ശിവാനി

ശിവാനി

ശിവാനി

കരിന്തിരികത്തിയ
മൺചിരാതിൻ മുന്നില്‍
കനവുകൾ വറ്റിയൊരു
പെൺകിടാവ്

നീലിച്ച
ജാലകവാതില്‍
പഴുതിലൂടാ-
കാശവർണ്ണം
തിരഞ്ഞുമടുത്തവൾ

കാലില്‍
കിലുങ്ങുമൊരൊറ്റക്കൊ-
ലുസിൻ
നൊമ്പരം
ഭക്ഷിച്ചുറങ്ങിയുണരുവോ

സ്നേഹതണലാം
തായ്മരം തേടി
കണ്ണിമവെട്ടാതെ തീരം
തിരഞ്ഞവൾ

മുഗ്ദ മോഹങ്ങളുള്ളി-
ലുണരുമ്പോൾ
തപ്ത നിശ്വാസത്താൽ
വിധിയെ വരിപ്പവൾ

എന്തിനെന്നറിയാതെ
ഉഴറുംമനസ്സിൻ
കൽപ്പനയ്ക്കൊത്തു സ്മൃതിയിലലിഞ്ഞവൾ

അക്ഷരംചൊല്ലിപഠിപ്പിച്ച
മാഷിന്റെ
കൺമുനകൊണ്ടു
മെയ്യ് കറുത്തവൾ

അച്ഛന്റെ
കൈവിരൽതുമ്പാൽ
ഇരുമുല
വെന്തു കനലായി
മാറിയോൾ

പാതിമെയ്യായ പതിയെ
കുളിപ്പിച്ചു
ചന്ദനംപൂശി
വെള്ളയുടത്തവൾ

കരിന്തിരികത്തിയ
മൺചിരാതിൻ മുന്നില്‍
കനവുകൾ വറ്റിയൊരു
പെൺകിടാവ്

എൻ കരൾചില്ലയിൽ
നീ.....,,
നോവുമൊരോ-
ർമ്മ പൂ....,
കനലാഴി തിന്നവൾ
ശിവാനി

-ലിനിഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ