പ്രണയ മഴ

പ്രണയ മഴ

പ്രണയ മഴ

 " അച്ചൂ... നീ ഇങ്ങ് വരുന്നുണ്ടോ.. മഴയത്ത് നിന്നും കളിക്കാൻ നീ എന്താ കൊച്ചു കുട്ടി ആണോ... ഇനിയും കുട്ടികളി മാറീട്ടില്ല..... പറഞ്ഞിട്ട് കാര്യമില്ല.... " നന്ദൻ ദേഷ്യപ്പെട്ട് അകത്തേക്ക് കയറി പോയി.....

അശ്വതിക്ക് കരച്ചിൽ വന്നു... മഴയത്ത് കളിക്കുമ്പോൾ അച്ഛൻ തോർത്ത് എടുത്ത് ഓടി തന്റെ അടുത്ത് വരുമായിരുന്നു എന്നിട്ട് സ്നേഹത്തോടെ പറയും ... "എന്റെ അച്ചു വല്ല അസുഖോം വരും നിനക്ക് " എന്ന്...

ഞാൻ അച്ഛന്റെ അടുത്തേക്ക് നീങ്ങി നിക്കുമ്പോൾ ചെറിയ കുട്ടികളെ പോലെ എനിക്കും തല തുവർത്തി തരും.....

ഇതെല്ലാം ഒരു മിന്നൽ പിണർ പോലെ മനസ്സിൽ വന്നു പോയി....

കുളി കഴിഞ്ഞ്മുറിയിൽ വന്നപ്പോഴേക്കും രാഹുൽ ഉറങ്ങിയിരുന്നു...

. " നന്ദേട്ടാ " അവൾ തട്ടി വിളിച്ചു...

" ഉറങ്ങാനും വിടില്ലേ... നീ.. ശല്യം.. നിനക്കെന്താ വേണ്ടെ "

"ഏട്ടനെന്തേലും കഴിച്ചാരുന്നോ "

" ആ.. കഴിച്ചു... വിഷം.. എന്തേ... നീ ഒന്നു പോയേ.. "
അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.... കിടക്കയിൽ ഒരു മൂലയ്ക്ക് ഇരുന്ന് തേങ്ങി കരഞ്ഞു...

പിറ്റേന്ന് അവൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല...

" എന്തു പറ്റി കുട്ടിയെ.. വയ്യേ.. നിനക്ക് '..

" നല്ല തല വേദന അമ്മേ... എന്താന്നറിയില്ല.. "

"എടാ.. മോനേ.. അവളെ കൊണ്ടുപോയി ഏതേലും ഡോക്ടറെ കാണിക്ക്.. "

"ഇന്നലെ മഴയത്ത് ആയിരുന്നില്ലേ കളി... അതോണ്ടാവും... സാരില്ല... അതങ്ങട് മാറി കൊള്ളും.... ഞാൻ പോവാണ് "

"മനസ്സാക്ഷി ഇല്ലാത്തവൻ " യശോദാമ്മ പിറുപിറുത്തു..

രാത്രി ഏറെ വൈകി ആണ് നന്ദൻ എത്തിയത് അതും നാലു കാലിൽ...'

" നന്ദേട്ടാ... എന്താ ത്... എന്തിനാ ഇങ്ങനെ സ്വയം നശിക്കണെ.."

" ഞാൻ കുടിക്കും നിനക്കെന്താ ടീ.. നിന്റെ അച്ഛന്റെ വകയല്ലല്ലോ... ഞാൻ കുടിക്കണെ... "

അവൾ ഒന്നും തിരിച്ചു പറയാതെ മൗനം പാലിച്ചു.. അപ്പോഴും അവൾ മനസ്സിൽ കരയുവാരുന്നു....

പിറ്റേന്നു രാവിലെ ആയപ്പോഴും അശ്വതിക്ക് അസഹനീയമായ തലവേദന അനുഭവപ്പെട്ടു....

"എടാ... നന്ദാ.. അച്ചൂന് വയ്യ.. നീ.. ഒന്നു ഡോക്ടറുടെ അടുത്ത് കൂട്ടീട്ടു പോ..."

" അവൾ ചുമ്മാ.. അഭിനയിക്കണതാ.. അടുക്കളേൽ കേറാൻ മടി അല്ലാതെന്താ..."

"എടാ... ദ്രോഹി.. അതൊരു പാവം അല്ലേ ടാ... എന്നിട്ടും നീ.. ഛെ... എന്നെ കൊണ്ടൊന്നും പറയിപ്പക്കരുത് നീ... " യശോദ ദേഷ്യപ്പെട്ട് അകത്തേക്ക് കയറിപ്പോയി....

"മോളെ... അച്ചൂ... ഇതാ നിന്റെ അച്ഛൻ വന്നേക്കുന്നു.. ഒന്നിങ്ങു വന്നേ" യശോദ സന്തോഷത്തോടെ പറഞ്ഞു

അച്ഛനെ കണ്ടപാടെ 'അശ്വതി ഓടി ചെന്ന് കെട്ടിപിടിച്ചു...

" അച്ഛൻ അകത്തേക്ക് വാ.... "

"മോൾക്ക് സുഖം ല്ലേ "

"മ്മ്.. സുഖം"

" ഞാൻ എല്ലാം അറിഞ്ഞിട്ടു തന്നെയാ മോളെ വന്നിരിക്കുന്നെ അതോണ്ട് എന്നോട് എന്റെ കുട്ടി കള്ളം പറയണ്ട..."

"അച്ഛാ..... ഞാൻ "

" ഉം ... യശോദ എന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു"

" നീ... വാ.. നമുക്ക് പോവാം... അസുഖം മാറീട്ട് ഞാൻ തന്നെ ഇവിടേക്ക് കൊണ്ടു വിടാം.. "

"അച്ഛാ.... നന്ദേട്ടൻ"

" നന്ദേട്ടൻ... ആ വാക്ക് നീ മിണ്ടരുത്.. ദ്രോഹി "

"അമ്മേ... ഞാൻ.. പോയ്ക്കോട്ടെ "

" പോയിട്ട് വാ.. മോളെ "....യശോദാമ്മ കണ്ണു തുടച്ചു.....

പതിവിലും നേരം വൈകിയാണ് നന്ദൻ അന്നെത്തിയത്...

" അശ്വതി... എവിടെ "

" എന്തിനാ.. അതിനെ കൊല്ലാനാണോ.. അവൾടെ അച്ഛൻ വന്നിരുന്നു. അവളെ കൊണ്ടുപോയി.. "

"ആഹാ.... അതു കൊള്ളാല്ലോ.... എന്നോട് ഒരു വാക്കു പറയാതെ പോയല്ലേ... ഇങ്ങനൊരു അസത്തിനെ എനിക്ക് ഭാര്യ ആയി ഇനി വേണ്ട.. "

" ആ... അവൾക്കും മടുത്തു കാണും.. നിന്നെ പോലൊരു ഭർത്താവ് ഏതു സ്ത്രീയുടെയും ശാപമാണെടാ..."

അന്ന് രാത്രി യശോദയ്ക്കൊരു കാൾ വന്നു...

" ഞാൻ.. അച്ചു ന്റെ അച്ഛനാണ്.. അവൾക്ക് തീരെ വയ്യ... ഇവിടെ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്... 1 CU വിലാണ് ഉള്ളത്...." ആ അച്ഛന്റെ തേങ്ങൽ യശോദക്ക് മനസ്സിലായിരുന്നു..

" നന്ദാ... അച്ചു ഹോസ്പിറ്റലിലാ... ഐ സി യു വിലാണ്.. രാവിലെ അവൾടെ അച്ഛൻ വിളിച്ചിരുന്നു... നമുക്കൊന്ന് പോവാം വാ..."

" പോണേൽ പോയ്ക്കോ.. ഞാനെവിടേക്കും ഇല്ല..."

യശോദ സിറ്റി ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.... ദൂരെ ഒരു കസേരയിൽ അച്ചുവിന്റെ അച്ഛൻ തലയ്ക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നത് കണ്ടു... യശോദ വേഗം അടുക്കൽ ചെന്നു

"മാധവേട്ടാ..."

" ആ .... നിങ്ങൾ. എത്തിയോ..."

" ഇനി... അച്ചു... ആർക്കും ശല്യമാവില്ല യശോദാമ്മേ.... അവൾ പോയി... "

" ഏയ്.. ഇല്ല.. അച്ചു... എനിക്ക് വിശ്വസിക്കാൻ കഴിയണില്ല "

രണ്ടു പേരുടെയും കരച്ചിൽ പൊട്ടി കരച്ചിലായി മാറി....

" അച്ചൂ...... " ഒരു നിലവിളിയോടെയാണ് ഉറക്കത്തിൽ നിന്നും അവൻ എഴുന്നേറ്റത്....

യശോദാമ്മ വേഗം റൂമിൽ ലൈറ്റിട്ടു...

"എന്താ നന്ദാ... എന്തു പറ്റി... .

" അച്ചു .. "

"ഓ.... അച്ചൂ നെ ഓർത്ത് പോയീല്ലേ..."

" ഉം.... അമ്മേ... എനിക്ക് വയ്യ അമ്മേ.. ഞാൻ പരുക്കനാണ് ശരി തന്നെ.. പക്ഷെ അച്ചൂ നെ എനിക്ക് വേണം അമ്മേ...."

" നമുക്ക് നാളെ തന്നെ കൂട്ടാൻ പോവാട്ടോ..."

"അമ്മേടെ ഫോണിൽ ആരും വിളിച്ചില്ലല്ലോ ല്ലേ "

" ഇല്ല.. എന്താടാ... നീ എന്ത് സ്വപ്നാ കണ്ടത്..."

"ഒന്നൂല്ല.... അമ്മ പോയി കിടന്നോ..."

തല്ക്കാലം കണ്ട സ്വപ്നം അമ്മയോടവൻ പറഞ്ഞില്ല.....

രാവിലെ എഴുന്നേൽക്കുമ്പോഴേക്കും 10 മണി കഴിഞ്ഞിരുന്നു...

"അമ്മേ... എന്നും വിളിച്ച് നന്ദൻ അടുക്കളയിലേക്കു വിട്ടു... അവിടെങ്ങും ആരേം കണ്ടില്ല....

നേരെ ഉമ്മറത്ത് ചെന്ന് നോക്കി... പടികൾ കയറി വരുന്ന യശോദയും പിറകിൽ അശ്വതിയെയും അവൻ കണ്ടു....

സെറ്റ് സാരിയിൽ അശ്വതി കൂടുതൽ സുന്ദരി ആയതു പോലെ നന്ദന് തോന്നി....

" ഞാൻ രാവിലെ ഇവൾടെ വീട്ടിൽ പോയ് ഇവളേം കൂട്ടി അമ്പലത്തിൽ പോയി.. പിന്നെ ഇങ്ങട് കൊണ്ടു വന്നു."

അവൻ പുഞ്ചിരിയോടെ അവളെ ഒന്നു നോക്കി......

" അവളേം കൂട്ടി അകത്തു പോടാ.. ഇളിച്ചോണ്ട് നിൽക്കാതെ... "

അവൻ അവളേം കൂട്ടി അകത്തേക്ക് പോയി.... അകത്ത് എത്തിയതും അവളെ നെഞ്ചോട് ചേർത്തു പിടിച്ചു...

" അച്ചൂ..." :

"ഏട്ടൻ ഒന്നും പറയണ്ട'... എല്ലാം ഞാൻ മറന്നു..."

" നമുക്ക് ഒന്ന് പുറത്ത് പോയാല്ലോ അച്ചൂ.. നീ വേഗം എനിക്കിഷ്ടപ്പെട്ട ആ നീല ചുരിദാർ എടുത്തുടുക്ക് " '

അവന്റെ മാറ്റം അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല.....

പുറത്ത് പോയി അവൾക്കിഷ്ടമുള്ളതെല്ലാം അവൻ കണ്ടറിഞ്ഞു ചെയ്തു കൊടുത്തു..... ആ സന്തോഷത്തിലും അവർ അമ്മയെ മറന്നില്ല... മസാല ദോശ പാർസൽ വാങ്ങി വീട്ടിലെത്തിയ ഉടൻ അമ്മയുടെ കൈയിൽ കൊടുത്തു......

യശോദക്ക് നന്ദന്റെ മാറ്റം വിശ്വസിക്കാൻ കഴിഞ്ഞില്ല...

രാത്രിയിൽ കിടക്കാൻ നേരം നന്ദൻ പറഞ്ഞു

"നാളെ രാവിലെ ഡോക്ടറുടെ അടുത്ത് പോവാട്ടോ '... ഒന്നു കാണിച്ചേക്കാം" '

" വേണ്ട'.. നന്ദേട്ടാ ... അച്ഛൻ എന്നെ കൂട്ടി പോയിരുന്നു.... നീരിറക്കത്തിന്റെ കുഴപ്പമാണ്.. പേടിക്കണ്ടാന്ന് പറഞ്ഞു.... "

" ആണോ"

"മ്മ്"

അപ്പോഴാണ് അവന്റെ മനസ്സ് ശരിക്കും തണുത്തത് '..

"എടീ.... പുറത്ത് നല്ല മഴ നമുക്കൊരുമിച്ച് നനഞ്ഞാലോ." പുഞ്ചിരിയോടെ അവൻ ചോദിച്ചു...

അവളും ആകെ ത്രില്ലിലാരുന്നു:..
താൻ ആഗ്രഹിച്ചൊരു ജീവിതം വൈകി ആണെങ്കിലും തന്നതിന് ദൈവത്തോട് മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് അവന്റെ കൈയ്യിൽ പിടിച്ച് മഴയിലേക്ക് നടന്നു.

- വന്ദന നന്ദു 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ