരുന്നതല്ലേ എൻ്റെ രൂപം, ഒഴിവാക്കാനാണെങ്കിൽ എന്തിനു ഇത്ര ദൂരത്തേക്കു വിളിച്ചു വരുത്തി. സങ്കടം നിയന്ത്രിക്കാനാകാതെ പോക്കറ്റിൽ നിന്നും തൂവാലെ എടുത്തു മുഖം തുടച്ചു. നിറക്കണ്ണിലൂടെ നടന്നു അകലുന്നതും നോക്കി അയ്യാൾ വിതുമ്പിക്കരഞ്ഞു.~

പലതും പറയുവാനുണ്ടായിട്ടും മൗനത്തിൻ്റെ തടവറയിലെ വാക്കുകൾ അതുഭേദിച്ചു
പുറത്തു വന്നില്ല, നിറകണ്ണുകളോടെ അവൾ
ഇരുളിൻ മറയിലേക്കു മറഞ്ഞു നീങ്ങി.

തടസ്സപ്പെട്ടു പോയ ഓർമ്മകളിൽ വീണുടഞ്ഞ കണ്ണിരിൻ്റെ ചൂടു അവളുടെ മനസിനെ പൊള്ളിച്ചു, ശാപം പിടിച്ച ജന്മത്തെ ശപിച്ചു .നല്ല നിമിഷങ്ങളെ ഓർത്തെടുക്കാൻ ശ്രമിച്ചു, അവളിൽ ഒരു ഭ്രാന്തമായ ചങ്ങലക്കിലുക്കം മുറികി ചിന്തകൾ കൈവിട്ടു .ഓടി കിതച്ചു മുറിയിൽ കയറി വാതിലടച്ചു ചുമരിലെ അച്ഛൻ്റെ ഫോട്ടൊ നോക്കി കിടന്നു കരഞ്ഞു,

അച്ഛൻ വിദേശത്തു സമ്പാദിച്ചു കൂട്ടി ആർഭാട
ജീവിതം സമ്മാനിച്ചപ്പോൾ, ജീവിതം ഒരു ഉത്സവമായിരുന്നു എന്നും സന്തോഷം നൽകുന്ന അമ്മയും തന്നേക്കാളും 2 വയസ് താഴെ ഉള്ള അനിയനും ഒരുമിച്ചൊരു അനുഭൂതി.,

ജീവിതം ആസ്വദിച്ചു മുന്നേറുമ്പോഴാണ് ക്രൂരവിധിയുടെ വിളയാട്ടം വിദേശത്തു നിന്നു അച്ഛൻ്റെ മരണ വാർത്ത അവൾ ഓർത്തു ഡിസംബർ 25 ലോകം ക്രിസ്തുമസ്സ് ആഘോഷത്തിൽ ആറാടുമ്പോൾ, എല്ലാ സുഖങ്ങളും സന്തോഷവുംതന്ന ദൈവം ആ ദിവസം തിരിച്ചെടുത്തു - ഓർമ്മയിലെ ക്രിസ്തുമസ്സ് രാത്രി അച്ഛൻ്റെ വേർപ്പാട് മറക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു 'അവൾ കണ്ണുകൾ തുടച്ചു

ഫാനിൻ്റെ കറങ്ങുന്ന പങ്കയിലെ ആഴത്തിലേക്കു
അവൾ നോക്കി മരണത്തിൻ്റെ ഗന്ധം ആ മുറിയിൽ നിറഞ്ഞു വെള്ളതേജസ്സായിട്ടുള്ള മരണം അവളെ തലോടി, അവസാനമായി അവൾ അനിയൻ്റെ ഫോട്ടോയിലേക്ക് നോക്കി, അച്ഛൻ്റെ മരണം ഏൽപ്പിച്ച മുറിവു അനിയൻ്റെ സാന്നിധ്യത്തിൽ പതുക്കെ മാഞ്ഞു തുടങ്ങിയ കാലത്ത് അവനിലുള്ള ശ്രദ്ധ മാറിയതു അറിയാതെ പോയതാണ് ഇന്നവൻ ഭിത്തിയിൽ ചിരിച്ചിരിക്കുന്നത് അച്ഛൻ്റെ ആണ്ട് കഴിഞ്ഞ് ദിവസങ്ങൾ മാത്രം അവനും.... കണ്ണുകൾ തുടച്ചു - തൊട്ടപ്പുറത്ത് അമ്മ കിടക്കുന്നുണ്ടാകും ഓർക്കാൻ ശ്രമിക്കാതെ അവൾ ഒരു സന്ദേശം രാജേഷിനു അയച്ചു നിൻ്റെ കവിതയിലൂടെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു ഈ കഴിഞ്ഞ ക്രിസ്തുമസ് വരെ :ഇപ്പോൾ ഞാൻ വെറും ജഡമാണ് - ജീവനുള്ള പച്ച മാംസം നിന്നെ കിട്ടാനുള്ള യോഗ്യതയുടെ നാൾ ഇവിടെ അവസാനിപ്പിക്കുന്നു ,,ഇനിയും മരിക്കാത്ത പ്രണയമുണ്ടെങ്കിൽ ഇനിയും പിറക്കാം നിനക്കായ് മാത്രം " നിൻ്റെ വരികളാ,, മാപ്പ്! കാണാതെ പോകാനാകുന്നില്ല. ഇവിടെ ഒറ്റക്കാക്കേണ്ടിവന്നതാ എനിക്ക് എന്നോടുളള വെറുപ്പ്,

അനിയൻ്റെ ഫോട്ടോയിലേക്ക് നോക്കി അവൻ്റെ നഗ്നമായ കണ്ണുകളിൽ കത്തിജ്വലിക്കുന്ന രക്തം തളം കെട്ടിനിൽക്കുന്നു ,അതവളുടെ തുടയിലൂടെ ഒലിച്ചിറങ്ങി, കന്യകത്വം നിറഞ്ഞാടിയ കറുത്ത രക്തം ! അച്ഛൻ്റെ വേർപാടിൽ നഷ്ടമായ ശ്രദ്ധ ചെറുപ്രായത്തിലെ ലഹരിയിൽ കൊണ്ടു കിടത്തിയ ഓർമ്മയിലെ ആ രാത്രി ഡിസംബർ 25 ആയിരുന്നു, ഓർമ്മയിൽ വീണ്ടും ഒരു ക്രിസ്തുമസ്സ്- കറുത്ത ക്രിസ്തുമസ് - അന്നവനു ലഹരിയിൽ തിരിച്ചറിയാതെ പോയ ആ രക്ത ബന്ധത്തിൻ്റെ ജീവനാണ് ഉദരത്തിൽ കിടന്നു നീറിയതു - അമ്മയ്ക്ക് ഭാർത്താവിനെ നഷ്ടമായ അതേ രാത്രിയിൽ അച്ഛനെ നഷ്ടമായ മകളും വീണ്ടുമൊരു ക്രിസ്തുമസ്സ് രാത്രിയിൽ അവൾക്ക് അവളേയും, അവനു അവളേയും നഷ്ടമായി. നഷ്ടങ്ങളുടെ ചിറകുവിരിച്ചൊരു ക്രൂരവിധിചിരിക്കുന്നുണ്ട് അനിയനിലൂടെ ഫോട്ടോയിലിരുന്നു.

- സിറിൾ കുണ്ടൂർ 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിറിൾ പുളിയാംപിള്ളി [H] കുണ്ടൂർ pin 680 734 കുളത്തേരി , തൃശ്ശൂർ ജില്ലയിൽ മാളയിൽ.ഒരു ക്ഷേത്രം പൂജാരി '27 വയസ്. വലിയ അറിവുകളൊ ആഗ്രങ്ങളോ, ഇല്ല. എന്നാലും ജനുവരി 2018ൽ ഒരു സൃഷ്ടി -തൂലികയിൽ പിറക്കുന്നത് കാത്തിരിക്കുന്നവൻ ' അതിൽ നിന്നും കിട്ടുന്നതെല്ലാം, പാവങ്ങളുടെ അന്നതിനും, വിദ്യാഭാസത്തിനും. അതാണ് സ്വപ്നം' ഒരു കവിത അയച്ചിരിന്നു.2010 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു തവണ വന്നട്ടുണ്ട്.fb യിലെ കഥ കണ്ട് ഒരു യുവ സംവിധായകൻ എഴുതാൻ വ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ