ജീവിതം

ജീവിതം

ജീവിതം

കഥയും കവിതയും അല്ല, ജീവിതമാണ്.

ജീവിതം എല്ലാവരേയും വിസ്മയിപ്പിക്കാറുണ്ട്.ഒരു തിരിഞ്ഞുനോട്ടം മാത്രം.

അർത്ഥം തിരയുന്നവർ.,

കാലത്തിന്റെ വേഗത സമയം കൊണ്ടും അളക്കുന്നതിനും അപ്പുറത്താണ് ജീവിതം
എന്ന സത്യം, തിരിച്ചറിയപ്പെടുന്ന മനുഷ്യർ ജീവിക്കുന്ന കാലഘട്ടമാണ് ഇന്ന് .

സ്വാർത്ഥതയുടെ കരിനിഴൽ വിഴുങ്ങാത്ത മനുഷ്യർ ഇല്ലന്നു തന്നെ പറയാം. പണം മുതൽ സ്നേഹം വരെ സ്വാർത്ഥതയുടെ അടിമത്വത്തിൽ നിന്നും, സ്വാതന്ത്ര്യം നേടിയെടുക്കേണ്ടിയിരിക്കുന്നു.
സത്യത്തിൽ നാം ഇന്ന് തിരിച്ചറിയേണ്ടത് അറിയാതെ യാന്ത്രിക ലോകത്തെ യന്ത്രങ്ങൾ മാത്രമായി ചലിച്ചുകൊണ്ടിരിക്കുന്നു.

കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കും, ദാരിദ്രത്തിൽ നിന്നും സമ്പന്നതയിലേക്കും',, വിശപ്പിൽ നിന്നും ആർഭാട ഭക്ഷണത്തിലേക്കും, ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിലേക്കും പറിച്ചുനട്ടു കൊണ്ടിരിക്കുന്ന പാഴ്ചെടികൾ മാത്രമാണ് ഇന്ന് പലജീവിതങ്ങളും.

ആദ്യം കുടുംബം എടുത്ത് പരിശോധിക്കാം.

എന്താണ് കുടുംബം ?
പ്രഭാഷണവും പ്രസംഗങ്ങളും മതിവരുവോളം കേട്ടു മനസിൽ ഉറച്ച ഒരു വാക്കായി കുടുംബവും കുടുംബ ബന്ധങ്ങളും മാറിയിട്ടുണ്ടെങ്കിൽ ,ആദ്യം മനസിൽ വരുന്ന ഉത്തരം
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. വളരെ വലിയ സാഹിത്യ വിശേഷണമുള്ള നിർവചനമാണ്. എങ്കിൽ ചിന്തിക്കു കുടുംബം എന്നുള്ള ഒന്ന് നമ്മുടെ ഇടയിൽ ഉണ്ടോ?
കൂട്ടുകുടുംബത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.
കാലങ്ങളോളം പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും, ബന്ധുമിത്രാധികൾ കൊണ്ട് സമ്പന്നമായ സന്തോഷവും ,സമാധാനവും നിറഞ്ഞ അന്തരീക്ഷവും,ബന്ധുജനങ്ങളുമായി സമ്പർക്കമുണ്ടായിരുന്ന ജനതയും,മുതിർന്നവരോടും ഗുരുതുല്യരോടും ഭയഭക്തി ബഹുമാനവും ജീവിതാവസാനം വരെ കൊണ്ടു നടന്ന കാലം നിഷ്കളങ്കരായവർ ജീവിച്ചിരുന്ന പഴയ കാലം. എന്നാൽ ചിന്തിക്കേണ്ടത് ഇതെല്ലാം ഉണ്ടായിരുന്നവർക്ക് വിദ്യഭ്യാസം കുറവായിരുന്നു., സാമ്പത്തികം കുറവായിരുന്നു. ദാരിദ്രത്തിലും സ്നേഹവും സന്തോഷം പങ്കുവെച്ചിരുന്നു. മിതഭക്ഷണത്തിന്റെ ആരോഗ്യം ദീർഘായുസ് നൽകിയിരുന്നു. രോഗങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ കുറവ്, പ്രായമായി മരിക്കുന്നവരുടെ കാലമായിരുന്നു... അന്ന്

ഇന്ന് മദ്യവും മാംസവും വാഴുന്ന മനസുകളും,അസുഖങ്ങളെ പോറ്റുന്ന ശരീരങ്ങളുമുള്ള അല്പായുസുകാരുടെ ലോകവുമാണ് നമുക്ക് ചുറ്റുമുള്ളത്.

യന്ത്രങ്ങൾ കൈയ്യടക്കിയ പുതുതലമുറയിലെ ഇമ്പങ്ങൾ നോക്കാം.
എന്റെ അയൽക്കാരന്റെ പുതിയ കാർ,, ചുമരിൽ കയറിയിരിക്കുന്ന 50 " ന്റെ Tv ഡബിൾ ഡോർ ഫ്രിഡ്ജ് ,അതിന്റെ എല്ലാം പുതിയ ലെറ്റസ്റ്റ് മോഡൽ വാങ്ങണം. ചെറ്റ കുടിലാണെങ്കിലും എന്റെ വീട്ടിലും വേണം എല്ലാം. ഒരു നേരത്തെ ആഹാരത്തിനു കുറവ് വന്നാലും സാരമില്ല. രണ്ട്നില വീടായാൽ മാത്രം പോരാ അടുത്തുള്ളവരേക്കാൾ വലിയ വീടാകണം.

എന്റെ വയറിന്റെവിശപ്പടക്കുവാനല്ല'
അടുത്തിരിക്കുന്നവൻകഴിക്കുന്നതിലും ഒരു പിടികൂടുതൽ എനിക്കും ഉണ്ണെണം. അതിന് വേണ്ടി ലോൺ എടുക്കേണ്ടി വന്നാലും സാരമില്ല. ഇനി കടം വാങ്ങിയിട്ടായാലും നടത്തിയിരിക്കും.
പിന്നെ ഇത്രയും വലിയ വീടല്ലേ ഒരു പുല്ലു പോലും മുളപ്പിക്കാതെ ടൈൽ ഇടണം. പുല്ലു പറിക്കലും മുറ്റമടിക്കലും ഒഴിവാക്കാം., ഭാര്യക്ക് സമയക്കുറവ് ഉണ്ടായിട്ടില്ല,പരിഷ്ക്കാരത്തിന്റെ ഭാഗമാണ്. മുറ്റത്ത് പിള്ളേര് കളിക്കുമ്പോൾ ചെളിയാകരുത്. ഇതൊന്നും ശീലമില്ലാത്ത കുട്ടികളാണ് വളർന്നു വരുന്നത്.അതുകൊണ്ട് മാത്രം ചെയ്യുന്നു എന്നഭാവം മുഖത്ത് വരുത്തി ,അതിന്റെ സൗന്ദര്യം ആസ്വദിച്ച് ജീവിക്കണം, പിന്നെ ഒരു കാര്യം പഴയപോലെ മുറുക്കി തുപ്പി മുറ്റം വൃത്തികേടാക്കാൻ പറ്റില്ല അതുകൊണ്ട് പഴയ കോളമ്പികൾ എടുത്ത് ആക്രികൾക്ക് കൊടുത്താൽ പരമസുഖം. ഇപ്പോൾ ആണെങ്കിൽ ആക്രിസാധാനങ്ങൾ എടുക്കുന്ന സ്ഥാപനങ്ങളും ദിനംപ്രതി വളരുന്നുണ്ട്. അതും നമുക്ക് വേണ്ടിയാ.
ഞാനും എന്റെ പാതിയും അതിന്റെ പാതിയുമായി സുഖമായി ഞങ്ങൾക്ക് ജീവിക്കണം' ആ സുഖങ്ങൾ കൂടി നോക്കാം '
ലാപ്പും,മൊബൈൽ ഫോണും നമ്മളെയൊക്കെ വിഴുങ്ങി കളഞ്ഞു. സംശയിക്കണ്ട. മക്കൾ മാത്രമല്ല. നമ്മളും പെടും.പുറം ലോകമായുള്ള ബന്ധത്തിന് വിരൽ തുമ്പിൽ നെറ്റ് ഉണ്ട്. അവിടെ തീർന്നു. സൗഹൃദം.

പുറത്തിറങ്ങിയാൽ 4 ആളുകളുടെ മുഖത്ത് നോക്കി സംസാരിക്കാനും,അവരോട് പെരുമാറാനും, നാടിന്റെ സംസ്ക്കാരം അറിയുവാനും നമ്മുടെ കുട്ടികൾക്ക് കഴിയുമോ, സംസ്കാരം വരെ പഠിക്കന്നത് നെറ്റിൽ നിന്നുമാണ്. ഇന്ന് സംസ്ക്കാരം എല്ലാം കുട്ടികളിൽ നിന്നും പറിച്ചെറിയപ്പെട്ടിരിക്കുന്നു. പറഞ്ഞു പഠിപ്പിക്കേണ്ടതല്ല, ഇറങ്ങി തന്നെ ചെല്ലണം. വിദ്യാഭ്യാസം കൊടുത്തതു കൊണ്ട് മാത്രമായില്ല. മനുഷ്യനായി ജീവിക്കാനും കൂടി പഠിപ്പിക്കേണം.അല്ലങ്കിൽ .കോളമ്പിയുടെ കാലം കഴിഞ്ഞതുകൊണ്ട് .സ്വയം നോക്കിയോ ഫോൺ ആകാതിരിക്കാൻ ശ്രമിക്കാം നമുക്ക്.

മാതാപിതാക്കൾ
മക്കളെ പഠിപ്പിക്കാനൊക്കെ എന്താ ചിലവ്.ഒരാൾ മാത്രം ജോലിക്ക് പോയാൽ ഇന്നത്തെ കാലത്ത് എങ്ങനെ ജീവിക്കാനാ. ചിന്തകൾ വിശാലമായ തലങ്ങൾ കടന്നു പോകുമ്പോഴും സമയം തികയാത്ത തിരക്കുകളും സാമ്പത്തിക ചുവടുപിടിച്ചുള്ള മാറ്റങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ, സ്വയം ഒന്നു ഓർക്കണം.. കുട്ടികൾക്ക്, അച്ഛനും അമ്മയുമാണ്. ഭാര്യക്കു ഭർത്താവും ഭർത്താവിന് ഭാര്യയുമാണ്. സ്നേഹം വേണ്ടിടത്ത് സ്നേഹം തന്നെ വേണം'

വീടും ജോലിത്തിരക്കും അതിനുള്ളിലെ പുറം ലോകത്തിന്റെ മാന്ത്രിക വിരൽ സ്പർശത്തിലേക്കുള്ള എത്തിനോട്ടവും ,വീണ്ടും ഉറക്കവും ഉണരലുകളുമായി ദിവസങ്ങൾ ആവർത്തിക്കപ്പെടുമ്പോഴാണ് ജീവിതം വിരസമാകുന്നത് 'സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അർഹതപ്പെട്ട നമ്മൾ ഓടുന്നത് മരണമെന്ന സത്യത്തിലേക്കാണ്. അതിലേക്കുള്ള കുറച്ച് ദൂരമോ, സമയമോ മാത്രമാണ് ജീവിതം

ജീവിത ഓട്ടങ്ങളിൽപ്പെട്ട് സ്വന്തം മക്കളെ, സ്നേഹിക്കാനോ, സംസാരിക്കാനോ കഴിയാത്ത എത്രയോ അച്ഛനമ്മമാർ, ഭാര്യ ഭർത്താക്കൻമാർ, തിരക്കുകളിൽ ജീവിതം അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നുണ്ട്. സൗന്ദര്യം ഭ്രമമാകുമ്പോഴും ആവർത്തന വിരസത അന്യന്റെ തിലേക്ക് കണ്ണും നട്ടിരിക്കുന്നു. എന്നതും തിരിച്ചറിയേണ്ടിരിക്കുന്നു. കാഴ്ചയുണ്ട് പക്ഷേ, കാഴ്ചപ്പാടാണ് ഇല്ലാത്തത് '.ലോകമല്ല മാറേണ്ടത് നമ്മൾ തന്നെയാണ്.അപ്പോൾ എല്ലാം താനേ മാറും. ജീവിതം മുതൽ മരണം വരെ താനേ മാറ്റപ്പെടും'

- സിറിൾ കുണ്ടൂർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിറിൾ പുളിയാംപിള്ളി [H] കുണ്ടൂർ pin 680 734 കുളത്തേരി , തൃശ്ശൂർ ജില്ലയിൽ മാളയിൽ.ഒരു ക്ഷേത്രം പൂജാരി '27 വയസ്. വലിയ അറിവുകളൊ ആഗ്രങ്ങളോ, ഇല്ല. എന്നാലും ജനുവരി 2018ൽ ഒരു സൃഷ്ടി -തൂലികയിൽ പിറക്കുന്നത് കാത്തിരിക്കുന്നവൻ ' അതിൽ നിന്നും കിട്ടുന്നതെല്ലാം, പാവങ്ങളുടെ അന്നതിനും, വിദ്യാഭാസത്തിനും. അതാണ് സ്വപ്നം' ഒരു കവിത അയച്ചിരിന്നു.2010 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു തവണ വന്നട്ടുണ്ട്.fb യിലെ കഥ കണ്ട് ഒരു യുവ സംവിധായകൻ എഴുതാൻ വ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ