മാളവികയുടെ സ്വന്തം മനുവേട്ടൻ

മാളവികയുടെ സ്വന്തം മനുവേട്ടൻ

മാളവികയുടെ സ്വന്തം മനുവേട്ടൻ

 "മനൂ.. നിന്നോട് ഒരു കാര്യം പറയാനുണ്ട്.. "

"എന്താ.. അമ്മേ... പറഞ്ഞോളൂ.. "

"മോനേ... നിന്റെ വിവാഹക്കാര്യം തന്നെയാണ്.. "

"എന്റെമ്മേ... എനിക്കു കല്യാണം ഇപ്പോൾ വേണ്ട"

"പിന്നെപ്പോഴാ മൂക്കിൽ പല്ലു മുളച്ചിട്ടോ..."

ആ സമയത്താണ് അമ്മാവന്റെ മകൾ മാളവിക അവിടേക്കു വന്നത്...

" എന്താ.. അമ്മയും മോനും തമ്മിൽ ഒരു തർക്കം"

"എന്റെ കുഞ്ഞേ ... കല്യാണക്കാര്യം പറയാരുന്നു.. കല്യാണം വേണ്ടത്രേ ഈ തോന്നിവാസിക്ക് " പത്മാവതി അമ്മ ദേഷ്യപ്പെട്ടു.....

"എന്റമ്മേ കല്യാണം വേണ്ടാന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം... മനസിനു ഇണങ്ങിയ പെണ്ണിനെ കണ്ടെത്തട്ടെ അപ്പോൾ നോക്കാം.. ല്ലേ മാളൂട്ടി "

" പിന്നല്ലാതെ... "

"രണ്ടും കണക്കാ.... ചക്കിക്കൊത്ത ചങ്കരൻ ". പത്മാവതി അമ്മ പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി...

"മാളു... നീ ഇന്ന് ഓഫീസിൽ പോയില്ലേടി.. "

" ഇല്ല മനുവേട്ടാ.. അമ്മയ്ക്ക് തീരെ വയ്യ. അതോണ്ട് പോയില്ല..."

" ഉം... ഇന്നലെ ഒരു പയ്യൻ നിന്നെ കാണാൻ വന്നിട്ട് എന്തായി.. "

" എനിക്കിഷ്ടായില്ല.. അയ്യേ... മീശയൊക്കെ വടിച്ച്... ഒരു പെൺകോലം "

"മ്മ്... എന്നാ പിന്നെ ഞാൻ കെട്ടാം നിന്നെ... എനിക്കാണേൽ താടിയും മീശയുമൊക്കെ ഉണ്ടല്ലോ ".... അവൻ തമാശമട്ടിൽ പറഞ്ഞ് പുറത്തേക്ക് പോയി....

മാളവികയുടെ മനസ്സിൽ മനു പറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് എപ്പോഴും...

"ഡാ.... നീ.. അറിഞ്ഞോ... നമ്മുടെ മാളൂന് ഇന്നലെ വന്ന ആലോചനയില്ലേ.. അത് ഏകദേശം ഉറച്ച മട്ടാണ്..."

"മ്മ്" അവൻ അമ്മയോട് മൂളുക മാത്രേ ചെയ്തുള്ളൂ....

" നീ.. വാ.. ചോറെടുത്ത് വയ്ക്കാം."

"എനിക്ക് വേണ്ട അമ്മേ... നല്ല വിശപ്പില്ല..." എന്നും പറഞ്ഞ് അവൻ റൂമിലേക്ക് പോയി.....

കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം വന്നില്ല..

"തനിക്കിതെന്തു പറ്റി... വിശന്നുവലഞ്ഞ് വന്ന സമയത്താണ് അമ്മ മാളൂന്റെ കാര്യം പറഞ്ഞത്... അതോടെ വിശപ്പും ഇല്ല ദാഹവുമില്ല... അവളുടെ കല്യാണം ആയെങ്കിൽ തനിക്കെന്താ... അല്ല പിന്നെ " എന്നു പിറുപിറുത്തു കൊണ്ട് കമ്പിളി തല വഴി മൂടി പുതച്ച് കിടന്നു.....

പിറ്റേന്ന് രാവിലെ കണികണ്ടതും മാളവികയെ തന്നെ ആയിരുന്നു....

" ആ... അമ്മേ ഇതാ കല്യാണപ്പെണ്ണ് വന്നിട്ടുണ്ട് ട്ടോ..." അവൻ തമാശമട്ടിൽ പറഞ്ഞു...

"മനു ഏട്ടാ.. എനിക്ക് അമ്മായിയെ അല്ല കാണേണ്ടത്... മനു ഏട്ടനോട് കുറച്ച് സംസാരിക്കാനുണ്ട്..... "

അവളുടെ ശബ്ദത്തിൽ പതിവില്ലാത്ത ഗൗരവം നിറഞ്ഞതായി മനുവിന് തോന്നി...

" എന്താ.. മാളൂ... പറഞ്ഞോളൂ"

" നമുക്ക് കുറച്ച് നടക്കാം... "

" എവിടേക്ക്.... "

"പണ്ട് നമ്മൾ കൈ പിടിച്ചു നടക്കാറുള്ള ആ വയൽ വരമ്പ് വരെ.... "

"മ്മ്.... എന്നാ... വാ "

വയൽ വരമ്പിൽ എത്തിയപ്പോൾ മാളവിക പറഞ്ഞു...

"മനുവേട്ടാ....."

" ഉം... എന്നതാ ടീ"

" നമുക്ക്... ആ മരത്തണലിൽ ഒന്നൂടെ ഒരുമിച്ച് ഇരിക്കാം.... പണ്ടൊക്കെ നമ്മൾ ഇരിക്കാറുള്ളതുപോലെ "

" പെണ്ണെ... നിനക്കെന്താ വട്ടായോ"

" മനുവേട്ടാ... പ്ലീസ്"

മരത്തണലിൽ രണ്ടു പേരും ചേർന്നിരുന്നു... മാളവിക മനുവിന്റെ ചുമലിൽ തല ചായ്ച്ചു.....

"മനുവേട്ടാ.. എനിക്ക് ഈ കല്യാണം വേണ്ട..." അവൾ പൊട്ടി കരഞ്ഞു.'

"മാളൂ... നിനക്കിതെന്നാ പറ്റി... നീ കളി പറയുവാണോ..."

"അല്ല... മനുവേട്ടാ... എനിക്ക് മനു ഏട്ടനെ ഇഷ്ടാണ്... മനു ഏട്ടൻ എന്തു പറയുമെന്ന് കരുതിയാ... ഞാൻ.":
'
"മ്മ്... ഡീ... നീ ആലോചിച്ചിട്ടു തന്നെയാണോ പറയണെ... " '

അപ്പോഴാണ് തലേന്ന് മനസ്സിനെ പിടിച്ചുലച്ചത് എന്താണെന്ന് അവന് മനസ്സിലായത്... അതെ... തനിക്കും മാളവികയെ ഇഷ്ടായിരുന്നു..... അവൻ മനസ്സിൽ ഓർത്തു.....

" പിന്നെ നിന്നെ പൊന്നുകൊണ്ടു മൂടാനൊന്നും എനിക്ക് കഴിയില്ല... പക്ഷെ സങ്കടപ്പെടുത്തില്ലൊരിക്കലും ...."

" എനിക്ക് മനുവേട്ടന്റെ സ്നേഹം മാത്രം മതി..... "... അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.........

അവരുടെ പ്രണയത്തിനു സാക്ഷി ആയി പെരുമഴ എത്തി.. അവരെ ആശീർവദിച്ചു.. ആ മഴയിൽ സ്വയം മറന്ന് കെട്ടി പുണർന്ന് അവർ നിന്നു.. ഇണക്കുരുവികളെ പോലെ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ